Image

ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയയില്‍ സമാപിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 21 November, 2015
ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയയില്‍ സമാപിച്ചു
ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ്‌ സീറോമലബാര്‍ രൂപതയുടെ കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച്‌ നോര്‍ത്തീസ്റ്റ്‌ റിജിയണില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ ഫാമിലി കോണ്‍ഫറന്‍സ്‌ വിജയകരമായി പര്യവസാനിച്ചു. നോര്‍ത്തീസ്റ്റ്‌ റിജിയണില്‍പെട്ട ഫിലാഡല്‍ഫിയാ, സോമര്‍സെറ്റ്‌, ന്യൂയോര്‍ക്ക്‌ എന്നീ ഫൊറോനാകളുടെ കീഴില്‍ വരുന്ന ഹെര്‍ഷി, സൗത്ത്‌ ജേഴ്‌സി, ഡെലവെയര്‍, ബാള്‍ട്ടിമോര്‍, വെര്‍ജിനിയ, വാഷിംഗ്‌ടണ്‍, പാറ്റേഴ്‌സണ്‍, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളില്‍ നിന്നായി 60 ല്‍ പരം തെരഞ്ഞെടുക്കപ്പെട്ട ദമ്പതിമാര്‍ ദ്വിദിന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായില്‍ ഫാദര്‍ ജഡ്‌ജ്‌ ഹൈസ്‌കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്‌സ്‌ ഓഫ്‌ ദി മോസ്റ്റ്‌ ബ്ലസഡ്‌ ട്രിനിറ്റി ധ്യാനകേന്ദ്രത്തിലായിരുന്നു ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയം ആതിഥേയത്വംവഹിച്ച കോണ്‍ഫറന്‍സ്‌ ക്രമീകരിച്ചിരുന്നത്‌. രൂപതയുടെ ഫാമിലി അപ്പസ്‌തോലേറ്റ്‌ ആയിരുന്നു കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചത്‌.

ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മ്മികനായും, ഫാമിലി അപ്പസ്‌തോലേറ്റ്‌ ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി, സെ. ജോണ്‍ ന}മാന്‍ ക്‌നാനായമിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌ എന്നിവര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണു കോണ്‍ഫറന്‍സിനു തുടക്കം കുറിച്ചത്‌. തുടര്‍ന്നു നടന്ന സെമിനാറുകളില്‍ മുഖ്യപ്രഭാഷകരായി ഫിലാഡല്‍ഫിയാ ഫൊറോനാ വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റവ. ഫാ. പോള്‍ ചാലിശേരി, റവ. ഡോ. മാ
ത്യു മണക്കാട്ട്‌, ഫാമിലി അപ്പസ്‌തോലേറ്റ്‌ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. എബ്രാഹം മാത്യു (ഡോ. മനോജ്‌), ബാബു ജോണ്‍ (ഡാലസ്‌), ടോമി അറക്കല്‍ (ഹ്യൂസ്റ്റണ്‍), തോമസ്‌ പുളിക്കല്‍ (നോര്‍ത്ത്‌ കരോലിനാ) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളും, മിഷനുകളും 2014 ഡിസംബര്‍ 25 മുതല്‍ 2015?ഡിസംബര്‍ 25 വരെ നിങ്ങള്‍ ദൈവത്തിന്റെ വയലും വീടും ആകുന്നു എന്ന ബൈബിള്‍ വാക്യത്തിലൂന്നി കുടുംബവര്‍ഷം ആചരിക്കുകയാണ്‌. കുടുംബശാക്തീകരണത്തിനും, വിശുദ്ധീകരണത്തിനുമുതകുന്ന വിവിധ പരിപാടികള്‍ ഈ കാലയളവില്‍ എല്ലാ ഇടവകകളിലും, മിഷനുകളിലും നടപ്പിലാക്കിവരുന്നു.

കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ട ഭൂമിയിലെ സ്വര്‍ഗവും, ഗാര്‍ഹികസഭയുമായ കുടുംബങ്ങള്‍ ഇന്ന്‌ ഒത്തുകൂടുമ്പോള്‍ പ്രകമ്പനം സൃഷ്ടിക്കുന്ന തരത്തില്‍ അസ്വസ്‌തതകളാല്‍ നിറഞ്ഞിരിക്കുകയാണു. ദൈവികപദ്ധതികള്‍ക്കും സഭാപ്രബോധനങ്ങള്‍ക്കും അനുസൃതമായി ആത്മീയമൂല്യങ്ങളും സഹോദരസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട്‌ കുടുംബജീവിതത്തിന്റെ ഭാരപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇന്ന്‌ എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച്‌ ദമ്പതികള്‍ കടുത്ത സമ്മര്‍ദ്ദങ്ങളും, പരീക്ഷണങ്ങളും നേരിടുന്നു. തിന്മയുടെ ശക്തികള്‍ കുടുംബഭദ്രതക്കു ഭംഗം വരുത്തി ധാര്‍മ്മിക അധ:പതനത്തിലേക്കും, മാനുഷികബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും, കുടുംബശിഥിലീകരണത്തിലേക്കും വഴിതെളിക്കുന്നു.?

ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം സമൂഹത്തിലെ മഹനീയ സ്ഥാപനം കൂടിയാണ്‌. നല്ല വ്യക്തികള്‍ ഉത്തമ കുടുംബത്തെയും, മാതൃകാ കുടുംബങ്ങള്‍ നന്മനിറഞ്ഞ ഒരു സമൂഹത്തെയും സൃഷ്ടിക്കുന്നു. വ്യക്തികളുടെ നന്മ സമൂഹത്തെ പ്രകാശിപ്പിക്കുകയും തിന്മ സമൂഹത്തെ രോഗാതുര മാക്കുകയും ചെയ്യുന്നു. മനുഷ്യജീവനു ഭീഷണിയായി പല അക്രമസംഭവങ്ങളും ലോകത്ത്‌ അഴിഞ്ഞാടുമ്പോള്‍ ജീവന്റെ മഹത്വം ഉത്‌ഘോഷിക്കുവാനും, കുടുംബമൂല്യങ്ങളും, വ്യക്തിബന്ധങ്ങളും ഊഷ്‌മളമായി നിലനിര്‍ത്താനും നാം ശ്രമിക്കേണ്ടതുണ്ട്‌.

തിരുക്കുടുംബത്തിന്റെ മാതൃകയില്‍ എല്ലാ കുടുംബങ്ങളും പ്രാര്‍ത്ഥനയുടെയും, പങ്കുവക്കലിന്റെയും ഭവനങ്ങളായി ദൈവസ്‌നേഹത്തില്‍ നിലനില്‍ക്കുന്നതിനും, കുടുംബബന്ധങ്ങളെ വിശുദ്ധീകരിക്കുന്നതിനും, എല്ലാ ദമ്പതിമാരെയും സ്‌നേഹത്തിലും, വിശ്വസ്‌തതയിലും ജീവിതകാലം മുഴുവന്‍ ചേര്‍ത്തു നിര്‍ത്തുന്നതിനും, മക്കള്‍ക്ക്‌ വിശുദ്ധിയും, വിജ്ഞാനവും ലഭിക്കുന്നതിനും, മക്കളും മാതാപിതാക്കളും പരസ്‌പരസ്‌നേഹത്തിലും ബഹുമാനത്തിലും വളര്‍ന്ന്‌ കുടുംബങ്ങളെ ദൈവസാന്നിധ്യത്തിന്റെ വയലും വീടുമാക്കി മാറ്റുന്നതിനുംവേണ്ട ദൈവകൃപ പ്രാര്‍ത്ഥനയിലൂടെ കൈവരിക്കുന്നതിനും ഉദ്ദേശിച്ചാണീ കുടുംബവര്‍ഷം ആചരിക്കുന്നത്‌.
വിശുദ്ധിയില്‍ ജീവിക്കുന്ന കുടുംബങ്ങളാണിന്നു നമുക്കാവശ്യം. നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ, വിശുദ്ധിയില്‍ ജീവിക്കണമെന്നു മാത്രം. ആഗോളസഭയുടെ ചരിത്രത്തിലാദ്യമായി വിവാഹിതരായ ദമ്പതികളെ ഒരേസമയം വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പുതിയൊരധ്യായത്തിനു തുടക്കമിട്ടിരിക്കുകയാണ്‌. വിശുദ്ധരുടെ ഗണത്തില്‍ പേരു ചേര്‍ക്കപ്പെടാന്‍ ബിഷപ്പുമാരോ, വൈദികരോ, കന്യാസ്‌ത്രീകളോ, സന്യസ്‌തരോ ആകണമെന്നില്ല ദൈവഹിതത്തിനനുസൃതമായി കുടുംബജീവിതം നയിക്കുന്ന ആര്‍ക്കും സാധിക്കും അതായിരുന്നു 'ചെറുപുഷ്‌പം' വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍ സെലി ഗ്വരിന്‍ ദമ്പതികളെ ഒക്ടോബര്‍ 18 നു റോമില്‍ വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിക്കൊണ്ട്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ലോകത്തിനു നല്‍കിയ സന്ദേശം. 19ാം നൂറ്റാണ്ടില്‍ വിശുദ്ധിയില്‍ ജീവിച്ച ബ്രസീലിയന്‍ ദമ്പതികളായ ജെറോനിമോയെയും, സെലിയെയും വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌.

'സ്‌നേഹം നമ്മുടെ ദൗത്യം, പൂര്‍ണതയില്‍ ജീവിക്കുന്ന കുടുംബം' എന്ന സന്ദേശവുമായി സെപ്‌റ്റംബറില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന എട്ടാമത്‌ ലോകകുടുംബസംഗമവും കുടുംബങ്ങളുടെ കെട്ടുറപ്പിനു സഹായകമായി.

കുടുംബവര്‍ഷാചരണം ഔദ്യോഗികമായി രൂപതയില്‍ സമാപിച്ചാലും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും, ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ റീജിയണുകള്‍ കേന്ദ്രീകരിച്ച്‌ ഒരു റിസോഴ്‌സ്‌ ടീമിനെ വാര്‍ത്തെടുക്കുന്നതിനും ഉദ്ദേശിച്ചാണീ കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചത്‌. ജോസ്‌ ജോസഫ്‌, മാളേയ്‌ക്കല്‍ എന്നിവര്‍ കോണ്‍ഫറന്‍സ്‌ കോര്‍ഡിനേറ്റു ചെയ്‌തു.
ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയയില്‍ സമാപിച്ചു
ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയയില്‍ സമാപിച്ചു
ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയയില്‍ സമാപിച്ചു
ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയയില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക