Image

കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍ ജനറല്‍ബോഡി യോഗം 21-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 November, 2015
കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍ ജനറല്‍ബോഡി യോഗം 21-ന്‌
നാഷ്‌വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്ലിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം നവംബര്‍ 21-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ നടത്തപ്പെടും. പ്രസ്‌തുത യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌, കണക്ക്‌, പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ എന്നിവ നടത്തും.

രണ്ടുവര്‍ഷത്തെ സ്‌തുത്യര്‍ഹ സേവനത്തിനുശേഷം വിരമിക്കുന്ന പ്രസിഡന്റ്‌ സാം ആന്റോ വിടവാങ്ങല്‍ പ്രസംഗം നടത്തും. അടുക്കുംചിട്ടയോടുംകൂടിയുള്ള പ്രവര്‍ത്തനംകൊണ്ടും, സംഘാടനം കൊണ്ടും അമേരിക്കയിലെതന്നെ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന അസോസിയേഷനാണ്‌ കേരള അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍.

റെഡ്‌ക്രോസിന്റെ നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കും, ഫോമയുടെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ബില്‍ഡിംഗ്‌ ഫണ്ടിലേക്കും സംഘടന സംഭാവന നല്‍കി. ഇക്കാലയളവില്‍ പിന്തുണച്ച എല്ലാ അംഗങ്ങളോടും പ്രസിഡന്റ്‌ സാം ആന്റോ പുത്തന്‍കളം തന്റെ നന്ദി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക