Image

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ബ്രഹ്മശ്രീ.മനോജ് വി നമ്പൂതിരി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 November, 2015
വെസ്റ്റ്ചെസ്റ്റര്‍   അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി  ബ്രഹ്മശ്രീ.മനോജ് വി നമ്പൂതിരി
ന്യുയോര്‍ക്ക്: വെസ്റ്റ്ചെസ്ര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെമേല്‍ശാന്തിയായി പ്രമുഖ ജ്യോതിഷ പണ്ഡിതനും ആദ്യാത്മികപ്രഭാഷകനുമായ പന്തളം കുരമ്പാല ഇടയാണത്തിലത്ത് ബ്രഹ്മശ്രീ.മനോജ് വി നമ്പൂതിരി ചുമതല എറ്റിരിക്കുന്നു.പ്രമുഖ താന്ത്രികച്ചര്യനായ അമ്പലപ്പുഴ പുതുമനഇല്ലത്ത് ബ്രഹ്മശ്രീ ശ്രീധരന്‍ നമ്പൂതിരിയുടെ ശിഷ്യനായ മനോജ് നമ്പൂതിരി അനവധി യജ്ഞങ്ങളുടെ ആചാര്യനുമായ ഇദ്ദേഹം.ലോകം മുഴുവന്‍ അറിയപെടുന്ന ജ്യോതിഷനുമാണ്.

എല്ലാ ദിവസവും   വെസ്റ്റ് ചെസ്റ്റര്‍  അയ്യപ്പ അമ്പലത്തില്‍  അയ്യപ്പപൂജകളും ഉണ്ടായിരിക്കും. ഇതി്ല്‍പ്പരം മറ്റെന്തുവേണം? നാടുംവീടും വിട്ട് നഗര വിസ്മയങ്ങളിലേക്ക് ചെക്കേറുന്നവര്‍ക്ക്  നാട്ടില്‍  കിട്ടുന്ന അതെ ഒരു പ്രേതിതിയാണ്‌ ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ അമ്പലത്തില്‍  ലഭിക്കുന്നത് എന്ന് അയ്യപ്പഭക്തര്‍ ഏക സ്വരത്തില്‍ അഭിപറയപ്പെടുന്നു.

കേരളത്തില്‍ വിധിപ്രകാരം നിര്‍മ്മിച്ച് ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്താവിന്റേയും ഉപദേവതകളായ ഗണപതി ഭഗവാന്റേയും ഹനുമാന്‍ജിയുടേയും പഞ്ചലോഹ വിഗ്രഹങ്ങള്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്ഉം, കുരമ്പാല ഇടയാണത്തിലത്ത് ബ്രഹ്മശ്രീ.മനോജ് വി നമ്പൂതിരിപടും  പ്രതിഷ്ഠിച്ചപ്പോള്‍ ദശകങ്ങളായി അമേരിക്കയിലെ അയ്യപ്പഭക്തരുടെ അഭിലാഷം പൂവണിഞ്ഞു
 ഉള്ളിലണയാതെ സൂക്ഷിച്ച വിശ്വാസത്തെ ഊതികാച്ചിയെടുക്കുന്ന ദര്‍ശനകേന്ദ്രങ്ങള്‍ ഇതുപോലെ എവിടെ ലഭ്യമാകും  എന്ന് അയ്യപ്പഭക്തര്‍ ഏക സ്വരത്തില്‍ അഭിപറയപ്പെടുന്നു.

കാലത്തിനും തോല്പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്. സത്യങ്ങളുണ്ട്. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും അത് ചൈതന്യം വറ്റാതെ നിലനില്ക്കും.മറ്റേതൊരു ക്ഷേത്രദര്‍ശനം നടത്തുന്നതിനേക്കാളും കഠിനമായ നിഷ്ഠയാണ് മണ്ഡലകാലത്തില്‍ ആചരിക്കേണ്ടത്. ശരീരം, ചിന്ത,വാക്ക്, എന്നിവയില്‍ അധിഷ്ഠിതമാണ് മണ്ഡലകാല വ്രതം. സ്‌നാനം, ആഹാരം എന്നിവയിലൂടെ ശരീരശുദ്ധി, ജപം, ധ്യാനം, ക്ഷേത്രദര്‍ശനം എന്നിവയിലൂടെ മനശുദ്ധി , നിദ്ര, ആഹാരം എന്നിവ നിയന്ത്രിച്ച് ഇന്ദ്രിയ നിയന്തണവും ശീലമാക്കേണ്ട നളുകളാണിത്ന്നു മനോജ് വി നമ്പൂതിരി  അഭിപ്രായപ്പെട്ടു.

ദര്‍ശന സാഫല്യത്തിനായി കാത്തിരിക്കുന്ന എല്ലാ അയ്യപ്പ ഭക്തന്മാര്‍ക്കും വെസ്റ്റ് ചെസ്റ്റര്‍  അയ്യപ്പ അമ്പലത്തില്‍  അവസരമൊരുക്കിയിരിക്കുകയാണ്. വ്രതംനോക്കി മാലയിടാന്‍ താല്പര്യമുള്ളവര്‍ അറിയിച്ചാല്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൂജകള്‍ സ്‌പോണ്‍സണര്‍ ചെയ്യാന്‍ കാട്ടിയ ഉത്സാഹത്തിന് എല്ലാവരോടും വെസ്റ്റ് ചെസ്റ്റര്‍  അയ്യപ്പ അമ്പല കമ്മിറ്റി നന്ദിയും അറിയിച്ചു. 

വെസ്റ്റ്ചെസ്റ്റര്‍   അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി  ബ്രഹ്മശ്രീ.മനോജ് വി നമ്പൂതിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക