Image

കാനഡയില്‍ ഫാ. കുര്യന്‍ കാരിക്കല്‍, റജി കൊട്ടാരം ടീമിന്റെ ധ്യാനം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 20 November, 2015
കാനഡയില്‍ ഫാ. കുര്യന്‍ കാരിക്കല്‍, റജി കൊട്ടാരം ടീമിന്റെ ധ്യാനം
നയാഗ്ര ഫാള്‍സ് : പ്രശസ്ത ധ്യാന ഗുരുവും  അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ  ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം (കെയ്‌റോസ്  ടീം) എന്നിവര്‍ ചേര്‍ന്നു നയിക്കുന്ന  കുടുംബ നവീകരണ ധ്യാനം വെല്ലാന്‍ഡ് ഗെത്സെമെന്‍ സെന്ററില്‍ (84008 Wellandport Road, Wellandport ON L0R 2J0)    നവംബര്‍ 21, 22 (ശനി, ഞായര്‍ ) ദിവസങ്ങളില്‍ നടക്കും. 

ടൊറന്റോ ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍  ഗെത്സെമെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വെല്ലാന്‍ഡിലെ ഗെത്സെമെന്‍ സെന്ററില്‍ നടക്കുന്ന പ്രഥമ ധ്യാനമാണിത്. ഗെത്സെമെന്‍ മിനിസ്ട്രിയുടെ ക്വയര്‍  ടീം ഗാന ശുശ്രൂഷകള്‍  നയിക്കും.

കാനഡയില്‍ ഫാ. കുര്യന്‍ കാരിക്കല്‍, റജി കൊട്ടാരം ടീമിന്റെ ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക