Image

നെഹ്‌റുവിന്റെ ജാക്കറ്റ്‌ ടൈം ഗ്ലോബല്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌ ലിസ്റ്റില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 18 January, 2012
നെഹ്‌റുവിന്റെ ജാക്കറ്റ്‌ ടൈം ഗ്ലോബല്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌ ലിസ്റ്റില്‍
ലണ്‌ടന്‍: ലോകത്തെ ഏറ്റവും മികച്ച പത്ത്‌ പൊളിറ്റിക്കല്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ധരിച്ചിരുന്ന തരം ജാക്കറ്റും ഇടംപിടിച്ചു. നെഹ്‌റുവിലൂടെ പ്രശസ്‌തമായ ജാക്കറ്റ്‌ ഇപ്പോള്‍ നെഹ്‌റു ജാക്കറ്റ്‌ എന്നുതന്നെയാണ്‌ അറിയപ്പെടുന്നത്‌.

വടക്കേ ഇന്ത്യന്‍ ശൈലിയിലുള്ളതാണ്‌ ഈ ജാക്കറ്റ്‌. അടഞ്ഞ കഴുത്തും, കോട്ടിന്റേതു പോലുള്ള തുണിത്തരവും ഫുള്‍ കൈയും പ്രത്യേകതകള്‍. ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്റെ പ്രതീകമായി ഇതു കരുതപ്പെട്ടിരുന്നു.

പത്തു വേഷങ്ങളില്‍ ഏഴാം സ്ഥാനമാണ്‌ നെഹ്‌റു ജാക്കറ്റിനു ലഭിച്ചിരിക്കുന്നത്‌. ക്യൂബന്‍ നേതാവ്‌ ഫിഡല്‍ കാസ്‌ട്രോയുടെ ട്രാക്ക്‌ സ്യൂട്ടും മുന്‍ ചൈനീസ്‌ നേതാവ്‌ മാവോ സേ തൂങ്ങിന്റെ സഫാരി സ്യൂട്ടും ടോപ്‌ ടെന്നില്‍ ഇടം നേടിയിട്ടുണ്‌ട്‌.

യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി കിന്റന്‍ ഉപയോഗിക്കാറുള്ള ട്രൗസര്‍ സ്യൂട്ടാണ്‌ ആധുനികകാലത്തിന്റെ പ്രതീകം. ഇതിനൊപ്പം സാറാ പാലിന്റെ കണ്ണടയുമുണ്‌ട്‌.
നെഹ്‌റുവിന്റെ ജാക്കറ്റ്‌ ടൈം ഗ്ലോബല്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്‌ ലിസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക