Image

എന്‍.എ.ജി.സി ഒമ്പതാമത്‌ വാര്‍ഷികാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2015
എന്‍.എ.ജി.സി ഒമ്പതാമത്‌ വാര്‍ഷികാഘോഷം
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ചിക്കാഗോയുടെ ഒമ്പതാമതു വാര്‍ഷികാഘോഷം അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തില്‍ (1145 സുള്ളിവന്‍ റോഡ്‌, അറോറ, 60506) വച്ച്‌ ഡിസംബര്‍ മാസം അഞ്ചാം തീയതി വൈകുന്നേരം 4 മണി മുതല്‍ വിവിധ പരിപാടികള്‍, മണ്‌ഡലകാല ആഘോഷം എന്നിവയോടുകൂടി നടത്തുന്നതാണ്‌.

ആഘോഷപരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അതിനു പ്രയത്‌നിച്ച എല്ലാ ഭാരവാഹികളോടും അംഗങ്ങളോടും പ്രസിഡന്റ്‌ എം.എന്‍.സി നായര്‍ നന്ദി അറിയിച്ചു. കൂടാതെ ഒമ്പതാമത്‌ വാര്‍ഷികാഘോഷത്തില്‍ എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും കുടുംബ സമേതം പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കുചേരുവാനും വിളിക്കുക: എം.എന്‍.സി നായര്‍ (217 649 1146), ജയരാജ്‌ നാരായണന്‍ (847 943 7643), രാജ്‌ നായര്‍ (847 942 8036). സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക