Image

തനിക്കെതിരെ എന്തെങ്കിലും തെളിഞ്ഞാല്‍ ജയിലിലിടാം: രാഹുല്‍ ഗാന്ധി

Published on 19 November, 2015
തനിക്കെതിരെ എന്തെങ്കിലും തെളിഞ്ഞാല്‍ ജയിലിലിടാം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്തു കൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്കെതിരെ എന്തെങ്കിലും തെളിഞ്ഞാല്‍ അവര്‍ക്ക് തന്നെ ജയിലിലിടാം. തനിക്കു ഭയമില്ല. പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

എന്തിനാണ് മോദി തന്നെ ഇത്ര ഭയപ്പെടുന്നതെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ 68-ാം ജന്മവാര്‍ഷിക ചടങ്ങ് ഉദ്ഘടനം ചെയ്യവെ രാഹുല്‍ ചോദിച്ചു. 

ആളുകളെ ഭിന്നിപ്പിക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ഇന്ദിര ഗാന്ധി ശ്രമിച്ചത് ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താനാണ്. 

Join WhatsApp News
GEORGE V 2015-11-19 10:24:57
നരേന്ദ്ര മോഡി രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നു ! ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. ആര് പറഞ്ഞു കൊടുത്തു ഈ തമാശ. അതോ ഇനി തനിയെ എങ്ങാനും തോന്നിയതാണോ. അമേരിക്കയിലെ ഒളി താവളത്തിലിരുന്നു ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി ബി ജെ പി യെ തോല്പിച്ചപോലെ 2019 ഇൽ ഈ മാന്യൻ ഇറങ്ങാതിരുന്നാൽ ഒരു പക്ഷെ ഒരു മൂന്നാം മുന്നണിയിൽ കോണ്‍ഗ്രസ്‌ പാർട്ടിക്ക് ചേർന്ന് ഭരിക്കാൻ സാധിക്കും. അത് പറയാൻ നട്ടെല്ലുള്ള കോണ്‍ഗ്രസ്‌കാർ ഇല്ലാത്ത കാലത്തോളം കാത്തിരുന്ന് കാണാം
Tom Abraham 2015-11-19 14:59:39

You sure you want to see strong spine super congressman ?



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക