Image

ഭിന്നലിംഗക്കാരെ ലൈംഗീക കണ്ണിലൂടെ കാണരുത്: രന്‍ജുരന്‍ജിമാര്‍

ബഷീര്‍ അഹമ്മദ് Published on 20 November, 2015
ഭിന്നലിംഗക്കാരെ ലൈംഗീക കണ്ണിലൂടെ കാണരുത്: രന്‍ജുരന്‍ജിമാര്‍
കോഴിക്കോട് :  സമൂഹം ഭിന്നലിംഗക്കാരെ നോക്കികാണുന്നത് ലൈംഗിക തൊഴിലാളികളായിട്ടാണ്. എന്നാല്‍ മിക്കവരും അവരവരുടെ മേഖലയില്‍ സ്വന്തമായി തൊഴില്‍ കണ്ടെത്തി ജീവിക്കുന്നവരാണെന്ന് രന്‍ഞ്ചൂരന്‍ജിമാര്‍ പറഞ്ഞു.
ലോക ഭിന്നലിംഗക്കാരുടെ ദിനത്തില്‍ കാലിക്കറ്റ് മിഡ്ടൗണ്‍ ലോട്ടറി ക്ലബ്ബ് ഭിന്നലിംഗക്കാരെ ആദരിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കയായിരുന്നു പ്രശസ്ത മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രന്‍ജിമാര്‍.
ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ജോര്‍ജ് സുന്ദര്‍രാജ് രന്‍ജിമാരനു അവാര്‍ഡ് സമ്മാനിച്ചു.
ഭിന്നലിംഗക്കാര്‍രെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല എന്ന സന്ദേശവുമായി ഐഡന്റിറ്റി ഫോട്ടോ-ചിത്രപ്രദര്‍ശനം അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്നു.

ഭിന്നലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതപ്രശ്‌നങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പ്രശസ്ത ഫോട്ടഗ്രാഫറായ പി. അബിജിത്താണ്. ഭിന്നലിംഗക്കാരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തുന്ന റേഷ്മ തോമസിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. മന്ത്രി എം.കെ.മുനീര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിനീത്  എന്ന സീമ, പ്രസ്സ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഡോ.റേഷന്‍ ബിജ്‌ലി, പി.അഭിജിത്ത്, രേഷ്മ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.


ഭിന്നലിംഗക്കാരെ ലൈംഗീക കണ്ണിലൂടെ കാണരുത്: രന്‍ജുരന്‍ജിമാര്‍ഭിന്നലിംഗക്കാരെ ലൈംഗീക കണ്ണിലൂടെ കാണരുത്: രന്‍ജുരന്‍ജിമാര്‍ഭിന്നലിംഗക്കാരെ ലൈംഗീക കണ്ണിലൂടെ കാണരുത്: രന്‍ജുരന്‍ജിമാര്‍ഭിന്നലിംഗക്കാരെ ലൈംഗീക കണ്ണിലൂടെ കാണരുത്: രന്‍ജുരന്‍ജിമാര്‍ഭിന്നലിംഗക്കാരെ ലൈംഗീക കണ്ണിലൂടെ കാണരുത്: രന്‍ജുരന്‍ജിമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക