Image

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ചിക്കാഗോയില്‍ തുടക്കമായി

Published on 21 November, 2015
ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ചിക്കാഗോയില്‍ തുടക്കമായി
ചിക്കാഗോ: പ്രവാസ മണ്ണില്‍ മലയാള മാധ്യമ മുന്നേറ്റത്തിന്‌ പുത്തന്‍ പടവുകളൊരുക്കി ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ കോണ്‍ഫറന്‍സിന്‌ ചിക്കാ ഗോയില്‍ തിരിതെളിഞ്ഞു. നാട്ടില്‍ നിന്നെത്തിയ രാഷ്‌ട്രീയ, ഭരണ നേതൃത്വവും മാധ്യമ കുലപതികളും ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരും വന്‍ ജനസമൂഹവും സാക്ഷികളായി നിന്ന ചടങ്ങില്‍ ഗവണ്‍മെന്റ്‌ചീഫ്‌ വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായ തോമസ്‌ ഉണ്ണിയാടനാണ്‌ നിലവിളക്ക്‌ കൊളുത്തി കോണ്‍ഫറന്‍സിന്‌ പ്രഭ പകര്‍ന്നത്‌. റാന്നി എം. എല്‍.എ രാജു എബ്രഹാം, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്‌ ഐ.എ.എസ്‌, വനിതാ ക മ്മിഷന്‍ അംഗവും കോണ്‍ഗ്രസ്‌ നേതാവുമായ ഷാഹിദ കമാല്‍, ഗുരുരത്‌നം ജ്‌ഞാന ത പസ്വി, ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ദേശീയ പ്രസിഡന്റ്‌ടാജ്‌ മാത്യു, അഡ്‌വൈസറി ബോര്‍ഡ്‌ ചെയ ര്‍മാന്‍ മാത്യു വര്‍ഗീസ്‌ തുടങ്ങിയവര്‍ ദീപം പകര്‍ന്നു. കൈരളി ടി.വി മാനേജിംഗ്‌ ഡയറ ക്‌ടര്‍ ജോണ്‍ ബ്രിട്ടാസ്‌, കേരള പ്രസ്‌ അക്കാഡമി ചെയര്‍മാനും ദീപികയുടെ ലീഡര്‍ റൈ റ്ററുമായ സേര്‍ജി ആന്റണി, ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ പി.ജി സുരേഷ്‌കുമാര്‍, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ ജ്‌ ജേക്കബ്‌, കുക്ക്‌ കൗണ്ടിംഗ്‌ കമ്മീഷണര്‍ റിച്ചാര്‍ഡ്‌ ബോയികിന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിസ്‌മയാവഹമായ വളര്‍ച്ചയാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നേടിയിരിക്കുന്നതെന്ന്‌ തോമസ്‌ ഉ ണ്ണിയാടന്‍ അനുസ്‌മരിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്‌ ആദ്യമാണെങ്കിലും ഇന്ത്യ പ്രസ്‌ക്ലബ്ബിനെക്കുറിച്ച്‌ ഒരുപാട്‌ കേട്ടറിഞ്ഞിട്ടുണ്ട്‌. എക്കാലവും ഉണ്ടായിട്ടുളള ശക്‌തമായ നേതൃത്വവും അംഗങ്ങള്‍ തമ്മിലുളള അസൂയാവഹമായ സൗഹൃദവുമാണ്‌ ഇന്ത്യ പ്രസ്‌ക്ല ബ്ബിന്റെ ശക്‌തി. ഇത്‌ തുടര്‍ന്നും ഉണ്ടാകട്ടെയെന്ന്‌ തോമസ്‌ ഉണ്ണിയാടന്‍ ആശംസിച്ചു.

അമേരിക്കയിലെ മലയാള മാധ്യമരംഗം ശക്‌തമായി മുന്നേറുന്നുവെന്ന്‌ ഇവിടെ നടത്തി യിട്ടുളള സന്ദര്‍ശനങ്ങളില്‍ നിന്നും മനസിലായിട്ടുളളതാണ്‌. അടുത്തയിടെ താനും പങ്കാ ളിയായ രാഷ്‌ട്രീയ ചലനങ്ങള്‍ കേരളത്തിലെ ആളുകള്‍ അറിഞ്ഞതു പോലെ തന്നെ ഇവി ടുളളവരും മനസിലാക്കിയതായി അറിയാന്‍ കഴിഞ്ഞു. ഇവിടുത്തെ മാധ്യമങ്ങളുടെ പ്രവ ര്‍ത്തന മികവു തന്നെയാണ്‌ ഈ വാര്‍ത്തയുടെ പ്രചാരത്തിനും വിശകലനങ്ങള്‍ക്കും വഴി യൊരുക്കിയത്‌.

കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ചര്‍ച്ചാ വിഷയം തന്നെയാ ണെന്ന്‌ റാന്നി എം.എല്‍.എ രാജു എബ്രഹാം ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇ ന്ത്യ പ്രസ്‌ക്ലബ്ബിന്റെ ക്ഷണക്കത്ത്‌ ബഹുമതിയായാണ്‌ രാഷ്‌ട്രീയ നേതൃത്വം കരുതുന്നത്‌. സമീപകാല രാഷ്‌ട്രീയ സംഭവ വികാസങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ അറിയുകയും അപഗ്രഥിക്കുകയും ചെയ്‌തത്‌ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചടുലതയാണ്‌ തെ ളിയിക്കുന്നതെന്ന്‌ രാജു എബ്രഹാം പറഞ്ഞു.

വിദേശ മണ്ണില്‍ മലയാളത്തിന്റെ സംസ്‌കാരം ഇത്രയും ശക്‌തമായ നിലനില്‍ക്കുന്നത്‌ അ ത്‌ഭുതപ്പെടുത്തുന്നതായി നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്‌ ചൂണ്ടിക്കാട്ടി. ഇവിടുളള മാ ധ്യമ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സേവനങ്ങള്‍ പ്രശംസനീ യമാണ്‌.

വനിതാ കമ്മിഷന്‍ അംഗവും കോണ്‍ഗ്രസ്‌ നേതാവുമായ ഷാഹിദ കമാല്‍, ജോണ്‍ ബ്രി ട്ടാസ്‌, സേര്‍ജി ആന്റണി, ഗുരുരത്‌നം ജ്‌ഞാന തപസ്വി, പി.ജി സുരേഷ്‌കുമാര്‍, സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, അഡ്‌വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്‌, ഫോമ പ്രസി ഡന്റ്‌ആനന്ദന്‍ നിരവേല്‍, ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ്‌മറിയാമ്മ പിളള, ലാന പ്രസി ഡന്റ്‌ഷാജന്‍ ആനിത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ്‌ കണിയാലി സ്വാഗതവും ടാജ്‌ മാത്യു അധ്യക്ഷ പ്രസംഗവും നടത്തി. അനിലാല്‍ ശ്രീനിവാ സനും ജോസ്‌ കാടാപുറവുമായിരുന്നു എംസിമാര്‍. തുടര്‍ന്ന്‌ കള്‍ച്ചറല്‍ പ്രോഗ്രാം നടന്നു. ബിജു സഖറിയയും ചാക്കോ മറ്റത്തില്‍പറമ്പിലുമായിരുന്നു കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എം സിമാര്‍. ചടങ്ങിനെത്തിയ സംഘടനാ നേതാക്കളെ ജോസ്‌ കണിയാലി പരിചയപ്പെടുത്തി.

രാവിലെ സെമിനാറുകളോടെയാണ്‌ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ഔപചാരിക തുടക്ക മായത്‌ സേര്‍ജി ആന്റണി പത്രസ്വാതന്ത്ര്യവും കോര്‍പ്പറേറ്റുകളുടെ ആധിപത്യവും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. ജോര്‍ജ്‌ ജോസഫ്‌ മോഡറേറ്ററായിരുന്നു. റെജി ജോര്‍ജ്‌, സിറിയക്‌ കൂവക്കാട്ടില്‍, ജോണ്‍ ഇലക്കാട്ട്‌, സുനില്‍ തൈമറ്റം, സ്‌റ്റാന്‍ലി കളരിക്കമുറിയി ല്‍, സ്‌റ്റീഫന്‍ കിഴക്കേക്കൂറ്റ്‌ എന്നിവര്‍ പാനലിസ്‌റ്റുകളായിരുന്നു. ഉച്ചക്കുശേഷം സന്തോ ഷ്‌ ജോര്‍ജ്‌ ജേക്കബ്‌ പുതിയ തലമുറയും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമി നാര്‍ അവതരിപ്പിച്ചു. മാത്യു വര്‍ഗീസ്‌ മോഡറേറ്ററായിരുന്നു. ജെയ്‌മോന്‍ നന്തികാട്ട്‌, മറി യാമ്മ പിളള, ജോയിച്ചന്‍ പുതുക്കുളം, സണ്ണി പൗലോസ്‌, എബ്രഹാം മാത്യു, ജയിംസ്‌ വര്‍ഗീസ്‌ എന്നിവരായിരുന്നു പാനലിസ്‌റ്റുകള്‍. അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുളള ചര്‍ച്ചാ സമ്മേളനവും നടന്നിരുന്നു. മീനു എലിസബത്ത്‌ മോഡറേറ്ററായിരുന്നു. ഡോ. ജോര്‍ജ്‌ കാക്കനാട്ട്‌, ജോര്‍ജ്‌ ജോസഫ്‌, ടാജ്‌ മാത്യു, കെ.എം ഈപ്പന്‍, ജോസ്‌ കാടാപുറം എന്നിവര്‍ വിഷയം അപഗ്രഥിച്ച്‌ സംസാരിച്ചു. ഡോ. മാണി സ്‌കറിയ, രാജു കുന്നത്ത്‌ എന്നിവരുടെ നേതൃത്വത്തിലും സെമിനാര്‍ നടത്തപ്പെട്ടു.
ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ചിക്കാഗോയില്‍ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക