Image

ഫൊക്കാനയുടെ ജീവ കാരുണ്യ പദ്ധതികള്‍ ലോക മലയാളികള്‍ക്ക്‌ മാതൃക (ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ-4)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 November, 2015
ഫൊക്കാനയുടെ ജീവ കാരുണ്യ പദ്ധതികള്‍ ലോക മലയാളികള്‍ക്ക്‌ മാതൃക (ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ-4)
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന 1983 ല്‍ നിലവില വരുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ ഒത്തുചേരല്‍ എന്നതിനപ്പുറത്തു കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി അര്‍ഹിക്കുന്ന സഹായം എത്തിക്കുക എന്നാ വലിയ ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു .ഒരു പക്ഷെ അന്ന്‌ മുതല്‍ ഇന്നുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തില്‍ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല .പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തില്‍ ഫൊക്കാന നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്‌.

ഫൊക്കാനയുടെ രൂപീകരണന കാലമായ 1983 കളിലാണ്‌ കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ വീടുകള നിര്‍മ്മിച്ച്‌ നല്‌കുന്നതിനുള്ള ലക്ഷം വീട്‌ പദ്ധതിക്ക്‌ തുടക്കമാകുന്നത്‌ .സര്‌ക്കാര്‌ ആസൂത്രണം ചെയ്‌തു വിജയകരമായി നടപ്പിലാക്കിയ പദ്ധതിക്ക്‌ ഫൊക്കാന സഹായമെത്തിച്ചുകൊണ്ട്‌ തുടങ്ങിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അഭാങ്ങുരം തുടരുന്നു .

പിന്നീട്‌ എല്ലാ കമ്മിറ്റികളും ഭവന പദ്ധതികള്‍ ,ആരോഗ്യ പദ്ധതികള്‍ ,തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ കൂട്ടായ്‌മ നെതൃ ത്വം നല്‌കി ..ഫൊക്കാനയുടെ സാന്ത്വനം ആരൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ അവര്‍ക്കെല്ലാം അവ എത്തിക്കുവാന്‍ ഫൊക്കാനായുടെ നാളിതുവരെയുള്ള കമ്മിറ്റികള്‍ ശ്രേമിച്ചിട്ടുണ്ട്‌ .വേദന അറിയുന്നവനെ അറിയുന്നവനാണല്ലോ യഥാര്‍ത്ഥ മനുഷ്യന്‍ .അവനെയാണ്‌ ഈശ്വരന്‌ ഇഷ്ട്‌ടവും .അതുകൊണ്ടുതന്നെ ഫൊക്കാനയുടെ നേരെ നീട്ടുന്ന കരങ്ങള്‍ക്ക്‌ എല്ലാ സഹായവും ഞങ്ങള്‍ എത്തിച്ചു നല്‌കുന്നു .ഇതിനു ഫൊക്കാനയുടെ അംഗ സംഘടനകള്‍ ,ഫോക്കാനയെ സ്‌നേഹിക്കുന്ന നല്ലവരായ അമേരിക്കന്‍ മലയാളികള്‍ എന്നിവരുടെ സഹായം വളരെ വലുതാണ്‌

കേരളം സാമൂഹ്യ രംഗത്ത്‌ വലിയ വളര്‍ച്ച നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ലൊരു വിഭാഗം ജനങ്ങള്‍ വീടില്ലാട്ടഹ്വരും ,രോഗങ്ങളാല്‍ വലയുന്നവരുമാണ്‌ .ഇവരുടെ പുനരധിവാസം മുതല്‍ ഉള്ള വിഷയങ്ങളില്‍ സര്‌ക്കാര്‌ അലംഭാവം കാണിക്കുമ്പോള്‍ ഫോക്കാന നിരവധി പദ്ധതികള്‌ക്ക്‌ നേതൃത്വം നല്‌കി സംഘടിപ്പിച്ചിട്ടുണ്ട്‌.ഏതാണ്ട്‌ 1983 മുതല്‍ ഇന്നുവരെ വീടില്ലാത്ത ആയിരത്തിലധികം കുടുംബങ്ങള്‍ക്ക്‌ വീടുകള്‍,രോഗത്താല്‍ വലയുന്ന ആയിരങ്ങള്‍ ,പണം ഇല്ലാത്തതിന്‍റെ പേരില്‍ പഠിക്കുവാന്‍ സാധിക്കാതെ പോയവര്‍ ,ഇവര്‍ക്കൊക്കെ അത്താണി ആകുവാന്‍ ഫോക്കാനയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ .

അതിലേറ്റവും ശ്രേദ്ധേയമായത്‌ സുനാമി നഷ്ടപ്പെടുത്തിയ ആരാട്ടുപുഴ ഗ്രാമനിവാസികള്‍ക്ക്‌ വീട്‌ നിര്‍മ്മിച്ചുനല്‍കുവാന്‍ നല്ലൊരു തുക നല്‌കുവാന്‍ സാധിച്ചു എന്നതാണ്‌ .

സുനാമി പോലെയുള്ള ദുരന്തങ്ങളെ നേരിടുവാന്‍ കേരളാ സര്‍ക്കാരിന്‌ ഒരു പദ്ധതി സമര്‍പ്പിച്ചതും ഫോക്കാനയാണ്‌ .പക്ഷെ സര്‌ക്കാര്‌ വേണ്ട താല്‌പര്യം ഈ കാര്യത്തില്‍ കാട്ടിയില്ല എന്നതാണ്‌ സത്യം .കുടാതെ സര്‍ക്കാരിന്റെ അനാസ്ഥ മൂലം നടക്കാതെ പോയ ഒരു പദ്ധതിയുണ്ട്‌ .അമേരിക്കയിലെ നിരവധി സംസ്ഥാനംഗളില്‍ നിന്നും ശേഖരിച്ച 2 കോടിയിലധികം വില വരുന്ന ആശുപത്രി ഉപകരണങ്ങള്‍ കൊച്ചി തുറമുഖത്തു വരെ എത്തിക്കുവാന്‍ ഫോക്കാനയ്‌ക്ക്‌ കഴിഞ്ഞു .പക്ഷെ അത്‌ ക്ലിയറന്‍സ്‌ നടത്തി സര്‍ക്കാരിലേക്ക്‌ വകകൊള്ളിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല .അത്‌ ഫോക്കാനയ്‌ക്ക്‌ വലിയ ഒരു പാഠം കൂടി ആയിരുന്നു .

ചില കാര്യങ്ങള്‍ മാറ്റി നീര്‍ത്തിയാല്‍ ഫൊക്കാനയുടെ പദ്ധതികലെല്ലാം വന്‍ വിജയമായിരുന്നു എന്ന്‌ പറയാം .ഇതിനെല്ലാം ഫോക്കാനയ്‌ക്ക്‌ കരുത്തു നല്‍കിയത്‌ അമേരിക്കന്‍ മലയാളികളുടെ നിര്‍ലോഭമായ സഹകരണം കൊണ്ട്‌ മാത്രമാണ്‌ .ഈ സഹകരണമാണ്‌ ഫൊക്കാനയുടെ കരുത്ത്‌.
ഫൊക്കാനയുടെ ജീവ കാരുണ്യ പദ്ധതികള്‍ ലോക മലയാളികള്‍ക്ക്‌ മാതൃക (ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ-4)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക