Image

വാല്‍മാര്‍ട്ട് വരട്ടെ; കുത്തക പൊളിയട്ടെ; നാടു നന്നാവട്ടെ

Kairali NY Published on 18 January, 2012
വാല്‍മാര്‍ട്ട് വരട്ടെ; കുത്തക പൊളിയട്ടെ; നാടു നന്നാവട്ടെ
ഒഴുക്കില്ലാ വെള്ളത്തില്‍ ക്രിമികീടങ്ങള്‍ വളര്‍ന്ന്‌ മനുഷ്യ ജീവിതം ദുസ്സഹമക്കും. എന്നാല്‍ വെള്ളം കയറിയിറങ്ങി ഒഴുകാനുള്ള അവസരം ഉണ്ടായാല്‍ നല്ല കുടിവെള്ളം, മത്സ്യങ്ങള്‍ അങ്ങനെ മനുഷ്യന്‌ ഉപകാരപ്രദമായ പലതും അതില്‍ നിന്ന്‌ ലഭിക്കും ഇതു തന്നെയാണ്‌ മലര്‍ക്കെ തുറന്നിട്ട കമ്പോളത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയോജനം. കീശയില്‍ പണമില്ലെങ്കില്‍ ഉള്ളവരെ മുതല്‍ മുടക്കാന്‍ അനുവദിക്കണം, അതല്ലെ അഭികാമ്യം!

വിഷയം മറ്റൊന്നല്ല, മൂന്നാഴ്‌ച മുമ്പ്‌ മന്‍മോഹന്‍ സിംഗ്‌ ഗവണ്‍മെന്റ്‌ വളരെ നാളത്തെ പഠനത്തിനു ശേഷം ഇന്‍ഡ്യന്‍ റീട്ടെയില്‍ ബിസിനസ്‌ മാര്‍ക്കറ്റിന്റെ 51 ശതമാനം വാള്‍മാര്‍ട്ട്‌ പോലുള്ള വിദേശ കമ്പനികള്‍ക്ക്‌ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ തീരുമാനം അറിയിച്ച്‌ 48 മണിക്കൂര്‍ തീരും മുമ്പ്‌ വിവര ദോഷികളായ ഇന്‍ഡ്യന്‍ നേതാക്കന്മാര്‍, കേരളത്തിലെ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ ഉള്‍പ്പടെ അതിനെതിരെ സമര കാഹളം പുറപ്പെടുവിച്ചു കഴിഞ്ഞു. ഫലം യുപിഎ ഗവണ്‍മെന്റ്‌ തങ്ങളുടെ തീരുമാനം അനിശ്ചിത കാലത്തേയ്‌ക്ക്‌ വീണ്ടും നീട്ടാന്‍ നിര്‍ബന്ധിതരായി. ഈ ഇടുങ്ങിയ ചിന്താഗതി ഇന്‍ഡ്യയിലെ ജനങ്ങളുടെ പുരോഗതിയേ സാരമായി ബാധിക്കില്ല ? തീര്‍ച്ചയായും.

അമേരിക്ക, അല്ലെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സിസ്റ്റം നമുക്കൊന്ന്‌ പരിശോധിക്കാം. ഇവിടത്തെ കമ്പോളത്തില്‍ ലോകത്തിലെ സകല കമ്പനികളും മാറ്റുരക്കുന്നു. കടുത്ത മത്സരത്തിലൂടെ അവരെല്ലാം കൊടിയ ലാഭവും കൊയ്യുന്നു. കാരണം മത്സര ബുദ്ധിയോടെയുള്ള കമ്പനികളുടെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക്‌ എല്ലാവിധത്തിലും ഉപയോഗപ്രദമാക്കുന്നു.

അമേരിക്കയിലെ ഓട്ടോ ഇന്‍ഡസ്‌ട്രി തന്നെ പരിശോധിക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നു കമ്പനികളാണ്‌ അമേരിക്കയിലുള്ളത്‌, ജനറല്‍ മോട്ടോഴ്‌സ്‌ , ക്രൈസ്‌ലര്‍, ഫോര്‍ഡ്‌ തുടങ്ങിയവ . റൈഡിം കംഫര്‍ട്ടിന്‌ അമേരിക്കന്‍ ഓട്ടോ കമ്പനികളെ മാറ്റിനിര്‍ത്താന്‍ ലോകത്തിലെ ഒരു കമ്പനിക്കും സാധ്യവുമല്ല. എന്നിരുന്നിട്ടും മത്സരബുദ്ധിയില്‍ അധിഷ്‌ഠിതമായ അമേരിക്കന്‍ നയം മറ്റുള്ള കമ്പനികളെ അമേരിക്കയിലേക്ക്‌ ആകര്‍ഷിക്കുന്നു. ഹോണ്ട, കിയ, ടൊയോട്ടാ മഴ്‌സിഡീസ്‌, നിസ്സാന്‍ അങ്ങനെ ഒരു നീണ്ട പട്ടിക അമേരിക്കന്‍ കമ്പനികളെ വെല്ലുവിളിച്ചുകൊണ്ട്‌ മത്സര രംഗത്ത്‌ വര്‍ഷങ്ങളായി സ്ഥാനം പിടിച്ചിരക്കുന്നു. ഫലം സാധാരണക്കാരനും അവന്റെ വരുമാനത്തിനനുസരിച്ച്‌ തന്റെ ജീവിതം കരുപിടിപ്പിക്കാന്‍ അവസരം ലഭിക്കുന്നു.

റീട്ടയില്‍ മാര്‍ക്കറ്റ്‌ പരിശോധിച്ചാലും ഉത്തരം മറ്റൊന്നല്ല. മെയ്‌ഡ്‌ ഇന്‍ തൈവാന്‍, മെയ്‌ഡ്‌ ഇന്‍ ചൈന, മെയ്‌ഡ്‌ ഇന്‍ നക്കരാഗ്വാ അങ്ങനെ ലോകത്തിലെ സകല കമ്പനികള്‍ക്കും അമേരിക്ക തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു.

ഒരു പതിനഞ്ചു വര്‍ഷം മുമ്പുവരെ ചൈനയുടെ സ്ഥിതി എന്തായിരുന്നു . ഇന്നു വാള്‍മാര്‍ട്ട്‌, കൊക്കക്കോള, പെപ്‌സി തുടങ്ങിയ ജയന്റ്‌ കമ്പനികളെല്ലാം അവിടെയും സ്ഥാനം പിടിച്ചിരിക്കുന്നു . ഫലം കമ്യൂണിസത്തിലധിഷ്‌ടിതമായ ഒരു ജീവിത ക്രമത്തില്‍ നിന്നും മാറി , സ്വതന്ത്ര ചിന്താ ഗതിയോടെ അവന്റെ ചെറിയ ജീവിതം ആവുന്നത്ര ആസ്വദിക്കാനുള്ള അവരം ഓരോ മനുഷ്യനും ലഭിക്കുന്നു.

മടികൂടാതെ ഇന്‍ഡ്യയും അനുകരിക്കേണ്ട പാത ഇതു തന്നെയാണ്‌. (Free enter prising system )

ഇന്‍ഡ്യയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ഒരിക്കല്‍ ലോകത്തില്‍ ഏറ്റവും ലാഭം കൊയ്‌തിരുന്ന കമ്പനികളിലൊന്നായിരുന്നു. കാരണം ആ സമയത്ത്‌ അവിടെ കോമ്പറ്റീഷന്‍ ഇല്ലായിരുന്നു. ആര്‍ക്കെ ങ്കിലും വണ്ടി വേണമെങ്കില്‍ രണ്ടു വര്‍ഷം മുമ്പേ തുകയടച്ച്‌ കാത്തിരിക്കണം. ഈ ഒരു ഇടങ്ങിയ നയം മൂലം ആര്‍ക്കായിരുന്നു നഷ്‌ടം ? തീര്‍ച്ചയായും ജനങ്ങള്‍ക്ക്‌-ലാഭം ടാറ്റായും ബര്‍ളയും പോലുള്ള വലിയ കമ്പനികള്‍ക്കും.

നരസിം ഹറാവുവിന്റെ ലിബ്‌റലൈസേന്‍ പോളീസി മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. ഇന്ന്‌്‌ ഇന്‍ഡ്യിലെ നിരത്തുകളില്‍ കാറുകളും മറ്റു വാഹനങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. അങ്ങനെ പുരോഗതിയുടെ സ്വാന്തനം അനുഭവിക്കാന്‍ സാധാരണക്കാരനും അവസം ലഭിച്ചുകൊണ്ടിരിക്കുന്നു.

1920 കളില്‍ സൗദി അറേബ്യ വെറും മണലാരുണ്യമായിരുന്നു. ഓട്ടകപ്പാലും ഈന്തപ്പഴവും കഴിച്ച്‌ നടന്നിരുന്ന അറബികളുടെ ഇന്നത്തെ സ്ഥിതി എന്താണ്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണകയറ്റിയ
യ്‌ക്കുന്ന രാജ്യങ്ങളിലൊന്നായിമാറി- സൗദി. കാരണം 1920 കളില്‍ തങ്ങളുടെ എണ്ണപ്പാടം പാട്ടത്തിനു കൊടുക്കാന്‍ അവര്‍തീരുമാനിച്ചു. സൗദിയിലെ പ്രസിദ്ധമായ അമേരിക്കന്‍ ഓയില്‍ കമ്പനിയാണ്‌ അതിനു തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌്‌ ഫ്രാന്‍സും ബ്രിട്ടനുമെല്ലാം ഡ്രില്ലിംഗ്‌ ആരംഭിച്ചു. എണ്ണയുടെ വിലയും മനുഷ്യന്‌ അഫോര്‍ഡ്‌ ചെയ്യാവുന്ന നിലയിലെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാനും ജര്‍മ്മനിയും എന്താണ്‌ ചെയ്‌തത്‌. പണം മുടക്കാന്‍ തയ്യാറുള്ള രാജ്യങ്ങളെ ക്ഷണിച്ചുവരുത്തി എല്ലാ സൗകര്യങ്ങളും ചെയ്‌തു കൊടുത്തു. ഫലം യുദ്ധത്തിനു ശേഷം താറുമാറായ രാജ്യങ്ങള്‍ സമയം വിനാ പൂത്തു കയറി .

അതേ സമയം കമ്യൂണിസ്റ്റു കയ്യടക്കിയിരുന്ന ഈസ്റ്റ്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ എന്തു സംഭവിച്ചു പട്ടിണിയില്‍ നിന്നും മുഴുപ്പട്ടിണിയിലേക്ക്‌ കുപ്പുകുത്തി. ഒടുവില്‍ സോവിയറ്റ്‌ എമ്പയര്‍ സാറ്റലൈറ്റ്‌ രാജ്യങ്ങളില്‍ നിന്നും പിന്മാറിയപ്പോള്‍ അവിടെയും പുരോഗമനത്തിന്റെ രശ്‌മികള്‍ വീശിത്തുടങ്ങി.

ഇന്‍ഡ്യ ഉള്‍പ്പെട്ട സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യ, ഇനിയും വയ്‌കാതെ, ജനങ്ങളുടെ പട്ടിണി അകറ്റാന്‍, തങ്ങളാല്‍ സാധിക്കുന്നില്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പുള്ള അന്താരാഷ്‌ട്ര കമ്പനികളെ ആകര്‍ഷിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത്‌ ഈജിപ്‌റ്റിലും, ടുണേഷ്യയിലും ലിബിയയിലും മറ്റും കണ്ടതില്‍ നിന്നും തുലോം വിഭിന്നമായിരിക്കും. പുതിയ വാര്‍ത്താ പ്രചരണ മാധ്യമങ്ങള്‍ എല്ലാ ചെറുപ്പക്കാരുടെയും സന്തത സഹചാരികളായിരിക്കെ, തങ്ങളെയും ജീവിക്കാന്‍ അനുവദിക്കുക എന്ന മുദ്രാവാക്യവുമായി വൈകാതെ പുറത്തിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഭവിഷ്യത്ത്‌ പ്രവചനാതീതമായിരിക്കും.

മന്‍മോഹന്‍ സിംഗ്‌ ഗവണ്‍മെന്റ്‌ അഞ്ചു വര്‍ഷം തികച്ചോ എന്നുള്ളതല്ല ചോദ്യം. ഭരിച്ചിരുന്ന സമയത്ത്‌ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്‌തു എന്നുള്ളതാണ്‌ പ്രസക്തമായ ചോദ്യം. ഇന്‍ഡ്യന്‍ റീട്ടെയില്‍ കമ്പോളം കുത്തകളില്‍ നിന്നും തുറന്നുവിട്ട,്‌ അന്താരാഷ്‌ട്ര കമ്പനികളെ മാര്‍ക്കറ്റില്‍ മാറ്റുരക്കാനുള്ള അവസരം നല്‍കാന്‍ വൈകരുത്‌.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള, ഏക പോംവഴി കുത്തക മാര്‍ക്കറ്റ്‌ അവസാനിപ്പിക്കുക മാത്രമാണ്‌ , പകരം റിസേര്‍വ്‌ ബാങ്ക്‌ എല്ലാ ആഴ്‌ചകളിലും പലിശ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതുകൊണ്ട്‌ രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ ജനങ്ങളുടെ കഷ്‌ടതയ്‌ക്ക്‌ കുറവു വരുത്താനോ സാധ്യമല്ല.

ഇനിയും വൈകാതെ യുപിഎ ഗവണ്‍മെന്റ്‌ നാലാഴ്‌ച മുമ്പെടുത്ത തീരുമാനം നടപ്പില്‍ വരുത്താന്‍ തയ്യാറാകണം. അതുവഴി വീണ്ടും അഞ്‌ടു വര്‍ഷത്തെ ഭരണംകൂടി ഉറപ്പുവരുത്താന്‍ നിഷ്‌പ്രയാസം സാധിക്കും.

ജയ്‌ ഹിന്ദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക