Image

മനുഷ്യാവകാശ ധ്വാംസനത്തിനെതിരെ പ്രതികരിച്ച കനേഡിയന്‍ സുന്ദരിക്ക് വിമാനയാത്ര നിഷേധിച്ചു.

പി.പി.ചെറിയാന്‍ Published on 28 November, 2015
മനുഷ്യാവകാശ ധ്വാംസനത്തിനെതിരെ പ്രതികരിച്ച കനേഡിയന്‍ സുന്ദരിക്ക് വിമാനയാത്ര നിഷേധിച്ചു.
കാനഡ: ചൈനയില്‍ ഈ വാരാന്ത്യം നടക്കുന്ന മിസ്സ് വേള്‍ഡ് സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുക്കുവാന്‍ യാത്രപുറപ്പെട്ട കനേഡിയന്‍ സുന്ദരിക്ക് ഹോങ്ങ്‌കോങ്ങ് വിമാനതാവളത്തില്‍ നിന്നും പുറപ്പെട്ട ചൈനയിലേക്കുള്ള വിമാനത്തില്‍ പ്രവേശനം നിഷേധിച്ചു.

അനസ്റ്റാസിയ ലിന്‍(25) നവം.26 വ്യാഴാഴ്ചയായിരുന്നു കാനഡയില്‍ നിന്നും ഹോങ്ങ്‌കോങ്ങില്‍ എത്തിയത്. ഹോങ്ങ്‌കോങ്ങില്‍ നിന്നും ചൈനയിലെ റിസോര്‍ട്ട് ഐലന്റില്‍(ഹൈനാന്‍) പോകുന്നതിന് വിമാനതാവളത്തില്‍ എത്തിയതായിരുന്നു ലിന്‍. നേരത്തെ വിസാക്കു വേണ്ടി അപേക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ കനേഡിയന്‍ പൗരത്വമുള്ളതിനാല്‍ |ഓണ്‍ അറൈവല്‍' വിസക്കു വേണ്ടിയാണ് ഇവര്‍ ശ്രമിച്ചത്.

ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിനും, മതസ്വാതന്ത്ര്യത്തിനുമെതിരെ പ്രതികരിച്ചതിനാലാണ് വിസ നിഷേധിച്ചതെന്ന് ലിന്‍ പറയുന്നു. കഴിഞ്ഞ ജൂലായില്‍ ചൈനയില്‍ നടക്കുന്ന മതപീഡനത്തിനെതിരെ യു.എസ്. കണ്‍ഗ്രഷനല്‍ ഹിയറിങ്ങില്‍ ലിന്‍ തെളിവു നല്‍കിയിരുന്നു. ഇതായിരിക്കാം മറ്റൊരു കാരണമെന്നും ഇവര്‍ കൂട്ടിചേര്‍ത്തു.

ലിന്‍ ചൈനയില്‍ സ്വാഗതം ചെയ്യപ്പെടുകയില്ല, എന്നാണ് ഒട്ടാവയിലുള്ള ചൈനാ എംബസ്സി പറയുന്നത്.
ഈ സംഭവത്തെ കുറിച്ചു ഔദ്യോഗിക വിശദീകരണം നല്‍കുന്നതിന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഹോങ്ങ് ലി വിസമ്മതിച്ചു. ലിന്‍ ഉള്‍പ്പെട്ട ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ കമ്മ്യൂണിസ്റ്റ് ചൈനയില്‍ വലിയ പീഡനങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നതെന്ന് ലിന്‍ ചൂണ്ടികാട്ടി. മിസ്സ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനാകുമോ എന്ന് ഉറപ്പില്ല എന്നും ലിന്‍ പറഞ്ഞു.

മനുഷ്യാവകാശ ധ്വാംസനത്തിനെതിരെ പ്രതികരിച്ച കനേഡിയന്‍ സുന്ദരിക്ക് വിമാനയാത്ര നിഷേധിച്ചു.മനുഷ്യാവകാശ ധ്വാംസനത്തിനെതിരെ പ്രതികരിച്ച കനേഡിയന്‍ സുന്ദരിക്ക് വിമാനയാത്ര നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക