Image

കെ.എം മാണി അഗ്നിശുദ്ധി വരുത്തി ഉടന്‍ തിരുച്ചുവരും : തോമസ്‌ ഉണ്ണിയാടന്‍

നിബു വെളള്ളവന്താനം Published on 18 November, 2015
കെ.എം മാണി അഗ്നിശുദ്ധി വരുത്തി ഉടന്‍ തിരുച്ചുവരും : തോമസ്‌ ഉണ്ണിയാടന്‍
ന്യുയോര്‍ക്ക്‌: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി ലീഡറുമായ കെ.എം.മാണി അഗ്നിശുദ്ധി വരൂതി ഉടന്‍ മന്ത്രിസഭയിലേക്ക്‌ തിരിച്ചു വരുമെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചീഫ്‌ വിപ്പുമായ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു.

കെ.എം.മാണിക്ക്‌ ഐക്യദാര്‍ട്യം പ്രഘ്യാപിച്ഛൂകൊ്‌ പ്രവാസി കേരള കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നടത്തിയ ടെലികോണ്‍ഫ്രന്‍സ്‌ യോഗത്തില്‍ പ്രസംഗിക്കു കയായിരുന്നു അദ്ധേഹം. നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രവാസി കോണ്‍ഗ്ര സിന്റെ പൂര്‍ണ്ണ പിന്തുണ കെ.എം.മാണിസാറിനെയും തോമസ്‌ ഉണ്ണിയാട നെയും അദ്ധേഹം അറിയിച്ചു.

ധനമന്ത്രിക്കെതിരെയുളള്ള ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും രാജിവെയ്‌ക്കേആവശ്യം ഇല്ലായിരുനുവെന്നും വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ പി.സി മാത്യൂ അഭിപ്രായപ്പെട്ടു.

കെ.എം മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കാട്ടുനീതിയാണ്‌ കാണിച്ചതെന്ന്‌ നാഷണല്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി അഭിപ്രായപ്പെട്ടു. കെ. ബാബുവിന്റെ കാര്യം വന്നപ്പോള്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ `ഒട്ടകപക്ഷി'കളെപ്പോലെ മണ്ണിന്റെ അടിയില്‍ തലപൂഴ്‌ത്തി വച്ചിരിക്കുകയാണെന്ന്‌ അദ്ധേഹം പരിഹസിച്ചു.

നാഷണല്‍ സെക്രട്രറി സജി പുത്യക്കയില്‍, സണ്ണി വളള്ളിക്കുളം, ഫ്രാന്‍സീസ്‌ ചെറുകര, ന്യുയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍.സി വര്‍ഗീസ്‌, ബാബു പടവത്തില്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ തുടങ്ങിയവര്‍ യോഗത്തില്‍
പങ്കെടുത്ത്‌ സംസാരിച്ചു. നിബു വെളള്ളവ ന്താനം അറിയിച്ചതാണിത്‌.
Join WhatsApp News
rEjIcE 2015-11-18 18:43:39
hahahaha
അബ്ക്കാരി തങ്കപ്പൻ 2015-11-18 21:03:05
എന്തെല്ലാം കത്തിക്കലാ ഓരോ അവന്മാര് കത്തിച്ചു വിടുന്നത്? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക