Image

പ്രസ് ക്ലബ് സമ്മേളനം ഇന്നു മുതല്‍ ചിക്കാഗോയില്‍: ഇ-മലയാളിയുടെ ആശംസകള്‍

Published on 16 November, 2015
പ്രസ് ക്ലബ് സമ്മേളനം ഇന്നു മുതല്‍ ചിക്കാഗോയില്‍: ഇ-മലയാളിയുടെ ആശംസകള്‍
ചിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ ത്ത്‌ അമേരിക്കയുടെ ആറാമത്‌ കോണ്‍ഫറന്‍സിന്‌ നവംബര്‍ 19 ന്‌ തിരിതെളിയുന്നു. പ്രവാ സ മലയാള ജീവിതശൈലിയുടെ നടമുറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെ ന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ്‌ 19, 20, 21 തീയതികളിലായി കോണ്‍ഫറന്‍സ്‌ അര ങ്ങേറുന്നത്‌. കാലം കല്‍പ്പിച്ചു നല്‍കിയ തികവുമായി മുന്നേറുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ദേ ശീയ സമ്മേളനത്തിനുളള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന്‌ പ്രസിഡന്റ്‌ടാജ്‌ മാ ത്യു, ജനറല്‍ സെക്രട്ടറി വിന്‍സന്റ്‌ഇമ്മാനുവേല്‍, ട്രഷറര്‍ ബിജു കിഴക്കേക്കൂറ്റ്‌, കണ്‍വന്‍ ഷന്‍ ചെയര്‍മാന്‍ ജോസ്‌ കണിയാലി എന്നിവര്‍ അറിയിച്ചു.

എംഎല്‍.എമാരായ തോമസ്‌ ഉണ്ണിയാടന്‍, രാജു എബ്രഹാം, വിദേശ മലയാളികളുടെ വി ഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്കയുടെ സെക്രട്ടറി റാണി ജോര്‍ജ്‌ ഐ.എ.എസ്‌, വനിതാ കമ്മിഷന്‍ അംഗവും കോണ്‍ഗ്രസ്‌ നേതാവുമായ ഷാഹിദ കമാല്‍ എന്നിവര്‍ അ തിഥികളായി എത്തുന്ന കോണ്‍ഫറന്‍സില്‍ മാധ്യമ രംഗത്തെ ഒന്നാം നിരക്കാരാണ്‌ സെമി നാറുകള്‍ നയിക്കുന്നത്‌.

നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയായ കൈരളി ടി.വി മാനേ ജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസ്‌, വിസ്‌ഫോടനമാകുന്ന വാക്കുകളിലൂടെ ദൃശമാധ്യമ രം ഗത്ത്‌ വിജയ നേര്‍രേഖ രചിച്ച ഏഷ്യാനെറ്റ്‌ ന്യൂസിന്റെ കോഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ പി.ജി സുരേഷ്‌ കുമാര്‍, നിമിഷനേര വാര്‍ത്തകളുടെ ഡിജിറ്റല്‍ രൂപമായ മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, കേരള പ്രസ്‌ അക്കാ ഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്‌ഥാന ലിപിയെഴുതിയ ദീപികയുടെ ലീ ഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി എന്നിവരാണ്‌ കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ ന യിക്കുന്ന മാധ്യമ പ്രതിഭകള്‍. ഇതിനൊപ്പം മതാതീത ആധ്യാത്മികതയുടെയും മതേതര ആത്മീയതയുടെയും കേരളത്തിലെ അവസാന വാക്കു തന്നെയായ ഗുരുരത്‌നം ജ്‌ഞാന തപ്വസി ?മതശക്‌തികള്‍ക്ക്‌ മാധ്യമങ്ങളിലെ സ്വാധീനം? എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ അംഗങ്ങളും അതിഥികളും സ്‌പൊണ്‍സര്‍മാരും പങ്കെടുക്കുന്ന അത്താ ഴ വിരുന്നാണ്‌ 19 ലെ ഏക പരിപാടി. പരിചയപ്പെടുത്തലും പരിചയപ്പെടലുമായുളള ഈ സ്വകാര്യ ചടങ്ങ്‌ വൈകുന്നേരം ഏഴുമണിക്ക്‌ തുടങ്ങും.

പിറ്റേന്നാണ്‌ സെമിനാറുകള്‍. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നതിന്‌ തുടക്കം മാധ്യമ സെമിനാറിലൂടെയാണ്‌. ദീപികയുടെ സേര്‍ജി ആന്റണി യാണ്‌ ആദ്യ സെമിനാര്‍ നയിക്കുക. മാധ്യമരംഗത്ത്‌ കോര്‍പ്പറേറ്റ്‌ ശക്‌തികളുടെ സ്വാധീനം എന്ന വിഷയം ആധാരമാക്കി അദ്ദേഹം സംസാരിക്കും. നവമാധ്യമങ്ങളെ സംബന്‌ധിച്ച്‌ മ നോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ അവതരിപ്പി ക്കുന്ന സെമിനാറും 20 ന്‌ ഉച്ചക്ക്‌ ശേഷമാണ്‌. അമേരിക്കയിലെ മാധമരംഗം നേരിടുന്ന വെ ല്ലുവിളികളെക്കുറിച്ചുളള സെമിനാറും ചര്‍ച്ചാ സമ്മേളനവും അന്ന്‌ ക്രമീകരിച്ചിട്ടുണ്ട്‌.

ഡിന്നറിനു ശേഷം വൈകുന്നേരം ഏഴുമണിക്കാണ്‌ ഉദ്‌ഘാടന സമ്മേളനം. അതിഥികളു ടെയും മാധ്യമ പ്രതിഭകളുടെയും പ്രസംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉദ്‌ഘാടന സമ്മേളനത്തിനു ശേഷം കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്‌.

അവസാന ദിവസമായ നവംബര്‍ 21 ന്‌ രാവിലെ 9.30 നാണ്‌ ഗുരുരത്‌നം ജ്‌ഞാന തപസ്വി യുടെ സെമിനാര്‍. മാധ്യമങ്ങളിലെ മതത്തിന്റെ കൈകടത്തലിനെക്കുറിച്ചാണ്‌ അദ്ദേഹം സം സാരിക്കുക. ദൃശ്യ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ കോഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ പി.ജി സുരേഷ്‌ കുമാര്‍ അവതരിപ്പിക്കുന്ന സെ മിനാര്‍ 21 ന്‌ രാവിലെ 11.45 മുതലാണ്‌. കൈരളി ടി.വിയുടെ മനേജിംഗ്‌ ഡയറക്‌ടറായ ജോ ണ്‍ ബ്രിട്ടാസാണ്‌ സമാപന സെമിനാര്‍ നയിക്കുന്നത്‌. സമകാലീന ഇന്ത്യയും മാധ്യമങ്ങളും എന്ന വിഷയത്തിന്മേലുളള ബ്രിട്ടാസിന്റെ പ്രഭാഷണം ഉച്ചക്ക്‌ രണ്ടു മണി മുതലാണ്‌.

ഡിന്നറിനു ശേഷം വൈകുന്നേരം ഏഴുമണിക്കാണ്‌ സമാപന സമ്മേളനം തുടങ്ങുന്നത്‌. സമാപന സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസിന്‌ മാധ്യമരത്‌ന പുരസ്‌കാരവും എട്ടുപേര്‍ക്ക്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ അവാര്‍ഡുകളും സമ്മാനിക്കും. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പുതിയ പ്രസിഡ ന്റായി ശിവന്‍ മുഹമ്മ അധികാരമേല്‍ക്കുന്നതും സമാപന സമ്മേളനത്തില്‍ വച്ചാണ്‌.

വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവിട്ടിക്കയറുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ആറാമത്‌ ദേശീയ സമ്മേളനമാണ്‌ ചിക്കാഗോയില്‍ അരങ്ങേറുന്നത്‌. ഇതിന്‌ മുമ്പ്‌ രണ്ടാം കോണ്‍ഫ റന്‍സിന്‌ 2008 ല്‍ ആതിഥ്യമരുളിയ ശേഷം ഏഴുവര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇന്ത്യ പ്രസ്‌ക്ല ബ്ബ്‌ സമ്മേളനം വീണ്ടും ചിക്കാഗോയിലെത്തുന്നത്‌. പ്രസ്‌ക്ലബ്ബ്‌ ചിക്കാഗോ ചാപ്‌റ്റര്‍ പ്രസി ഡന്റും കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ ജോസ്‌ കണിയാലി, നാഷണല്‍ ട്രഷറര്‍ ബിജു കി ഴക്കേക്കൂറ്റ്‌, ബിജു സഖറിയ, അനിലാല്‍ ശ്രീനിവാസന്‍, പ്രസന്നന്‍ പിളള, ജോയിച്ചന്‍ പു തുക്കളും, വര്‍ഗീസ്‌ പാലമലയില്‍, ശിവന്‍ മുഹമ്മ, ചാക്കോ മറ്റത്തില്‍പറമ്പില്‍ എന്നിവരട ങ്ങുന്ന ചിക്കാഗോ ചാപ്‌റ്ററാണ്‌ ആതിഥേയര്‍. കുറ്റമറ്റ സംവിധാനങ്ങളൊരുക്കാന്‍ എല്ലാം അംഗങ്ങളും കഠിന പ്രയത്‌നത്തിലാണെന്ന്‌ ചാപ്‌റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രസ് ക്ലബ് സമ്മേളനം ഇന്നു മുതല്‍ ചിക്കാഗോയില്‍: ഇ-മലയാളിയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക