Image

കുന്നപ്പള്ളില്‍ രാജഗോപാലിന്റെ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

ജയപ്രകാശ് നായര്‍ Published on 25 November, 2015
കുന്നപ്പള്ളില്‍ രാജഗോപാലിന്റെ സംഗീത ആല്‍ബം പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക് : നവംബര്‍ 22 ഞായറാഴ്ച്ച ന്യൂയോര്‍ക്കിലെ ഫ്ലഷിംഗ് ഹിന്ദു ടെമ്പിളിന്റെ സരസ്വതീ ഹാളില്‍ വച്ച് കുന്നപ്പള്ളില്‍ രാജഗോപാല്‍ രചിച്ച ഭക്തിനിര്ര്ഭരമായ ഗാനങ്ങളുടെ ആല്‍ബം അമേരിക്കയില്‍ പരക്കെ അറിയപ്പെടുന്ന ശാസ്ത്രീയ ഗാന/നൃത്ത അധ്യാപികയും ബോംബെ സഹോദരിമാരില്‍ ഒരാളും മുക്തംബര്‍ ഫൈന്‍ ആര്‍ട്സ്  ഡയറക്റ്ററുമായ ശ്രീമതി സാവിത്രി രാമാനന്ദ്‌, ആദ്യ സി.ഡി. കുന്നപ്പള്ളില്‍ രാജഗോപാലിന്റെ പുത്രന്‍ ഡോ. റിത്വിക് രാജഗോപാലിന് നല്‍കിക്കൊണ്ട്  പ്രകാശനം നിര്‍വഹിച്ചു.  കുന്നപ്പള്ളില്‍ രാജഗോപാലിന്റെ പുത്രിയും അറ്റോര്‍ണിയുമായ റൂണാ രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. 

ശ്രീ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെപ്പോലെയുള്ള ഒരു വലിയ സംഗീതജ്ഞന്‍ ഈണമിട്ട ഈ ആല്‍ബം  പ്രകാശനം ചെയ്യുവാനുള്ള ഭാഗ്യം സിദ്ധിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ശ്രീമതി സാവിത്രി രാമാനന്ദ് പറഞ്ഞു. 

കുന്നപ്പള്ളില്‍ രാജഗോപാലിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. സി.ഡി. വാങ്ങിക്കുന്നതിനോ കൂടുതല്‍ വിവരങ്ങള്‍ക്കോ കുന്നപ്പള്ളില്‍ രാജഗോപാലിനെ വിളിക്കുക (917-444-0466 ).   
കുന്നപ്പള്ളില്‍ രാജഗോപാലിന്റെ സംഗീത ആല്‍ബം പ്രകാശനം ചെയ്തു കുന്നപ്പള്ളില്‍ രാജഗോപാലിന്റെ സംഗീത ആല്‍ബം പ്രകാശനം ചെയ്തു കുന്നപ്പള്ളില്‍ രാജഗോപാലിന്റെ സംഗീത ആല്‍ബം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക