Image

മാപ്പിന്റെ താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നര്‍ നവംബര്‍ 27-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2015
മാപ്പിന്റെ താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നര്‍ നവംബര്‍ 27-ന്‌
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്‌) ഈവര്‍ഷത്തെ താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നര്‍ വിപുലമായ പരിപാടികളോടുകൂടി നവംബര്‍ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച്‌ നടത്തപ്പെടുന്നു.

റവ.ഫാ.ഡോ. ജോണ്‍സണ്‍ സി ജോണ്‍ (വികാരി സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ മേരിലാന്റ്‌) ആണ്‌ മുഖ്യാതിഥി. ബഹുമാനപ്പെട്ട അച്ചനെ കൂടാതെ ഫിലഡല്‍ഫിയയിലെ കലാ-സാംസ്‌കാരിക രംഗത്തുള്ളവരും പങ്കെടുക്കും.

പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ്‌ സാബു സ്‌കറിയ, വൈസ്‌ പ്രസിഡന്റ്‌ ഡേവിഡ്‌ പി. തോമസ്‌, ജനറല്‍ സെക്രട്ടറി സിജു ജോണ്‍, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ ജോണ്‍സണ്‍ മാത്യു, ആര്‍ട്‌സ്‌ ചെയര്‍മാന്‍ അനൂപ്‌ ജോസഫ്‌ എന്നിവരെ കൂടാതെ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായി സാബു സ്‌കറിയ അറിയിച്ചു.

മാപ്പിന്റെ എല്ലാ മെമ്പര്‍മാരേയും കുടുംബ സമേതം ഈവര്‍ഷത്തെ താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നറിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (പ്രസിഡന്റ്‌) 267 980 7923, സിജു ജോണ്‍ (ജനറല്‍ സെക്രട്ടറി) 267 496 2080, ജോണ്‍സണ്‍ മാത്യു (ട്രഷറര്‍) 215 740 9486. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്‌.
മാപ്പിന്റെ താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നര്‍ നവംബര്‍ 27-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക