Image

രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍ Published on 30 November, 2015
രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കി
ഹൂസ്റ്റണ്‍: കഴിഞ്ഞ 19 വര്‍ഷങ്ങളായി റാന്നി നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിയ്ക്കുന്ന രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പും സ്വീകരണവും നല്‍കി. നവംബര്‍ 26ന് വ്യാഴാഴ്ച വൈകുന്നേരം ഹൂസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന എംഎല്‍എയെ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഭാരവാഹികളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു.
നവംബര്‍ 27ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ(HRA) ആഭിമുഖ്യത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ(മാഗ്) സഹകരണത്തോടെ നടത്തിയ സ്വീകരണസമ്മേളനം പ്രൗഢഗംഭീരമായിരുന്നു. മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മൗനപ്രാര്‍ത്ഥനയ്ക്കുശേഷം എച്ച.ആര്‍.എ(HRA)  പ്രസിഡന്റ് ഏബ്രഹാം മാത്യുവിന്റെ(ജോയി മണ്ണില്‍) അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ മാഗ് പ്രസിഡന്റ് അഡ്വ.സുരേന്ദ്രന്‍ കോരന്‍ സ്വാഗതം ആശംസിച്ചു.
സ്റ്റാഫോഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍മാത്യു ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് റാന്നി സ്വദേശിയും, സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ചിന്റെ വികാരിയുമായ റവ.ഫാ.ഏബ്രഹാം സഖറിയാ(ജിക്കു) എം.എല്‍.എയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അച്ചന്‍ ആശംസയും നേര്‍ന്നു. തുടര്‍ന്ന് റവ.കൊച്ചുകോശി ഏബ്രഹാം(വികാരി, ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച്) റവ.കെ.ബി.കുരുവിള(വികാരി, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച്) ശശിധരന്‍ നായര്‍(ഫോമാ മുന്‍ പ്രസിഡന്റ്) ജി.കെ.പിള്ള(ഫൊക്കാനാ മുന്‍ പ്രസിഡന്റ്) കെ.പി.ജോര്‍ജ്ജ്(ഫോര്‍ട്ട്‌ബെന്‍സ് ഐഎസ്ഡി ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍), ഡോ.ജോര്‍ജ്ജ് കാക്കനാട്ട്(ആഴ്ചവട്ടം പബ്ലിഷര്‍, പ്രസിഡന്റ് സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്). ബ്ലസന്‍ ഹൂസ്റ്റന്‍(എഡിറ്റര്‍, പ്രവാസി ന്യൂസ്) റജി.വി.കുര്യന്‍(പ്രേക്ഷിതാ മിഷന്‍) ബാബു കൂടത്തിനാലില്‍(HRA വൈസ് പ്രസിഡന്റ്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

HRA പ്രസിഡന്റ് ജോയി മണ്ണില്‍ എം.എല്‍.എ.യ്ക്ക് മെമന്റോ നല്‍കി ആദരിച്ചു.
തുടര്‍ന്ന് ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും, അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ സജീവ സാന്നിദ്ധ്യവും, ബഹുമുഖപ്രതിഭയുമായ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നിയെ എം.എല്‍.എ പൊന്നാട നല്‍കി ആദരിച്ചു വൈസ് പ്രസിഡന്റ് ഷിജു തച്ചനാലില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഗായകരായ റോയി തീയാടിക്കല്‍ ആലപിച്ച നാടന്‍ പാട്ടും, മീരാ സഖറിയാ ആലപിച്ച എന്റെ മൊയ്തീനിലെ ഗാനവും ചടങ്ങിന് മാറ്റുകൂട്ടി.

തുടര്‍ന്ന് എം.എല്‍.എ. മറുപടി പ്രസംഗം നടത്തി. ജനിച്ച നാടിനോടും, നാടിന്റെ വളര്‍ച്ചയെപ്പറ്റിയും അമേരിക്കന്‍ പ്രവാസി സമൂഹത്തിന്റെ താല്പര്യവും ശ്രദ്ധയും പ്രശംസനീയമാണ്. അമേരിക്കയിലെ രാഷ്ട്രീയരംഗത്തേക്കും ഭരണരംഗത്തേക്കും മറ്റും പ്രവാസി മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടാകേണ്ടതുണ്ടെന്നും പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൗഢഗംഭീരമായ ഒരു സ്വീകരണം ഒരുക്കിയ സംഘാടകര്‍ക്ക് എം.എല്‍.എ പ്രത്യേകം നന്ദി അറിയിച്ചു.

HRA സെക്രട്ടറി ജിന്‍സി മാത്യു നന്ദി പ്രകാശിപ്പിച്ചു.

ജീമോന്‍ റാന്നി ജനറല്‍ കണ്‍വീനര്‍ ആയി. ജോയി മണ്ണില്‍, ബിജു സഖറിയാ, സുനോജ് തോമസ്, ബാബു കൂടത്തിനാലില്‍, ജിന്‍സി മാത്യു, ഷിജു തച്ചനാലില്‍, റജി ചിറയില്‍, ടോം കിഴക്കേമുറി, റോയി തീയാടിക്കല്‍, മാത്യൂസ് ചാണ്ടപ്പിള്ള, പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍

രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കിരാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കിരാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കിരാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കിരാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കിരാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കിരാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കിരാജു ഏബ്രഹാം എം.എല്‍.എയ്ക്ക് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക