Image

എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ ലോഞ്ചിംഗ്‌ ആഘോഷം നടത്തി

ഷാജി രാമപുരം Published on 18 January, 2012
എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ ലോഞ്ചിംഗ്‌ ആഘോഷം നടത്തി
ഡാളസ്‌: ദുബായ്‌ ഗവണ്‍മെന്റിന്റെ അഭിമാനമായ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ ഡാളസില്‍ നിന്നും ഫെബ്രുവരി രണ്ടാംതീയതി ആദ്യപറക്കല്‍ തുടങ്ങുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ആര്‍ലിംഗ്‌ടണ്‍ കൗബോയ്‌ സ്റ്റേഡിയത്തില്‍ പൊടിപൂരമായി അരങ്ങേറി.

ജനുവരി 17-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 6.30-ന്‌ തുടങ്ങിയ റിസപ്‌ഷനും, പ്രസന്റേഷനും, ഡിജേയും, ഓപ്പറായും മറ്റും ഉന്നത നിലവാരം പുലര്‍ത്തി. പ്രത്യേകം ക്ഷണക്കത്തുകള്‍ നല്‍കി ക്ഷണിക്കപ്പെട്ട അതിഥികളില്‍ ട്രാവല്‍ ബിസിനസുകാരും ഡാളസിലെ പ്രമുഖ വ്യാപാരികളും പങ്കെടുത്തു.സ്വാഗതം അരുളുന്നതിന്റെ വിശേഷത വിളിച്ചറിയിച്ചുകൊണ്ട്‌, എമിറേറ്റ്‌സിന്റെ ഫ്‌ളൈറ്റ്‌ റിസപ്‌ഷനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ സുന്ദരിമാരായ എയര്‍ഹോസ്റ്റസുമാര്‍ ടവല്‍സും ഷാംപൈയിനും താലത്തില്‍ കൈയ്യിലേന്തി അതിഥികളെ ചെക്ക്‌ഇന്‍ ചെയ്യിപ്പിച്ചത്‌ പുതുമയായി.

തുടര്‍ന്ന്‌ സ്റ്റേഡിയത്തില്‍ നടന്ന പവര്‍പോയിന്റ്‌ പ്രസന്റേഷന്‍ `ദുബായ്‌' എന്ന മിഡില്‍ ഈസ്റ്റിലെ സമ്പന്നരാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, എമിറേറ്റ്‌സ്‌ ഫ്‌ളൈറ്റിലെ സുഖസൗകര്യങ്ങളും ആതിഥ്യമര്യാദകളും എടുത്തുകാട്ടി. മില്യന്‍ ഡോളറിനുമേല്‍ ചെലവാക്കിയ ആഘോഷപരിപാടികളില്‍ ഡാളസിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും പ്രമുഖ ട്രാവല്‍ കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍മാരും, സ്റ്റാഫും പങ്കെടുത്തു.

എമിറേറ്റ്‌സിന്റെ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ എഡ്വേര്‍ഡ്‌ ബാക്‌സറ്റര്‍, ന്യൂയോര്‍ക്ക്‌ കോര്‍പ്പറേറ്റ്‌ മാനേജര്‍ അക്‌ബര്‍ ഹുസൈന്‍, സീനിയര്‍ സെയില്‍സ്‌ മാനേജര്‍ മാര്‍ക്ക്‌ കുള്‍മര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എഡ്വേര്‍ഡ്‌ ബാക്‌സറ്റര്‍ മുഖ്യ പ്രസംഗം നടത്തി. ഡാളസില്‍ നിന്നുമുള്ള എമിറേറ്റ്‌സിന്റെ ഈ തുടക്കം ഇരു രാജ്യത്തുമുള്ള വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും, ദുബായ്‌ ഗള്‍ഫിന്റെ ഒരു `ഹബ്ബ്‌' ആയി മാറുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കസ്റ്റമര്‍ സര്‍വ്വീസിനാണ്‌ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്നും, ടെക്‌സാസിന്റെ ഇഷ്‌ട വിനോദങ്ങളായ ഹോഴ്‌സ്‌ റൈഡ്‌, ഗോള്‍ഫ്‌, സുഖലോലുപതയാര്‍ന്ന ഹോട്ടലുകള്‍ എല്ലാം തന്നെ അമേരിക്കന്‍ റസിഡന്‍സിനായി കാത്തിരിക്കുമ്പോള്‍ വിസാ സൗകര്യങ്ങളും എമിറേറ്റ്‌സ്‌ ചെയ്‌തുകൊടുക്കുന്നതിനായി അറേബ്യന്‍ അഡൈ്വഞ്ചറുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യാത്രചെയ്യുന്നതിനായി ധാരാളം മലയാളികള്‍ ടെക്‌സാസില്‍ ഉണ്ടെന്നും ടിക്കറ്റ്‌ നിരക്ക്‌ സ്‌കൂള്‍ അവധിക്കാലത്ത്‌ കൂട്ടുന്നത്‌ പല കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ട്‌ നല്‍കുന്നുണ്ടെന്നും പി.സി. മാത്യു എമിറേറ്റ്‌സ്‌ മാനേജ്‌മെന്റിനെ അറിയിച്ചു. എമിറേറ്റ്‌സിന്റെ ഡാളസില്‍ നിന്നുള്ള ഈ തുടക്കത്തെ മലയാളി സമൂഹം സ്വാഗതം ചെയ്‌തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡാളസ്‌ മലയാളി അസോസിയേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ ബിജു തോമസ്‌, പ്രമുഖ ട്രാവല്‍ ഉടമകളായ വിക്‌ടര്‍ ഏബ്രഹാം, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ജോജി ലോയല്‍ ട്രാവല്‍സ്‌, ബിജു കോസ്‌മോണ്ട്‌ ട്രാവല്‍സ്‌, ഷീബാ ട്രാവല്‍സ്‌, ജോസഫ്‌ രാജന്‍ സംഘം ട്രാവല്‍സ്‌, റോയല്‍ മാത്യു, ഐപ്പ്‌ കേരളാ അസോസിയേഷന്‍, എബി ലോസണ്‍ ട്രാവല്‍സ്‌ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്ത്‌ തങ്ങളുടെ പിന്തുണ അറിയിച്ചു.

ആയിരത്തിലധികം അംഗങ്ങള്‍ പങ്കെടുത്ത ആഘോഷ പരിപാടികള്‍ക്ക്‌ ഡാളസില്‍ നിന്നും ചുക്കാന്‍ പിടിച്ചത്‌ മാര്‍ക്ക്‌ കുള്‍മര്‍ തങ്ങളോട്‌ സഹകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞു.
എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ ലോഞ്ചിംഗ്‌ ആഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക