Image

എ­ട­യ്­ക്കല്‍ ഗു­ഹ എന്ന ചരി­ത്രാ­ത്ഭുതം (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 92:ജോര്‍ജ് തുമ്പ­യില്‍)

Published on 27 November, 2015
എ­ട­യ്­ക്കല്‍ ഗു­ഹ എന്ന ചരി­ത്രാ­ത്ഭുതം (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 92:ജോര്‍ജ് തുമ്പ­യില്‍)
1890 ല്‍ പു­റം­ലോ­ക­ത്തി­നു വെ­ളി­പ്പെ­ടു­ത്തിയ എട­യ്ക്കല്‍ ഗുഹയ്ക്ക് മുന്നില്‍ എത്തി­യ­പ്പോള്‍ സമയം രാവിലെ പത്തു മണി. അതൊരു ചൊവ്വാ­ഴ്ച­യാ­യി­രു­ന്നു. ഭാഗ്യം, തലേന്ന് എത്താ­നാ­യി­രുന്നു പദ്ധ­തി. അങ്ങനെ വന്നി­രു­ന്നു­വെ­ങ്കില്‍ ഇവിടം കാണാതെ മട­ങ്ങേണ്ടി വന്നേ­നെ. കാരണം, തിങ്ക­ഴാഴ്ച ദിവസം എടയ്ക്കല്‍ ഗുഹ­യ്ക്കു­ള്ളി­ലേക്ക് സന്ദര്‍ശ­കരെ അനു­വ­ദി­ക്കു­ന്നു­ണ്ടാ­യ­രു­ന്നി­ല്ല. ഇന്‍­ഡ്യ­യി­ലെ ഇ­ത്ത­ര­ത്തി­ലു­ള്ള ആ­ദ്യ പൗ­രാ­ണി­ക കണ്ടെ­ത്ത­ലാണ് എട­യ്ക്കല്‍ ഗുഹ­യി­ലേ­തെന്ന അറി­വാ­യി­രുന്നു ഇവി­ടേക്ക് എന്നെ എത്തി­ച്ച­ത്. സുല്‍ത്താന്‍ ബത്തേ­രി­യില്‍ ഒരു ആവ­ശ്യ­ത്തിനു വേണ്ടി തങ്ങേണ്ടി വന്ന­പ്പോ­ഴാ­യി­രുന്നു എടയ്ക്കല്‍ ഗുഹ സന്ദര്‍ശ­ന­ത്തിന് അവ­സ­ര­മൊ­രു­ങ്ങി­യ­ത്.

അ­മ്പ­ല­വ­യ­ലി­ന­ടു­ത്തു­ള്ള അ­മ്പു­കു­ത്തി മ­ല­ക­ളി­ലാ­ണ്­ എട­യ്ക്കല്‍ ശിലാ­ശേ­ഷി­പ്പ്. വാഹനം പാര്‍ക്ക് ചെയ്തി­ടത്ത് ഒരു ഹോട്ട­ലില്‍ നിന്നും പ്രഭാത ഭക്ഷണം അക­ത്താ­ക്കി. നല്ല പൂ പോലെ­യുള്ള ഇഡ­ലിയും തേങ്ങാ ചമ്മ­ന്തി­യും. രുചി­യുടെ കാര്യ­ത്തില്‍ വയ­നാട് അല്‍പ്പം പിന്നോ­ട്ടാ­ണെ­ങ്കിലും എടയ്ക്കല്‍ ചതി­ച്ചി­ല്ല. നല്ല മീന്‍ മറി­യുടെ മണം അടു­ക്ക­ള­യില്‍ നിന്നും ഉയ­രു­ന്നു­ണ്ട്. അല്‍പ്പം കൂടി കാത്തി­രു­ന്നാല്‍ നല്ല കപ്പയും മീന്‍ കറിയും തരാ­മെന്ന് സപ്ലൈ­യര്‍ ചേട്ടന്‍ പറഞ്ഞു. വാ­ച്ചില്‍ നോക്കി. അതു വേണ്ട. ടൈമിങ് തെറ്റും. ഇതു കഴി­ഞ്ഞ് കാരാ­പ്പുഴ ഡാമിന്റെ ക്യാച്‌മെന്റ് ഏരി­യ­യി­ലേക്ക് പോക­ണം. അവിടെ ഒരു സുഹൃത്ത് ഉച്ച­ഭ­ക്ഷ­ണ­മൊ­രുക്കി കാത്തി­രി­പ്പു­ണ്ട്. അങ്ങനെ മന­സ്സി­ല്ലാ­മ­ന­സ്സോ­ടെ, ഹോട്ട­ലില്‍ നിന്നു­മി­റ­ങ്ങി. ഇനി വരു­മ്പോള്‍ ഹോട്ട­ലിന്റെ പേര് ഓര്‍ത്തി­രി­ക്ക­ണ­മെന്ന് കരുതി മുന്നില്‍ നിന്ന് അതിന്റെ പേര് വായി­ച്ച­പ്പോള്‍ ഒന്നു ഞെട്ടി. മിസ്റ്റ് ഹോളിഡേ റിസോര്‍ട്ട് ! റിസോര്‍ട്ടോ ? ഇനി കൂടു­ത­ലൊന്നു പറ­യ­ണ്ടെന്നു കരുതി മുന്നോട്ടു നട­ക്കാ­നൊ­രു­ങ്ങവേ പിന്നില്‍ നിന്ന് സാറേ എന്നൊരു വിളി. തിരിഞ്ഞു നോക്കി.

സുരേ­ന്ദ്രന്‍ എന്ന പേരുള്ള ഒരാള്‍. ഗൈഡാ­ണ­ത്രേ. ഗുഹ­യെ­ക്കു­റി­ച്ചുള്ള വിവ­ര­ങ്ങ­ളെല്ലാം പറഞ്ഞു തരും. സുഗ­മ­മായ യാത്ര തര­പ്പെ­ടുത്തി തരും. അഞ്ഞുറു രൂപ ചോദി­ച്ചു. ഒരു കൂട്ടാ­വട്ടെ എന്നു കരുതി ഒടു­വില്‍ വില­പേശി 200 രൂപയ്ക്ക് സമ്മ­തി­ച്ചു. അയാള്‍ക്ക് ഒരു ഗൈഡിന്റെ ലുക്ക് ആന്‍ഡ് ഫീല്‍ ഒന്നും തോന്നി­യി­ല്ലെ­ങ്കിലും കൂടെ കരു­തി. മിണ്ടാനും പറ­യാ­നു­മൊക്കെ ഒരാ­ളാ­യ­ല്ലോ.. ഇവിടെ നിന്നും ഏ­ക­ദേ­ശം ഒ­രു കി­ലോ­മീ­റ്റര്‍ ക­യ­റ­ണം ഗു­ഹ­യി­ലെ­ത്താന്‍. ഗു­ഹാ­മു­ഖ­ത്തി­ന്റെ ഏ­ക­ദേ­ശം സ­മീ­പം വ­രെ ജീ­പ്പ്­ കി­ട്ടും. ന­ട­ക്കാന്‍ ബു­ദ്ധി­മു­ട്ടു­ണ്ടെ­ങ്കില്‍ ജീ­പ്പി­ലാ­വാം യാ­ത്ര. വ­ഴി സാ­മാ­ന്യം കു­ത്ത­നെ­യാ­ണെ­ങ്കി­ലും, കോണ്‍­ക്രീ­റ്റ്­ ചെ­യ്­ത്­ ഭം­ഗി­യാ­ക്കി­യി­ട്ടു­ണ്ട്­. ഞങ്ങള്‍ ജീപ്പില്‍ കയ­റി. ചന്ദ്ര­നി­ലേക്ക് കയ­റു­ന്നത് പോലെ, ചരിഞ്ഞ് ഹനു­മാന്‍ ഗിയ­റി­ലി­ട്ടാണ് ജീപ്പിന്റെ കുതി­പ്പ്. മഹീ­ന്ദ്ര­യുടെ ജീപ്പാ­ണ്. ഏതു പാറ­യിലും അള്ളി­പ്പി­ടിച്ച് കയ­റും, പേടി­ക്ക­ണ്ടെന്ന് സുരേ­ന്ദ്രന്‍ പറ­ഞ്ഞു. എനിക്ക് പേടി­യൊന്നും തോന്നി­യി­ല്ല. പക്ഷേ, അയാ­ളുടെ മുഖത്ത് പരി­ഭവം കണ്ട് എനിക്ക് ചിരി വന്നു. വണ്ടി ഒരി­ടത്ത് നിര്‍ത്തി. ഇവിടെ വരെയേ വണ്ടി­യു­ള്ളു. ഇനിയൊ­രു 200 മീ­റ്റര്‍ കൂടി­യു­ണ്ട്. ന­ട­ക്കു­ക ത­ന്നെ വേ­ണം.

ഗു­ഹ സ­ന്ദര്‍­ശി­ക്കാനുള്ള പാസ്സുമായി സുരേ­ന്ദ്രന്‍ വന്നു. 20 രൂപ­യാണ് പാസ്സ്. നൂറു രൂപ കൊടു­ത്ത­തിന്റെ ബാലന്‍സ് തരുന്ന ലക്ഷ­ണ­മി­ല്ല. സാര­മി­ല്ല, അതു പോട്ടെ. ദൂരെ നിന്നേ കണ്ടു, എട­യ്ക്കല്‍ ഗുഹ കവാ­ടം. അ­ടു­ങ്ങി­യി­രി­ക്കു­ന്ന പാ­റ­ക­ളു­ടെ ഇ­ട­യ്­ക്കു­ള്ള അല്‍­പ്പം വി­ട­വി­ലൂ­ടെ വേ­ണം അ­ക­ത്തു ക­ട­ക്കാന്‍. വി­ണ്ടു­പൊ­ട്ടി മാ­റി­യ വ­മ്പന്‍ പാ­റ­ക­ളു­ടെ ഇ­ട­യി­ലു­ള്ള സ്ഥ­ല­മാ­ണ്­ ഗു­ഹ­യാ­യി രൂ­പ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്­. ഞാന്‍ കരു­തി­യത് മല തുര­ന്നി­റ­ങ്ങി­യി­രി­ക്കുന്ന ഒരു ഗുഹാ­മു­ഖ­മാ­ണെ­ന്നാ­ണ്. എന്നാല്‍, രണ്ടു വലിയ പാറ­കള്‍ക്കി­ട­യിലെ വലിയ ഇട­വ്. താഴേയ്ക്ക് ഇറ­ങ്ങാന്‍ വലിയ ബുദ്ധി­മു­ട്ടു­ണ്ടാ­യി­ല്ല. സൂക്ഷി­ക്ക­ണ­മെന്ന് ഓരോ കാല്‍വെ­യ്പ്പിലും സുരേ­ന്ദ്രന്‍ പറഞ്ഞു കൊണ്ടേ­യി­രു­ന്നു. കുത്ത­നെ­യുള്ള കയറ്റം കയ­റി­യ­തിന്റെ അല്‍പ്പം ക്ഷീണ­മു­ണ്ടാ­യി­രു­ന്നു. കാലു­കള്‍ക്ക് നല്ല വേദന തോന്നി.

ആ­ദ്യം കണ്ടത് അ­ധി­കം വ­ലി­പ്പ­മി­ല്ലാ­ത്ത ഒ­രു അ­റ­യി­ലാ­ണ്­. അ­വി­ടെ നി­ന്ന് മ­റു­വ­ശം വ­ഴി പു­റ­ത്തി­റ­ങ്ങി വീ­ണ്ടും കു­ത്ത­നെ മു­ക­ളി­ലേ­ക്ക്­ ക­യ­റി­യാല്‍ പ്ര­ധാ­ന അ­റ­യാ­യി. ഇ­ടയ്­ക്കു­ള്ള ഈ ക­യ­റ്റം അല്‍­പം ആ­യാ­സ­ക­രമാ­ണ്­. ഇ­വി­ടെ ഇ­രു­മ്പു­കൊ­ണ്ടു­ള്ള ഗോ­വ­ണി­കള്‍ ഘ­ടി­പ്പി­ച്ചി­ട്ടു­ണ്ട്­. അ­റ­യു­ടെ എ­തിര്‍­വ­ശ­ത്ത്­ മേല്‍­ഭാ­ഗം പൂര്‍­ണ്ണ­മാ­യി മ­റ­ഞ്ഞി­ട്ടി­ല്ല. അ­തു വ­ഴി പ്ര­കാ­ശം ഉ­ള്ളി­ലെ­ത്തു­ന്നു­ണ്ട്­. ഇട­യ്ക്കി­ടയ്ക്ക് സൂക്ഷി­ക്ക­ണ­മെന്ന് സുരേ­ന്ദ്രന്‍ പറ­യു­ന്നു.

അ­റ­യി­ലെ ഭി­ത്തി­ക­ളി­ലാ­ണ്­ ചി­ത്ര­ങ്ങ­ളു­ള്ള­ത്­. പാ­റ­യില്‍ മൂര്‍ച്ച­യുള്ള ഉപ­ക­രണം കൊണ്ട് കോ­റി വെ­ച്ച­തു മാ­തി­രി. പ്ര­ധാ­ന­മാ­യും എ­ടു­ത്തു കാ­ണു­ന്ന ഒ­രു രൂ­പം ശി­രോ­ല­ങ്കാ­രം ധ­രി­ച്ച ഒ­രു പു­രു­ഷ­ന്റേ­താ­ണ്­. ഒ­രു പ­ക്ഷെ ദൈ­വ സ­ങ്കല്‍­പ്പ­മോ അ­ല്ലെ­ങ്കില്‍ ഗോ­ത്ര­മു­ഖ്യ­നോ ആ­വാം. അ­ടു­ത്തു ത­ന്നെ ഒ­രു സ്­ത്രീ രൂ­പ­വു­മു­ണ്ട്­. പി­ന്നെ മ­റ്റ്­ അ­നേ­കം മ­നു­ഷ്യ­രൂ­പ­ങ്ങ­ളും, മൃ­ഗ രൂ­പ­ങ്ങ­ളും ശ്ര­ദ്ധി­ച്ചാല്‍ മ­ന­സ്സി­ലാ­കും. ഇതാണ് ബ്ര­ഹ്മി ലി­പി­യെന്ന് കൂടെ­യു­ണ്ടാ­യി­രുന്ന സുരേ­ന്ദ്രന്‍ പ­റഞ്ഞു. അത് എന്തൊരു ലിപി­യാണോ എന്തോ? എ­ട­ക്ക­ലെ ലി­ഖി­ത­ങ്ങള്‍ പ­ല കാ­ല­ഘ­ട്ട­ങ്ങ­ളി­ലേ­താ­ണെ­ന്ന് വി­ദ­ദ്ധര്‍ പ­റ­യു­ന്ന­ത്­, ര­ണ്ടാം നൂ­റ്റാ­ണ്ടി­ലെ വ­രെ ലി­ഖി­ത­ങ്ങള്‍ ഉ­ണ്ട­ത്രെ, ഒ­രു പ­ക്ഷെ അ­താ­വു­മി­ത്­. ഗു­ഹ­യു­ടെ കി­ഴ­ക്കും പ­ടി­ഞ്ഞാ­റു­മു­ള്ള ചു­മ­രു­ക­ളില്‍ ക­ല്ലു­ളി കൊ­ണ്ടോ സ­മാ­ന­മാ­യ ആ­യു­ധം കൊ­ണ്ടോ കു­ഴി­ച്ചു വ­ര­ച്ച­വ­യാ­ണ് ചി­ത്ര­ങ്ങള്‍. അ­തില്‍ ആള്‍­രൂ­പ­ങ്ങ­ളു­മു­ണ്ട്, വാ­ഹ­ന­ങ്ങ­ളു­ണ്ട്, ചി­ത്ര­ങ്ങ­ളു­ണ്ട്, മൃ­ഗ­രൂ­പ­ങ്ങ­ളു­ണ്ട്. കേ­ര­ള­ത്തില്‍ ക­ണ്ടെ­ത്ത­പ്പെ­ട്ട ബ്രാ­ഫി ലി­ഖി­ത­ങ്ങ­ളില്‍ ഏ­റി­യ പ­ങ്കും എ­ട­ക്കല്‍ ഗു­ഹ­യി­ലാ­ണത്രേ. 1300 ച­തു­ര­ശ്ര അ­ടി വി­സ്­തൃ­തി­യില്‍ പ­ര­ന്നു­കി­ട­ക്കു­ക­യാ­ണ് ചി­ത്ര ലി­ഖി­ത­ങ്ങള്‍. ഇ­ന്ത്യ­യി­ലെ ക­ണ്ടെ­ത്ത­പ്പെ­ട്ട ഏ­റ്റ­വും വ­ലി­യ കൊ­ത്തു ചി­ത്ര സ­ങ്കേ­ത­വും ഇതാ­ണ്.

ഗു­ഹാ­മു­ഖ­ത്തു നി­ന്ന് വീ­ണ്ടും മു­ക­ളി­ലേ­ക്ക്­ ക­യ­റാം, അ­മ്പു­കു­ത്തി മ­ല­യു­ടെ മു­കള്‍ ഭാ­ഗം വ­രെ. പക്ഷേ സുരേ­ന്ദ്രന്‍ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തി. ഞാന്‍ കയ­റി­യാല്‍ അയാള്‍ക്കും ഒപ്പം കയ­റേണ്ടി വരും. സുരേ­ന്ദ്രന് എന്റെ സുര­ക്ഷി­ത­ത്വ­ത്തെ­ക്കാ­ളു­പരി അയാ­ളുടെ തടി­യി­ലാണ് പേടി എന്നു തോന്നി. എന്താ­യാലും സുരേ­ന്ദ്രന്റെ നിര്‍­ബ­ന്ധ­ത്തി­നും വ­ഴ­ങ്ങി ക­യ­റ­ണ്ട എ­ന്നു വെ­ച്ചു. എ­ട­യ്­ക്കല്‍ ഗു­ഹാ­സ­ന്ദര്‍­ശ­നം ന­ല്ലൊ­ര­നു­ഭ­വ­മാ­ണെ­ങ്കി­ലും ഒ­ട്ടും സു­ര­ക്ഷി­ത­മ­ല്ലെന്ന് എനിക്കും തോന്നി. ഗോ­വ­ണി­കള്‍ സ്ഥാ­പി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും അ­വ­യും അ­ത്ര സു­ര­ക്ഷി­തമായി തോ­ന്നി­യി­ല്ല. ക­യ­റ്റ­ത്തി­നി­ടെ ഒ­രാള്‍ തെ­ന്നു­ക­യോ പി­ടി­വി­ടു­ക­യോ ചെ­യ്­താല്‍ വ­ലി­യൊ­രു അ­ത്യാ­ഹി­ത­മാ­യി­രി­ക്കും സം­ഭ­വി­ക്കു­ക. അ­ത്­ എ­പ്പോള്‍ വേ­ണ­മെ­ങ്കി­ലും സം­ഭ­വി­ക്കാം എ­ന്നു ഭ­യ­ക്കു­ന്നു. അതു കൊണ്ടാ­വാം, സുരേ­ന്ദ്രന്‍ വേണ്ട, വേണ്ട എന്നു പറ­യു­ന്ന­ത്.

ഇത് പൈതൃക പട്ടി­ക­യില്‍ ഉള്‍പ്പെ­ട്ടി­ട്ടുണ്ടോ ആവോ? അതി­നെ­ക്കു­റി­ച്ചൊന്നും സുരേ­ന്ദ്രന് വലിയ വിവ­ര­മി­ല്ല. ലോ­ക­ത്തി­ലെ 981 പൈ­തൃ­ക സ­മ്പ­ത്തു­ക­ളാ­ണ് യു­ന­സ്‌­കോ­യു­ടെ ലോ­ക പൈ­തൃ­ക പ­ട്ടി­ക­യി­ലു­ള്ള­ത്. ഇ­ന്ത്യ­യില്‍ നി­ന്ന് ഇ­തു­വ­രെ 30 സൈ­റ്റു­കള്‍ മാ­ത്ര­മാ­ണ് യു­ന­സ്‌­കോ­യു­ടെ പ­ട്ടി­ക­യില്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ള്ള­ത്. ഇ­തില്‍ 24 എ­ണ്ണം കള്‍­ച്ച­റല്‍ സൈ­റ്റു­ക­ളും ആ­റെ­ണ്ണം നാ­ച്വ­റല്‍ സൈ­റ്റു­ക­ളു­മാ­ണ്. എ­ന്നാല്‍ കേ­ര­ള­ത്തില്‍ നി­ന്ന് ഈ പ­ട്ടി­ക­യില്‍ ഒ­ന്നു­പോ­ലും ഇ­ടം നേ­ടി­യി­ട്ടി­ല്ല. സ­മ്പ­ന്ന­മാ­യ മ­ധ്യ­കാ­ല ചു­മര്‍ ചി­ത്ര­ങ്ങ­ളു­ള്ള മ­ട്ടാ­ഞ്ചേ­രി കൊ­ട്ടാ­ര­മാ­ണ് ഇ­പ്പോള്‍ ലി­സ്‌­റി­ലു­ള്ള കേ­ര­ള­ത്തി­ലെ ഏ­ക സാം­സ്­കാ­രി­ക പൈ­തൃ­കം. യു­ന­സ്‌­കോ­യു­ടെ തെ­ര­ഞ്ഞെ­ടു­പ്പി­ന് 10 മാ­ന­ദ­ണ്ഡ­ങ്ങ­ളില്‍ ഒ­ന്നെ­ങ്കി­ലും പാ­ലി­ക്ക­ണം. എ­ന്നാല്‍ ഒ­ന്നില്‍ കൂ­ടു­തല്‍ എ­ണ്ണം പാ­ലി­ക്കു­ന്ന കേ­ര­ള­ത്തി­ലെ ചു­രു­ക്കം സൈ­റ്റു­ക­ളി­ലൊ­ന്നാ­ണ് എ­ട­ക്കല്‍ ഗു­ഹ. മ­ല­ബാര്‍ പോ­ലീ­സ് സൂ­പ്ര­ണ്ടാ­യി­രു­ന്ന എ­ഫ് ഫോ­സ­റ്റാ­ണ് എ­ട­ക്കല്‍ ചി­ത്ര­ങ്ങള്‍ ക­ണ്ടെ­ത്തു­ന്ന­ത്. 1901ല്‍ ഇ­ന്ത്യന്‍ ആന്റി­ക്വ­റില്‍ അ­ദ്ദേ­ഹം പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തോ­ടെ എ­ട­ക്കല്‍ ലോ­ക ശ്ര­ദ്ധ­യി­ലെ­ത്തു­ക­യാ­യി­രു­ന്നു. ഫോ­സ­റ്റി­നു ശേ­ഷം 1938ല്‍ കേ­സ­രി എ.ബാ­ല­കൃ­ഷ്­ണ­പ്പി­ള്ള­യും എ­ട­ക്കല്‍ ഗു­ഹ­യി­ലെ­ത്തി ഗ­വേ­ഷ­ണ ലേ­ഖ­ന­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു.

2008ല്‍ വി­പു­ല­മാ­യ ഉ­ദ്­ഖ­ന­നം ഇവിടെ ന­ട­ത്തി. 96 അ­ടി നീ­ള­വും 20­22 അ­ടി വീ­തി­യു­മു­ള്ള പാ­റ­പ്പൊ­ത്തില്‍ നി­ന്നും ഒ­രു മീ­റ്റ­റോ­ളം ആ­ഴ­ത്തില്‍ മ­ണ്ണ് നീ­ക്കം ചെ­യ്­ത­പ്പോള്‍ ഏ­റെ­ക്കാ­ലം വി­സ്­തൃ­തി­യി­ലാ­യി­രു­ന്ന പ­ല ചി­ത്ര­ങ്ങ­ളും വെ­ളി­പ്പെ­ട്ടത്രേ. കൂ­ടാ­തെ നി­ര­വ­ധി പ്ര­ധാ­ന­പ്പെ­ട്ട ചി­ത്ര­ങ്ങ­ളും ഇ­രു­മ്പു യു­ഗ­ത്തി­ന് മു­മ്പു­ള്ള പാ­ത്ര­ക്ക­ഷ­ണ­ങ്ങ­ലും ക­ണ­്െ­ട­ത്താന്‍ ഉ­ദ്­ഖ­ന­ന­ത്തി­ലൂ­ടെ സാ­ധി­ച്ചു. ഇ­ത­ര സം­സ്ഥാ­ന­ങ്ങ­ളില്‍ നി­ന്നു­ള്ള­വ­രു­മ­ട­ക്കം നി­ര­വ­ധി ടൂ­റി­സ്‌­റു­ക­ളാ­ണ് ദി­നം പ്ര­തി എ­ട­ക്കല്‍ ഗു­ഹ സ­ന്ദര്‍­ശി­ക്കാന്‍ എ­ത്തു­ന്നുണ്ട്. ഞങ്ങള്‍ തിരിച്ചു കയ­റി­യ­പ്പോ­ഴേയ്ക്കും കൂടു­തല്‍ ആളു­കള്‍ ഗുഹ­യ്ക്കു­ള്ളി­ലേക്ക് ഇറ­ങ്ങാന്‍ കാത്തു നില്‍പ്പു­ണ്ടാ­യി­രുന്നു. ഗുഹ­യുടെ മുക­ളില്‍ നിന്നാണ് മാന­ന്ത­വാടി വരെ കാണാന്‍ പറ്റു­മ­ത്രേ. ചൂട് കൂടി­ക്കൊ­ണ്ടി­രു­ന്നു. അടുത്ത ജീപ്പില്‍ കയറി ഞങ്ങള്‍ പാര്‍ക്കിങ് ബേയി­ലേക്ക് മട­ങ്ങി.


(തുട­രും)
എ­ട­യ്­ക്കല്‍ ഗു­ഹ എന്ന ചരി­ത്രാ­ത്ഭുതം (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 92:ജോര്‍ജ് തുമ്പ­യില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക