Image

മാതാപിതാക്കളും രണ്ടുകുട്ടികളും കുത്തേറ്റ് മരിച്ച നിലയില്‍

പി.പി.ചെറിയാന്‍ Published on 30 November, 2015
മാതാപിതാക്കളും രണ്ടുകുട്ടികളും കുത്തേറ്റ് മരിച്ച നിലയില്‍
ലൂസിയാന: രണ്ടും നാലും  വയസ്സുപ്രായമുള്ള രണ്ടു കുട്ടികളും ഡേവിഡ് മാറ്റ്(46) എന്നീ ദമ്പതിമാരും കുത്തേറ്റു മരിച്ച നിലയില്‍ ഞായറാഴ്ച ഉച്ചയോടെ സ്വന്തം വീട്ടില്‍ കണ്ടെത്തിയതായി ജെഫഴ്‌സണ്‍ പാരീഷ് ഷെറിഫ് മാധ്യമങ്ങള്‍ക്കു നല്‍കിയ ഒരു സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

പതിനെട്ടുവയസ്സുള്ള മകള്‍ ഹണ്ടിങ്ങ് കഴിഞ്ഞു ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭീകര ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ലിവിങ്ങ് റൂമില്‍ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും വ്യത്യസ്ത രണ്ടു റൂമുകളില്‍ മരിച്ചുകിടക്കുന്ന രണ്ടു കുട്ടികളുടേയും ശരീരങ്ങള്‍ കണ്ടെത്തി. നാലുപേരും കുത്തേറ്റു മരിച്ചതാണെന്നും, ഡേവിഡ് മൂന്നു പേരേയും കൊലപ്പെടുത്തയശേഷം ആത്മഹത്യചെയ്തിരിക്കാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഡേവിഡിന്റെ മൃതദേഹത്തിനരികെ നിന്നും കുത്തുവാന്‍ ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന ഒരു കത്തിയും കണ്ടെടുത്തു.

2010ല്‍ ഉണ്ടായ കുടുംബകലഹത്തെ തുടര്‍ന്ന് ഡേവിഡിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ ആറുമാസമായി ഈ കുടുംബം ലൂസിയാനയില്‍ താമസമാക്കിയിട്ട്. വളരെ ശാന്ത പ്രകൃതക്കാരായിരുന്നു ഇരുവരുമെന്ന് സമീപവാസികള്‍ പറയുന്നു.

മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുട്ടികള്‍ ബലിയാടാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാതാപിതാക്കളും രണ്ടുകുട്ടികളും കുത്തേറ്റ് മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക