Image

ചാ ആന്‍ഡ്‌ ചായ്‌ (CHA & CHAY ) കലാ സാംസ്‌കാരിക സംഘടന ഉത്‌ഗാടനം നവംബര്‍ 21 ന്‌

ജയ്‌ശങ്കര്‍ പിള്ള Published on 20 November, 2015
ചാ ആന്‍ഡ്‌ ചായ്‌ (CHA & CHAY ) കലാ സാംസ്‌കാരിക സംഘടന ഉത്‌ഗാടനം നവംബര്‍ 21 ന്‌
കാനഡ: സ്‌ത്രീ ശാക്തീകരണത്തിന്റെയും ,വനിതാ ആത്മ വിശ്വാസത്തിന്റെയും പ്രതീകമായി ച & ചായ്‌ എന്ന പുതിയ സംഘടനയുടെ ഔദ്യോഗിക ഉത്‌ഘാടനവും വിരുന്നും, കലാപരിപാടികളും നവംബര്‍ 21 നു ശനിയാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ 10 മണി വരെ മിസ്സിസ്സാഗ റിഗ്‌ വേ െ്രെഡവില്‍ ഉള്ള സംബ്രതായ തിയേറ്ററില്‍ വച്ച്‌ നടത്തപ്പെടുന്നു .

വനിതകളുടെ അഭിപ്രായങ്ങളും,കലാ സാംസ്‌കാരിക കഴിവുകളും പ്രദര്‍ശിപ്പിക്കുന്നതിനും ,സ്‌ത്രീകളെ പൊതു പ്രവര്‍ത്തനങ്ങളിലും,ഒരു സമൂഹത്തെ നയിക്കുന്നതിനും,പ്രാപ്‌തര്‍ ആക്കി എടുക്കുന്നതിനു വേണ്ടി ആണ്‌ ച & ചായ്‌ പ്രവര്‍ത്തിക്കുക

വനിതകളുടെ ശബ്ദവും,അവരുടെ അവകാശങ്കളും,അഭിപ്രായങ്ങളും സംരക്ഷിക്കപ്പെടുന്നതിനു ആസ്‌പദമായ രീതിയില്‍ ഫ്യുഷന്‍ ഡാന്‍സുകള്‍ ശനിയാഴ്‌ച നടക്കുന്ന ചടങ്ങില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.പ്രശ്‌ത കലാ കാരന്മാരും കലാ സാംസ്‌കാരിക സംഗടനകളും കൈ കൊര്‍ക്കുന്ന സങ്കട്‌ന കലാ രംഗത്ത്‌ പ്രവര്‌ത്തിക്കുന്ന എല്ലാ വനിതകളുടെയും ഉന്നമനത്തിനും ,ഉയര്‍ച്ചയ്‌ക്കും മാതൃക ആകുന്നതാണ്‌ .
പ്രശസ്‌ത കലാ കാരികള്‍ ആയ അഷിമ സൂരി,ലിമിറ്റ്‌ ലെസ്സ്‌ പ്രോഡക്ഷന്‍സ്‌ ,ടാകകോ സെഗ്വ ,ഫ്‌ലുയിട്‌ എലമെന്റ്‌സ്‌ ,കറ്റിന്‍ ടോറന്‍സ്‌ ,എക്‌സികുടിവ്‌ പ്രോടക്ഷന്‍ എന്നിവര്‍ സങ്കടനയുടെ നേത്രുത്വം വഹിക്കുന്നു .ഇന്ത്യന്‍ നൃത്ത ആവിഷ്‌കാരം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ വിശാല്‍ മിശ്ര ആണ്‌.ജാപ്പനീസ്‌ നൃത്ത ശില്‍പം ആയ കബുകി അവതരിപ്പിക്കുന്നത്‌ ആവിഷ്‌കരിചിരിക്കുന്നതും ടാകോക ആണ്‌.ഇതിനു വേണ്ട പിന്നണി ഗായകരും,സംഗീത പ്രമുഘ സംഘവും കൂടി വേദിയില്‍ ആനി നിരക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത .ആഷ കിച്ചണ്‍ കാറ്റരിങ്ങും ചെയ്യുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്‌.

പരിപാടിയുടെ സ്‌പോണ്‍സര്‍മാരായി ജാപ്പനിസ്‌ ടീ ,യോഗ വിഷന്‍ ,മോമോ ടീ, മീഡിയ സ്‌പോണ്‍സര്‍ ആയി ഇന്‍ഡോ അമേരികന്‍ പ്രസ്സ്‌ ക്ലബ്‌, ജയ്‌ ഹിന്ദ്‌, ഫൗസിയ മാഗസിന്‍ എന്നിവരും രംഗത്തുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക