Image

ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശം ഭൂരിപക്ഷ സമുദായത്തിനും നല്‍കണം: വെള്ളാപ്പള്ളി

ബഷീര്‍ അഹമ്മദ് Published on 25 November, 2015
ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശം ഭൂരിപക്ഷ  സമുദായത്തിനും നല്‍കണം: വെള്ളാപ്പള്ളി
കോഴിക്കോട്: പാലോളി കമ്മറ്റി, സച്ചാര്‍ കമ്മറ്റികളില്‍ വെച്ച് അന്വേഷണം നടത്തി ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുന്ന അവകാശങ്ങള്‍ ഭൂരിപക്ഷ  സമുദായത്തിനും നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത്  നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗില്‍ വര്‍ഗീയതയില്ലാത്ത മനുഷ്യനാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹം ഈ യാത്രയെ വര്‍ഗീയവല്‍ക്കരിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നോക്കസമുദായ സംരക്ഷണസമിതി സംസ്ഥാനജനറല്‍ സെക്രട്ടറി സി എസ് നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള ധീരവ മഹാസഭ സംസ്ഥാന പ്രസിഡന്റ് വെള്ളാപ്പള്ളി , ഐ.ബാബു, എന്‍.കെ.നീലകണ്ഠന്‍, തഴവ സഹദേവന്‍, പി.ശശികുമാര്‍, അരയാകണ്ടി സന്തോഷ്, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, തുടങ്ങിയവര്‍ സംസാരിച്ചു.

സമത്വ മുന്നേറ്റ യാത്രക്കെതിരേ യു.ഡി.എഫ് ശക്തമായ പ്രചാരണം നടത്തണമെന്ന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. വര്‍ഗീയതയെ ചെറുക്കാന്‍ കക്ഷി രാഷ്ട്രീയത്തിനു അതീതമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്‌ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ യാത്ര കേരള സമൂഹത്തെ ഭിന്നിപ്പാക്കാനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു. മതേതരത്വത്തിന്റെ വിഷം പുരട്ടിയ വര്‍ഗീയതയുടെ വിഷഗുളികയാണ് ഈ യാത്രയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ പ്രതികരിച്ചു. ശ്രീനാരയണീയര്‍ ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 

Photo: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു.

വെള്ളാപ്പള്ളി നടേശനെ പൂമാല അണിയിച്ച് സ്വീകരിക്കുന്നു.

കേരള ധീരവമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഘോരക്‌നാഥ് സംസാരിക്കുന്നു.

പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞവേദി.

ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശം ഭൂരിപക്ഷ  സമുദായത്തിനും നല്‍കണം: വെള്ളാപ്പള്ളി
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു.
ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശം ഭൂരിപക്ഷ  സമുദായത്തിനും നല്‍കണം: വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശനെ പൂമാല അണിയിച്ച് സ്വീകരിക്കുന്നു.
ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശം ഭൂരിപക്ഷ  സമുദായത്തിനും നല്‍കണം: വെള്ളാപ്പള്ളി
കേരള ധീരവമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഘോരക്‌നാഥ് സംസാരിക്കുന്നു.
ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശം ഭൂരിപക്ഷ  സമുദായത്തിനും നല്‍കണം: വെള്ളാപ്പള്ളി
പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞവേദി.
ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശം ഭൂരിപക്ഷ  സമുദായത്തിനും നല്‍കണം: വെള്ളാപ്പള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക