Image

ആഹാരരീതി ഹൃദയാരോഗ്യത്തിന്റെ വില്ലന്‍

ഡോ.എം.ജി.പിള്ള Published on 18 January, 2012
ആഹാരരീതി ഹൃദയാരോഗ്യത്തിന്റെ വില്ലന്‍
ഇന്നത്തെ തലമുറയുടെ ആഹാരജീവിതരീതികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മലയാളിയുടെ ഹൃദയാരോഗ്യം വലിയതോതില്‍ തകരുമെന്ന്‌ പ്രശസ്‌ത ഹൃദ്‌രോഗ ചികിത്സാ വിദഗ്‌ദ്ധന്‍ ഡോ.എം.ജി.പിള്ള (മുംബൈ) പറഞ്ഞു.

മരുന്ന്‌, ആന്‍ജിയോപ്ലാസ്റ്റി, ഹൃദയശസ്‌ത്രക്രിയ എന്നിവയാണ്‌ ഹൃദ്‌രോഗത്തിനുള്ള ചികിത്സ. ഇതില്‍ ഏതെന്ന്‌ നിശ്ചയിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക്‌ പരക്കെ കച്ചവടതാത്‌പര്യം കാണുന്നുണ്ട്‌. എന്നാല്‍, സ്വന്തം അച്ഛനമ്മമാര്‍ തന്റെ മുന്നില്‍ വന്നാല്‍ ഏതുമാര്‍ഗം സ്വീകരിക്കുമോ അതുപോലെ ഏതുരോഗിയുടെ കാര്യത്തിലും ഡോക്ടര്‍ തീരുമാനമെടുക്കണം.

പുകവലിയും മദ്യപാനവും ഹൃദയാരോഗ്യം കുറയ്‌ക്കുന്നവയാണ്‌. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കണം. ദിവസവും 30 മുതല്‍ 60 മിനിറ്റ്‌ വരെ വ്യായാമം ചെയ്യണം. മദ്യപാനം കൂടിയേ കഴിയൂ എന്നുള്ളവര്‍ക്ക്‌ 150 മില്ലിഗ്രാമില്‍ കൂടാതെ റെഡ്‌വൈന്‍ കഴിക്കാം. പക്ഷേ, വൈനില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ ആന്റി ഓക്‌സൈഡ്‌ പഴവര്‍ഗങ്ങളില്‍നിന്ന്‌ കിട്ടും. അതുകൊണ്ടാണ്‌ പ്രമേഹരോഗികളും നിയന്ത്രിത അളവില്‍ പഴവര്‍ഗങ്ങള്‍ കഴിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. പുകവലി ഒരു കാരണവശാലും പാടില്ല. കൊഞ്ച്‌, ഞണ്ട്‌ എന്നിവ ഒഴികെയുള്ള മത്സ്യങ്ങള്‍ ഹൃദയത്തിന്‌ നല്ലതാണ്‌. പക്ഷേ, പാചകം ചെയ്യുമ്പോള്‍ കഴിവുള്ളിടത്തോളം എണ്ണ ഒഴിവാക്കുക. വറുത്തമീന്‍ നിര്‍ബന്ധമുള്ളവര്‍ പൊരിച്ചമീനിന്റെ എണ്ണ ടിഷ്യുപേപ്പര്‍ ഉപയോഗിച്ച്‌ ഒപ്പിയെടുത്തതിനുശേഷം ഉപയോഗിക്കുക. അല്ലെങ്കില്‍ മത്സ്യം ബേക്ക്‌ ചെയ്‌തു കഴിക്കുക. അമിതമായ ഉപ്പ്‌ രക്തസമ്മര്‍ദ്ദം കൂട്ടുന്നതാണ്‌. അതുകൊണ്ടുതന്നെ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്‌ പര്‍പ്പടകം നല്ലതല്ല. വറുത്ത പര്‍പ്പടകത്തേക്കാള്‍ ചുട്ട പര്‍പ്പടകമാണ്‌ താരതമ്യേന ആരോഗ്യത്തിന്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ആഹാരരീതി ഹൃദയാരോഗ്യത്തിന്റെ വില്ലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക