Image

`മലയാളി' കുടുംബ സംഗമം ചിക്കാഗോയില്‍

ബെന്നി പരിമണം Published on 19 November, 2015
`മലയാളി' കുടുംബ സംഗമം ചിക്കാഗോയില്‍
ചിക്കാഗോ: വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ പ്രവാസികളുടെ പ്രിയ സഖിയായി മാറിയ `മലയാളി' മാഗസിന്‍ , മലയാളി എഫ്‌.എം റേഡിയോ അണിയറ പ്രവര്‍ത്തകര്‍ ചിക്കാഗോയില്‍ ഒത്തുകൂടുന്നു. നോര്‍ത്ത്‌ അമേരിക്ക മിഡ്‌ വെസ്റ്റ്‌ റീജിയണില്‍ `മലയാളി'യുടെ പിന്നണിയില്‍ വിവിധ മേഖലകളില്‍ നേതൃത്വംകൊടുക്കുന്നവരുടെ കുടുംബസംഗമം നവംബര്‍ 22-ന്‌ ചിക്കാഗോയിലെ ഡസ്‌പ്ലെയിന്‍സില്‍ നടക്കും. ആദ്യമായാണ്‌ ഉത്തരമൊരു സംഗമം `മലയാളി''യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍ നടക്കുന്നത്‌. സമാനതകളില്ലാത്ത വിഭവങ്ങളാല്‍ പുറത്തിറങ്ങുന്ന മലയാളി മാഗസിനും, വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ സംഗീതരുചിക്കൂട്ടുകളുമായി എത്തുന്ന മലയാളി എഫ്‌.എം റേഡിയോയും നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ വസിക്കുന്നവരുടെ ഒരു കൂട്ടായ്‌മയുടെ പ്രതിഫലനമാണ്‌. ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന 'മലയാളി ടീം' നോര്‍ത്ത്‌ അമേരിക്കയുടെ മാധ്യമ സമ്മേളനത്തിന്‌ എല്ലാവിധ ആശംസകളും നേര്‍ന്നു.

മലയാളി മാഗസിന്‍, മലായളി എഫ്‌.എം സി.ഇ.ഒ ടോം തരകന്‍, റീജിയണല്‍ ഡയറക്‌ടര്‍ ഷിജി അലക്‌സ്‌, ന്യൂസ്‌ റീഡര്‍ ബെന്നി പരിമണം, പബ്ലിക്‌ റിലേഷന്‍സ്‌ കൈകാര്യം ചെയ്യുന്ന അലന്‍ ജോണ്‍ ചെന്നിത്തല, യുവ കവയത്രിയും എഫ്‌.എം. ആര്‍.ജെയുമായ ആര്‍ഷ അഭിലാഷ്‌, റീജിയണല്‍ കറസ്‌പോണ്ടന്റ്‌ ഐപ്‌ വര്‍ഗീസ്‌ പരിമണം, വിനു മത്തായി, ജൂലി മാത്യു, റീജിയണല്‍ ഫോട്ടോഗ്രാഫര്‍ മോനു വര്‍ഗീസ്‌ തുടങ്ങിയവര്‍ മലയാളി കുടുംബ സംഗമത്തിനു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെന്നി പരിമണം 847 306 2856, ഐപ്‌. സി. വര്‍ഗീസ്‌ പരിമണം 224 200 5771.
Join WhatsApp News
Biju Thomas 2015-11-19 21:47:19
എനിക്കിഷ്ടമാണ് നിങ്ങളുടെ പ്രോഗ്രാം. ലളിതം... മനോഹരം...  ജാടകളില്ല...!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക