Image

പത്തനംതിട്ട ജില്ലാ മുന്‍ കണ്‍സ്യൂമര്‍ കോടതി ജഡ്‌ജി ജേക്കബ്‌ സ്റ്റീഫനു പമ്പ സ്വീകരണം നല്‍കി

ജോര്‍ജ്‌ ഓലിക്കല്‍ Published on 16 November, 2015
പത്തനംതിട്ട ജില്ലാ മുന്‍ കണ്‍സ്യൂമര്‍ കോടതി ജഡ്‌ജി ജേക്കബ്‌ സ്റ്റീഫനു പമ്പ സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: പത്തനംതിട്ട ജില്ലക്കാര്‍ ഏറ്റവും കൂടുതല്‍ കുടിയേറിപ്പാര്‍ക്കുന്ന നഗരങ്ങളിലൊന്നായ ഫിലാഡല്‍ഫിയയില്‍ എത്തിയ പത്തനംതിട്ട മുന്‍ കണ്‍സ്യൂമര്‍ കോടതി ജഡ്‌ജി ജേക്കബ്‌ സ്റ്റീഫന്‌ പമ്പ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി.

പമ്പ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജഡ്‌ജി ആയിരുന്നപ്പോള്‍ തീര്‍പ്പു കല്‍പ്പിച്ച നിരവധി കേസുകളെക്കുറിച്ച്‌ ജേക്കബ്‌ സ്റ്റീഫന്‍ വിശദീകരിച്ചു. ഭക്ഷ്യസാധനങ്ങളിലെ മായം ചേര്‍ക്കല്‍ മുതല്‍ അളവു തൂക്കങ്ങളിലെ കള്ളത്തരങ്ങള്‍ ഇവയെല്ലാം സര്‍വസാധാരണമായിരിക്കുന്ന ഇക്കാലത്ത്‌ ഉപഭോക്താക്കളുടെ പരാതി കേള്‍ക്കുവാനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുമായി രൂപം കൊണ്‌ട കണ്‍സ്യൂമര്‍ കോടതി ജനങ്ങള്‍ക്ക്‌ ആശ്വാസമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി അലക്‌സ്‌ തോമസ്‌ സ്വാഗതം ആശംസിച്ചു. സുധ കര്‍ത്ത, തമ്പി കാവുങ്കല്‍, സുമോദ്‌ നെല്ലിക്കാല എന്നിവര്‍ സംസാരിച്ചു. പമ്പ ചെറിയാന്‍ ഫിലിപ്പോസ്‌ ചെറിയാന്‍ നന്ദി പറഞ്ഞു.
പത്തനംതിട്ട ജില്ലാ മുന്‍ കണ്‍സ്യൂമര്‍ കോടതി ജഡ്‌ജി ജേക്കബ്‌ സ്റ്റീഫനു പമ്പ സ്വീകരണം നല്‍കി
Join WhatsApp News
1-800 SWEEKARANAM 2015-11-16 10:38:01
ദാ ! മറ്റൊരു സ്വീകരണം മുറുകുന്നു!  ചുരുങ്ങിയ ചിലവിൽ സ്വീകരണം നടത്തികൊടുക്കും. ചുരുങ്ങിയത് മീറ്റിങ്ങിൽ ഇരുപതുപേരെങ്കിലും കാണും, പലപോസ്സിലുള്ള ഫോടോ, താലപ്പൊലി, ചെണ്ടമേളം. പത്ര സമ്മേളനം ഇവയെല്ലാം ഇതിന്റെ കൂടെ അവരുന്നത്. കള്ള് തുടങ്ങിയവക്ക് കൂടുതൽ ചാര്ജു ചെയ്യും 

കൂടുതൽ വിവരത്തിനു വിളിക്കും 

1-800 SWEEKARANAM 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക