Image

ടെക്‌സസ്സിലെ ഈ വര്‍ഷത്തെ പതിമൂന്നാമത് വധശിക്ഷ ഇന്ന് നടപ്പാക്കി

പി.പി.ചെറിയാന്‍ Published on 19 November, 2015
ടെക്‌സസ്സിലെ ഈ വര്‍ഷത്തെ പതിമൂന്നാമത് വധശിക്ഷ ഇന്ന് നടപ്പാക്കി
ഹണ്ട്‌സ് വില്ല:(ടെക്‌സസ്): നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവില്‍ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിനകത്താക്കി തീകൊളുത്തി മരിക്കുവാനിടയായ സംഭവ്തതില്‍ വധശിക്ഷക്കു വിധിച്ചിരുന്ന ടെക്‌സസ്സില്‍ നിന്നുള്ള റാഫേള്‍ ഹോളിഡെ(36)യുടെ ശിക്ഷ ഇന്ന് രാത്രി 8.30 ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.

ഇന്ന് വൈകീട്ട് 6 മണിക്ക് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഹോളിഡെയെ വിസ്തരിച്ച കോടതിയിലെ ജഡ്ജി പതിനെട്ട് അര്‍ദ്ധരാത്രി വരെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ നല്‍കിയ അപ്പീലില്‍ ജഡ്ജിയുടെ ഉത്തരവ് തള്ളിയതിനെ തുടര്‍ന്ന് വധശിക്ഷ വൈകി നടപ്പാക്കുകയായിരുന്നു.

2000 ല്‍ ഹൂസ്റ്റണില്‍ നിന്നും ആറുമൈല്‍ വടക്കോട്ടു മാറി മാഡിസണ്‍ കൗണ്ടിയിലാണ് സംഭവം നടന്നത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഹോളിഡെ കുട്ടികളെ കാണാനായിരുന്നു വീട്ടില്‍ എത്തിയത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ ഹോളിഡെ വീട്ടിലുണ്ടായിരുന്ന അമ്മൂമ്മയെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി ഗ്യാസൊലിന്‍ ഒഴിച്ചു വീടിനു തീയിട്ടു. സംഭവത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

വീട്ടിലെ ഇലക് ട്രിക്ക് തകരാറാണ് തീപിടിക്കുവാന്‍ കാരണമായതെന്നും, പ്രതി കുട്ടികളെ കരുതുകയും, സ്‌നേഹിക്കുകയും ചെയ്തിരുന്നുവെന്ന് അറ്റോര്‍ണിയുടെ വാദം തള്ളിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 15 മാസമുള്ള സ്വന്തം കുഞ്ഞും 7 ഉം, 5 ഉം പ്രായമുള്ള രണ്ടു ദത്തുപുത്രിമാരുമാണ് വീടിനകത്തെ തീയ്യില്‍ വെന്തുമരിച്ചത്.
കേസ്സിന്റെ വിചാരണ സമയത്തിനൊടുവില്‍ അറ്റോര്‍ണി തന്നെ കൈവിട്ടു എന്ന പരാതി വധശിക്ഷക്കു വിധേയനാകുന്നതിനുമുമ്പു പ്രതി ഉന്നയിച്ചിരുന്നു. ഡെത്ത് ചേമ്പറില്‍ കിടത്തി സിരകളിലൂടെ വിഷം പ്രവഹിപ്പിച്ചു 18 മിനിട്ടിനുശേഷം രാത്രി 8.30ന് മരണം സ്ഥിരീകരിച്ചു.

ടെക്‌സസ്സിലെ ഈ വര്‍ഷത്തെ പതിമൂന്നാമത് വധശിക്ഷ ഇന്ന് നടപ്പാക്കി
Join WhatsApp News
thomas chacko 2015-11-19 02:00:11
ഈ നിയമം നമ്മുടെ നാട്ടിൽ വന്നാൽ എത്ര നല്ലതായിരുന്നു എന്ന് ഞാൻ ഓർത്തുപോകുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക