Image

പ്രൊഫ. ഷീല സ്റ്റീഫന് കരിങ്കുന്നം സംഗമം ഊഷ്മള സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 27 November, 2015
പ്രൊഫ. ഷീല സ്റ്റീഫന് കരിങ്കുന്നം സംഗമം ഊഷ്മള സ്വീകരണം നല്‍കി
ഷിക്കാഗോ: കെ.സി.എസിന്റെ ക്ഷണം സ്വീകരിച്ച് ഷിക്കാഗോയില്‍ എത്തിയ പ്രൊഫ. ഷീല സ്റ്റീഫനും ഭര്‍ത്താവ് സ്റ്റീഫന്‍ എടാപ്പുറത്തിനും ഷിക്കാഗോ കരിങ്കുന്നം നിവാസികള്‍ ഉജ്വല സ്വീകരണം നല്‍കി.

കരിങ്കുന്നം നിവാസിയും കോട്ടയം ബി.സി.എം കോളജ് പ്രിന്‍സിപ്പലും, മുന്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രിസിഡന്റും, കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവും ഇതിനെല്ലാം ഉപരി തൊടുപുഴയിലെ സാമൂഹ്യ- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കരിങ്കുന്നംകാര്‍ക്ക് അഭിമാനിക്കാനുള്ള വ്യക്തിത്വത്തിന്റെ ഉടമയുമാണ് ഷീല സ്റ്റീഫന്‍.

ഷിബു മുളയാനികുന്നേലിന്റെ ഭവനത്തില്‍ കൂടിയ സ്വീകരണ യോഗത്തില്‍ ഷിക്കാഗോയിലുള്ള ഭൂരിപക്ഷം കരിങ്കുന്നം നിവാസികളും തങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ച് സ്വീകരണ യോഗത്തില്‍ പങ്കുകൊണ്ടു.

ഷീല സ്റ്റീഫന്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ കരിങ്കുന്നം എന്ന ഗ്രാമത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത് പ്രവാസികളായ കരിങ്കുന്നം നിവാസികളാണെന്നും അതില്‍ അഭിമാനംകൊള്ളുന്നുവെന്നും പറഞ്ഞു.

കരിങ്കുന്നത്തിന്റെ ദീപ്ത സ്മരണകള്‍ പങ്കുവയ്ക്കാന്‍ ഷീല സ്റ്റീഫന്റെ വരവുകൊണ്ട് സാധിച്ചുവെന്ന് സീനിയര്‍ അംഗം ബാബു ഉറുമ്പില്‍ അഭിപ്രായപ്പെട്ടു. അഗസ്റ്റിന്‍ ആലപ്പാട്ട് സ്വാഗതവും ഷിബു മുളയാനികുന്നേല്‍ നന്ദിയും പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
പ്രൊഫ. ഷീല സ്റ്റീഫന് കരിങ്കുന്നം സംഗമം ഊഷ്മള സ്വീകരണം നല്‍കി
പ്രൊഫ. ഷീല സ്റ്റീഫന് കരിങ്കുന്നം സംഗമം ഊഷ്മള സ്വീകരണം നല്‍കി
പ്രൊഫ. ഷീല സ്റ്റീഫന് കരിങ്കുന്നം സംഗമം ഊഷ്മള സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക