Image

രമേശ് ചെന്നിത്തലയ്ക്ക് ഫോമാ നേതാക്കള് സ്വീകരണം നല്കി

ജോയിച്ചന് പുതുക്കുളം Published on 16 June, 2011
രമേശ് ചെന്നിത്തലയ്ക്ക് ഫോമാ നേതാക്കള് സ്വീകരണം നല്കി

ഷിക്കാഗോ: ഇന്ത്യന്‍ ദേശീയ രാഷ്‌ട്രീയത്തിലെ അതികായനായ നേതാവും, കെ.പി.സി.സി പ്രസിഡന്റുമായ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഷിക്കാഗോയില്‍ ഫോമാ നേതാക്കള്‍ ഉജ്വല സ്വീകരണം നല്‍കി. ഷിക്കാഗോയിലെ ഒഹയര്‍ ഷെറോട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടത്തപ്പെട്ട സ്വീകരണ പരിപാടിയിലും ഉന്നതതല ചര്‍ച്ചയില്‍ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ബിനോയി തോമസ്‌ (സെക്രട്ടറി), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (നാഷണല്‍ കമ്മിറ്റിയംഗം), ജോണ്‍ സി. വര്‍ഗീസ്‌ (സലീം) മുന്‍ ജനറല്‍ സെക്രട്ടറി, സണ്ണി പൗലോസ്‌ (നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍), ജോസ്‌ ചുമ്മാര്‍ (റീജിയണല്‍) തുടങ്ങിയ മെട്രോ എമ്പയര്‍ റീജിയന്‍ നേതാക്കള്‍ പങ്കെടുത്തു.

അഴിമതി രഹിതവും, പുരോഗമന പദ്ധതികള്‍ നടപ്പിലാക്കുന്നതുമായ ഭരണ ക്രമീകരണത്തിന്‌ പ്രവാസി മലയാളികളുടെ മുഴുവന്‍ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്ന്‌ നേതാക്കള്‍ പറഞ്ഞു. കേരള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും ഉതകുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ ഐക്യമുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രതിജ്ഞാബദ്ധമാണെന്ന്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു. പ്രവാസി മലയാളികളുടെ പ്രോത്സാഹനവും, പ്രാതിനിധ്യവും ഉറപ്പാക്കാന്‍ ഏവരും പരിശ്രമിക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബ്രിംഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌'എന്ന പരിപാടിയുടെ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.

ഓഗസ്റ്റ്‌ 1 മുതല്‍ 5 വരെ കപ്പലില്‍ വെച്ച്‌ നടത്തപ്പെടുന്ന ഫോമാ കണ്‍വെന്‍ഷനില്‍ രാഷ്‌ട്രീയ-സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കുന്നതാണ്‌.

രമേശ് ചെന്നിത്തലയ്ക്ക് ഫോമാ നേതാക്കള് സ്വീകരണം നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക