Image

വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13ന് ബ്രൂക്കിലില്‍

പി.പി.ചെറിയാന്‍ Published on 24 November, 2015
വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13ന് ബ്രൂക്കിലില്‍
ബ്രൂക്ക്‌ലിന്‍: വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13 ഞായര്‍ വൈകീട്ട് 4 മണിക്ക് ബ്രൂക്ക്‌ലിന്‍ മന്‍ഹാട്ടന്‍ അവന്യൂവിലുള്ള സെന്റ് ആന്റണി-സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ചില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.


ബ്രൂക്ക്‌ലിന്‍ ഡയോസീസ് ഓക്‌സിലറി ബിഷപ്പും വികാരി ജനറാളുമായ മോസ്റ്റ് റവ. റീയ്മണ്ട് ചപ്പൊറ്റൊ(Raymond Chappetto) യുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. തുടര്‍ന്ന് പാരീഷ് ഹാളില്‍ റിസപ്ഷനും ഉണ്ടായിരിക്കും.

ഈ പ്രത്യേക ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അമേരിക്ക-കാനഡ സി.എം.ഐ കോര്‍ഡിനേറ്റര്‍ ജനറല്‍ ഫാ.കാവുങ്കല്‍, വികാരി ഫാജിന്‍സനും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ഡേവി- 718 290 3691
ഫാ.ജിന്‍സണ്‍-347 283 0631


വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13ന് ബ്രൂക്കിലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക