Image

കോണ്‍ഗ്രസ് എം.പി. ഇന്ത്യാന യൂണിവേഴ്‌സിറ്റി പോളിങ്ങ് ചെയര്‍

പി.പി. ചെറിയാന്‍ Published on 20 November, 2015
കോണ്‍ഗ്രസ് എം.പി. ഇന്ത്യാന യൂണിവേഴ്‌സിറ്റി പോളിങ്ങ് ചെയര്‍
ഇന്ത്യാന: ഇന്ത്യാന യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥിയും, ഹരിയാനയില്‍ നിന്നുള്ള സിറ്റിങ്ങ് കോണ്‍ഗ്രസ് എം.പി.യുമായ ദീപേന്ദര്‍ ഹൂഡയെ ഇന്ത്യാന യൂണിവേഴ്‌സിറ്റി കെല്ലി സ്‌ക്കൂള്‍ ഓഫ് ബിസിനസ് പോളിങ്ങ് ചെയറായി നിയമിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

സ്വകാര്യവ്യവസായ സ്ഥാനപനങ്ങളേയും ഗവണ്‍മെന്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിട്ടാണ് പോളിങ്ങ് ചെയര്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക വളര്‍ച്ച, പബ്ലിക്ക് പോളിസി എന്നീ വിഷയങ്ങളെ കുറിച്ചു ആരോഗ്യകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുക എന്നതും പോളിങ്ങ് ചെയറിന്റെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു.

കെല്ലി സ്‌ക്കൂളില്‍ നിന്നും എം.ബി.എ. പാസ്സായ ദീപേന്ദ്രര്‍ ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എം.പി.യായിരുന്നു. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോഴും ദീപേന്ദര്‍ ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വിജയം ആഘോഷിച്ചു.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തുന്നതിന് നവംബര്‍ 12ന് എം.പി. ഇന്ത്യാനയില്‍ എത്തി. നവംബര്‍ 18 വരെ വിവിധ പരിപാടിയില്‍ പങ്കെടുത്തിരുന്നു.


കോണ്‍ഗ്രസ് എം.പി. ഇന്ത്യാന യൂണിവേഴ്‌സിറ്റി പോളിങ്ങ് ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക