Image

ഇരുപതാം ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ മൂന്ന് ചിത്രങ്ങള്‍

Published on 28 November, 2015
ഇരുപതാം ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ മൂന്ന് ചിത്രങ്ങള്‍
തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ജൂറി അംഗങ്ങളുടെ മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രെസെയ്‌ന്റെ പോര്‍ച്ചുഗീസ് ചിത്രം 'ഗരോട്ടോ' (കിഡ്), നൈജീരിയന്‍ സംവിധായകന്‍ ന്യൂട്ടന്‍ ഐ അദുവാകയുടെ 'എസ്‌റ', ആസാമീസ് സംവിധായകന്‍ ജാനു ബറുവയുടെ 'അജേയ' എന്നിവയാണ് ജൂറിചിത്രങ്ങളായി മേളയിലെത്തുന്നത്.

ജോര്‍ജ്ജ് ലൂയി ബോര്‍ഷെയുടെ ദി ഡിസിന്റെറെസ്റ്റഡ് കില്ലര്‍ ബില്‍ ഹരിഗാന്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ബ്രെസെയ്്് ഗരോട്ടോ നിര്‍മ്മിച്ചത്. ലൈംഗികതയെയും ആത്മീയതയെും സംബന്ധിച്ച് ദമ്പതികള്‍ക്കുണ്ടാകുന്ന വെളിപാടുകളും അവരുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം. ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സിയേറ ലിയോണിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ പശ്ചാത്തലതതിലാണ് 2007 ല്‍ പുറത്തിറങ്ങിയ എസ്‌റ കഥ പറയുന്നത്. ലഹരിക്കടിമപ്പെട്ട് ഒരു ഗ്രാമത്തിലുണ്ടാകുന്ന അക്രമങ്ങളിലൂടെ കലാപത്തിന്റെ ഭയപ്പാടുകള്‍ ചിത്രീകരിച്ചിരിക്കുന്നു. അക്രമത്തിന് സാക്ഷിയാകുന്ന എസ്‌റ, എസ്‌റയുടെ ബധിര സഹോദരി ഒനീറ്റ്ച, കുട്ടി സൈനികയായിരുന്ന സിയാന്ത എന്നിവരുടെ വിവരണത്തിലൂടെയാണ് കലാപരാത്രി ചിത്രീകരിക്കുന്നത്. ലോകമെമ്പാടും വിവിധ സായുധ അക്രമങ്ങളില്‍ ഇന്നുവരെ പങ്കുചേര്‍ന്ന മൂന്നു ലക്ഷത്തോളം കുട്ടി സൈനികരുടെ ജീവിതവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്്. 

സ്വാതന്ത്രത്തിനു മുന്‍പും പിന്‍പുമുള്ള ദിനങ്ങളിലും അവിടെ നിന്നിങ്ങോട്ടുള്ള ദശാബ്ദങ്ങളിലും ആസാമില്‍ ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഒരു ഗ്രാമത്തിന്റെ യാത്രയാണ് ബറുവയുടെ അജേയ. അനീതിക്കെതിരെ ദീര്‍ഘകാലം പോരാടുകയും തുടര്‍ന്ന് ആശയസംഹിതകള്‍ ഉപേക്ഷിച്ച് കയ്‌പേറിയ നൈരാശ്യവാദത്തില്‍ ചേക്കേറുന്ന യുവാവാണ് കേന്ദ്രകഥാപാത്രം.

ഇരുപതാം ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ മൂന്ന് ചിത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക