Image

ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷനുകള്‍ സാംസ്‌കാരിക കേരളത്തിന്റെ പ്രതിരൂപങ്ങള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 November, 2015
ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷനുകള്‍ സാംസ്‌കാരിക കേരളത്തിന്റെ പ്രതിരൂപങ്ങള്‍
ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ- 5

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ കേരള പ്രവേശം 2002 ല്‍ ആയിരുന്നു ആദ്യ കേരളാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്‌. മലയാളി കണ്‍വെന്‍ഷനുകളുടെ ചരിത്രത്തില്‍ ഇത്രത്തോളം മഹനീയമായ ഒരു കണ്‍വെന്‍ഷന്‍ കേരളത്തില്‍ വച്ച്‌ ആരും നടത്തിയിട്ടില്ല .3 ദിവസം നീണ്ടു നിന്ന കണ്‍വെന്‍ഷനില്‍ കെ .കരുണാകരന്‍ ,ഇ കെ നായനാര്‍,എ .കെ ആന്റണി ,വയലാര്‌ രവി ,കെ . എം മാണി ,ഓ രാജഗോപാല്‍ ,തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖരും ,സുഗതകുമാരി ചെമ്മനം ചാക്കോ,ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ,വിജയലക്ഷ്‌മി ,തുടങ്ങിയ എഴുത്തുകാരും ,സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും സാംസ്‌കാരിക നായകരും പങ്കെടുത്ത പ്രോജ്ജ്വലമായ ചടങ്ങായിരുന്നു കൊച്ചി താജ്‌ മലബ്ബാര്‍ ഹോട്ടലില്‍ നടന്നത്‌ .
ഈ കണ്‍വെന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത ആയിരുന്നു പ്രകൃതി ദുരന്തങ്ങളെ നേരിടുവാന്‍ അമേരിക്കാന്‍ റെഡ്‌ ക്രോസ്‌ സൊസൈറ്റിയുമായി ചേര്‍ന്ന്‌ നടപ്പിലാക്കിയ പദ്ധതി.ഒരു വിദക്‌ദ്ധ സംഘത്തെ അതിനായി കേരളത്തില്‍ കൊണ്ട്‌ വരികയും ഈ കണ്‍വെന്‍ഷനില അതിന്റെ പരിശീലനം ,ഇത്തരം ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ തുടങ്ങിയവയെയൊക്കെ വിശദമായി പരിശീലനം നല്‍കുന്ന സെമിനാര്‍ ആയിരുന്നു അന്ന്‌ അവിടെ സംഘടിപ്പിച്ചത്‌

മന്ത്രിമാര്‍ ഉള്‍പ്പെടയുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ പദ്ധതിക്ക്‌ സര്‍ക്കാര്‍ വേണ്ടത്ര താല്‌പര്യം കാട്ടിയില്ല .

ഒരു ഗ്രാമത്തെ ദത്തെടുത്തു അവിടുത്തെ വികസന പ്രക്രിയയില്‍ പങ്കാളി ആകുന്നതിന്റെ ഭാഗമായി `ഗ്രാമസംഗമം നഗരസംഗമം`എന്നാ മഹത്തായ പരിപാടിക്ക്‌ അന്ന്‌ തുടക്കമിട്ടു .ഈ രണ്ടു പദ്ധതികള്‍ക്കും സര്‍ക്കാരിന്റെ താല്‍പര്യമായിരുന്നു മുഖ്യം . അതുകൊണ്ടുതന്നെ പിന്നീട്‌ ഈ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചില്ല .കേരളാത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ എം എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയ വിദ്യാര്‍ഥികലെ ഒരേ വേദിയില്‍ അണിനിരത്തി നടത്തിയ ഭാഷയ്‌ക്കൊരു ഡോളര്‍ ചടങ്ങ്‌ അവിസ്‌മരണീയമായ ചടങ്ങായിരുന്നു .

ഫൊക്കാനയുടെ ആദ്യത്തെ കൊച്ചി കണ്‍വെന്‍ഷന്‍ വന്‍ വിജയമായതിനു പിന്നില്‍ഫൊക്കാന ടീമിന്റെ പ്രവര്‍ത്തനം ഒന്ന്‌ മാത്രമായിരുന്നു .പിന്നീട്‌ നിരവധി കേരളാ കണ്‍വെന്‍ഷനുകള്‍ കൊച്ചി ,കോട്ടയം ,എന്നിവിടങ്ങളിലായി നടന്നിരിക്കുന്നു .

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷനുകള്‍ കൊണ്ട്‌ കേരളത്തിലെ സാധാരണക്കാരായ നിരവധി ആളുകള്‍ക്ക്‌ നേരിട്ട്‌ സഹായം ലഭിച്ചു എന്നത്‌ വലിയ നേട്ടമായിരുന്നു .

ഫൊക്കാനയുടെ ചുവടു പിടിച്ചു എത്രയോ സംഘടനകള്‍ ഇത്തരം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരിക്കുന്നു .പക്ഷെ അവയ്‌ക്കൊന്നും ഫൊക്കാനയുടെ സാംസ്‌കാരിക തനിമ അവകാശപ്പെടാന്‍ സാധിക്കില്ല എന്നതാണ്‌ സത്യം .
Join WhatsApp News
Texan American 2015-11-19 15:58:01
മലയാളിയുടെ മാത്രം മനസിന്റെ ഒരു പ്രത്യേകതയാണ് എഴുതുന്നത് .
ഒരു മലയാളി വേറെ ഒരു മലയാളിയെ കാണുമ്പോൾ അകെ മൊത്തം ഒന്ന് അളക്കും. വസ്ത്രം , കാർ, കളർ, ഗെറ്റപ്പ് etc എന്നിട്ട് സ്വയം മനസ്സില് പറയും. നീയൊന്നും അത്രയ്ക്കൊന്നും ആയിട്ടില്ല. 
ഈ ലേഖനത്തിന്റെ അവസാന പരഗ്രഫ് വായിച്ചപ്പോൾ അതാണ് തോന്നിയത്.  ഇങ്ങനെയൊക്കെ ഒരു ലേഖനത്തിൽ എഴുതാൻ പാടുണ്ടോ ?  പാപ്പരത്തം എന്നല്ലാതെ എന്ത് പറയാൻ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക