Image

പഴയകാല നാടകങ്ങള്‍ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചു: ബാബു പറശ്ശേരി

ബഷീര്‍ അഹമ്മദ് Published on 21 November, 2015
പഴയകാല നാടകങ്ങള്‍ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചു: ബാബു പറശ്ശേരി
കോഴിക്കോട്: നാടകം, കഥാപ്രസംഗം, നാടകഗാനങ്ങള്‍ കേരളത്തില്‍ രാഷ്ട്രീയമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏറെ സഹായകമായിട്ടുണ്ടെന്ന് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യ പരിപാടി ടൗണ്‍ഹീളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ 'നന്‍മ' കോഴിക്കോട്ട് നടത്തിയ കോഴിക്കോട് ശാന്താദേവി അനുസ്മരണ പരിപാടിയില്‍ മികച്ച നടിക്കുളള പുരസ്‌കാരം വില്‍സണ്‍ സാമുവല്‍ സജിന കൃഷ്ണദാസിനു നല്‍കി. ജില്ലാ കലോത്സവത്തില്‍ മികച്ച നാടക നടിക്കുള്ള സമ്മാനം കുന്ദമംഗലം എച്ച്എസ്എസ് ലെ സജിനക്കായിരുന്നു.
ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജാനമ്മ കുഞ്ഞുണ്ണി, മാധവന്‍ കുന്നത്തറ, ടി.വി.ബാലന്‍, ഭാസി മലാപ്പറമ്പ്, കെ.സാലം, എം.എ നാസര്‍, വി.ടി.സുരേഷ്, ടി.കെ.വേണു, ആര്‍.കെ. നമ്പ്യാര്‍, കെ. സലാം, ഹരീന്ദ്രനാഥ് ഇയ്യാട് എന്നിവര്‍ സംസാരിച്ചു.

സി.എം. വാടിയില്‍, ജയപ്രകാശ്, കാര്യല്‍, മധുമാസ്റ്റര്‍, മാവൂര്‍ വിജയന്‍, സുനില്‍ അശോകപുരം, രത്‌നമ്മ മാധവന്‍ തുടങ്ങിയ കലാകാരന്‍മാരെ ചടങ്ങില്‍ ആദരിച്ചു.


ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്


പഴയകാല നാടകങ്ങള്‍ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചു: ബാബു പറശ്ശേരിപഴയകാല നാടകങ്ങള്‍ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചു: ബാബു പറശ്ശേരിപഴയകാല നാടകങ്ങള്‍ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചു: ബാബു പറശ്ശേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക