Image

പുതുപ്പറമ്പില്‍ ഏലിയാമ്മ ജോസഫ്‌ (86) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 20 November, 2015
പുതുപ്പറമ്പില്‍ ഏലിയാമ്മ ജോസഫ്‌ (86) നിര്യാതയായി
ഷിക്കാഗോ: കുമളി പുതുപ്പറമ്പില്‍ പരേതനായ കുഞ്ചെറിയാ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (86) കേരളത്തില്‍ നിര്യാതയായി. സംസ്‌കാരം നവംബര്‍ 24-നു ചൊവ്വാഴ്‌ച 11.30-നു കുമളി സെന്റ്‌ തോമസ്‌ ഫൊറോനാ പള്ളിയില്‍.

പരേത പായിപ്പാട്ട്‌ കുന്നുംപുറത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍: ത്രേസ്യാമ്മ (ഭോപ്പാല്‍), ആനിയമ്മ (തീക്കോയി), മറിയാമ്മ (അറ്റ്‌ലാന്റ), ക്ലാരമ്മ, ഏലിയാമ്മ (ഇരുവരും ഹൂസ്റ്റണ്‍), മോളി, സോബിന്‍, റെജിമോന്‍ (മൂവരും ഷിക്കാഗോ).

മരുമക്കള്‍: ഡോ. ചിഞ്ച്‌കേഡ്‌കര്‍, പരേതനായ മാത്യു കല്ലറയ്‌ക്കല്‍, ജോര്‍ജ്‌ ഈരയില്‍, കുഞ്ഞുമോന്‍ കരിപ്പായില്‍, ജോണിക്കുട്ടി വിലങ്ങുപാറയ്‌ക്കല്‍, ഷിബു പോളക്കുളം, ജോളി ചേന്നാട്ടുശേരി, മിനി ആലപ്പാട്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മനോജ്‌ കല്ലറയില്‍ 91 9446 811513, 91 8943 737906.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക