Image

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍ ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി

പി.പി.ചെറിയാന്‍ Published on 18 January, 2012
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍  ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി

ഹൂസ്റ്റണ്‍ : ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയിലെ മിസോറി-സിറ്റി-സ്റ്റാഫോഡ്-ഷുഗര്‍ലാന്‍ഡ് ഏരിയാ പ്രാര്‍ത്ഥനാ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ക്രിസ്മസ്- പുതുവത്സര സംഗമം നടത്തപ്പെട്ടു.

ജനുവരി 15ന് ഞായറാഴ്ച വൈകുന്നേരം കമ്മറ്റി അംഗം മാത്യൂ. പി. വര്‍ഗീസിന്റെ (വില്‍സണ്‍ ) ഭവനത്തിന്‍ കൂടിയ സംഗമത്തില്‍ വികാരി റവ.എ.ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവകാംഗം തോമസ് മാത്യൂ(ജീമോന്‍ ) മുഖ്യപ്രഭാഷണം നടത്തി. നാം ദൈവത്തിന്റെ മന്ദിരങ്ങളാണെന്നും, മന്ദിരത്തിന്റെ വിശുദ്ധി ജീവിതത്തിലുടനീളം പ്രകടിപ്പിച്ച്, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവരായി തീരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള് നടത്തപ്പെട്ടു. സ്മിതാ മെര്‍ലിന്‍ തോമസ് ഗാനങ്ങളാലപിച്ചു.

സംഗമത്തില്‍ സംബന്ധിച്ചവരില്‍ സീനിയര്‍ അംഗം ശ്രീമതി കുഞ്ഞമ്മ ഏബ്രഹാമിനെ വികാരി പൊന്നാടയണിയിച്ചു. വന്നു ചേര്‍ന്ന കുടുംബങ്ങള്‍ പരസ്പരം ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറി. നിരവധി സമ്മാനങ്ങള്‍ ഉള്‍പ്പെട്ട റാഫിള്‍ ഡ്രോ സംഗമത്തിന് മാറ്റ് കൂട്ടി.

ജോസഫ് ചാണ്ടി സ്വാഗതവും, കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച വില്‍സണ്‍ നന്ദിയും പറഞ്ഞു. റവ.ഏ.ടി. തോമസിന്റെ പ്രാര്‍ത്ഥനയും ആശിര്‍വാദത്തിനുശേഷം, സ്‌നേഹവിരുന്നോടു കൂടി ആഘോഷ പരിപാടികള്‍ അവസാനിച്ചു.
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍  ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍  ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍  ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍  ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍  ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക