Image

സ്ത്രീകളെ എന്തി­നു­കൊള്ളാം, പക്ഷെ ആന്‍ട്രി­­മില്‍ സുബിയെ വേണം (കുര്യന്‍ പാമ്പാടി)

Published on 30 November, 2015
സ്ത്രീകളെ എന്തി­നു­കൊള്ളാം, പക്ഷെ ആന്‍ട്രി­­മില്‍ സുബിയെ വേണം (കുര്യന്‍ പാമ്പാടി)

""സ്ത്രീകളെ എന്തി­നു­കൊള്ളാം, പ്രസ­വി­ക്കാ­ന­ല്ലാതെ'' എന്ന സുന്നി നേതാവ് കാന്ത­പുരം അബൂ­ബ­ക്കര്‍ മുസ­ലി­യാ­രുടെ ആക്ഷേപം കേര­ള­ത്തിലെ മുസ്ലിം­വ­നി­ത­കള്‍ ഉള്‍പ്പെ­ടെ­യു­ള്ള­വരെ അരിശം കൊള്ളി­ക്കു­ന്ന­തി­നി­ട­യില്‍ വരുന്നു നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നൊരു വാര്‍ത്ത. "" സ്ത്രീകളെ ഞങ്ങള്‍ക്കു­വേണം, സ്ത്രീയാ­യ­തു­കൊ­ണ്ടല്ല, സ്‌നേഹത്തിന്റെയും സേവ­ന­ത്തി­ന്റെയും പര്യാ­യ­മാ­യ­തു­കൊണ്ട്'' അവി­ടത്തെ ആന്‍ട്രിം എന്ന കൊച്ചു­പ­ട്ട­ണ­ത്തിലെ ആളു­കള്‍ പണം പിരി­ച്ചു, മറു­നാ­ട്ടു­കാ­രി­യായ സുബി ഫിലി­പ്പിനു ഒരു പുതു­പു­ത്തന്‍ കാറു­വാ­ങ്ങി­കൊ­ടു­ക്കാന്‍.

മണി­മ­ല­ക്കാ­രിയായ സുബി 11 വര്‍ഷ­മായി ആന്‍ട്രി­മിലെ ജന­റല്‍ ആശു­പ­ത്രി­യില്‍ ഹൃദ്രോ­ഹ­വി­ഭാ­ഗ­ത്തില്‍ നഴ്‌സാ­ണ്. കാറു­വാ­ങ്ങി­ക്കൊ­ടു­ക്കാന്‍ കാര­ണ­മു­ണ്ട്. ഇക്ക­ഴിഞ്ഞ ദിവസം വിദ്വേ­ഷി­കള്‍ പെട്രോള്‍ബോം­ബെ­റിഞ്ഞ് അവ­രുടെ ഒരു­വര്‍ഷം പഴ­ക്ക­മുള്ള കാര്‍ തീവച്ചു നശി­പ്പിച്ചു, വീടിനും കേടു­പാ­ടു­വ­രു­ത്തി.

ഭര്‍ത്താവ് ഷിജോ ജയിംസ് കുര്യന്‍ പിതാവ് അത്യാ­സ­ന്ന­നി­ല­യി­ലാ­ണെ­ന്ന­റിഞ്ഞു നാട്ടി­ലേക്കുപോയ തക്കം നോക്കിയായി­രുന്നു ആക്ര­മ­ണം. സുബിയും എട്ടും­പത്തും വയ­സ്സുള്ള രണ്ടു­പെണ്‍മ­ക്കളും ഉറ­ങ്ങി­ക്കി­ട­ക്കു­മ്പോള്‍ കൊച്ചു­വെ­ളു­പ്പാന്‍ കാലത്തു പൊട്ടി­ത്തെ­റി­യുടെ ശബ്ദം കേട്ടു സുബി ഞെട്ടി­യെ­ണീ­റ്റ­പ്പോള്‍ കാറും വീടിന്റെ ഒര­റ്റവും അഗ്നി­ക്കി­ര­യാ­യ­താണു കണ്ട­ത്.

നേരം വെളു­ക്കുംമുമ്പേ ആന്‍ട്രി­മിലെ നാട്ടു­കാര്‍ ഓടി കൂടി. ധാരാളം മല­യാ­ളി­കളും അവി­ടത്തെ മേയറും കൗണ്‍സി­ലര്‍മാ­രായ ജോണാ­തന്‍മക്കാര്‍ത്തിയും മൈക്കള്‍ വില്‍ക്കിന്‍സനും മുന്‍കൈ­യെ­ടുത്തു ധന­ശേ­ഖരം തുട­ങ്ങി. അയ്യാ­യിരം പൗണ്ട് (അ­ഞ്ചു­ലക്ഷം രൂപ) യാണു ലക്ഷ്യമിട്ട­തെ­ങ്കിലും മണി­ക്കൂ­റു­കള്‍കൊണ്ട് 6823 പൗണ്ട് ശേഖ­രി­ച്ചു. പത്തു മുതല്‍ 50 പൗണ്ട് വരെ സംഭാ­വന ചെയ്ത­വ­രു­ണ്ട്.

അയര്‍ലന്‍ഡ് ബ്രിട്ട­നു­തൊട്ടു ചേര്‍ന്നു­കി­ട­ക്കുന്ന വലി­യൊരു ദ്വീപാണ്. അതില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വടക്കേ അറ്റ­ത്താ­ണ്. അതു ബ്രിട്ടന്റെ പ്രവി­ശ്യ­യാ­ണ്. പാര്‍ല­മെന്റില്‍ പ്രതി­നി­ധി­യു­മു­ണ്ട്. ബെല്‍ഫാ­സ്റ്റാണ് പ്രവി­ശ്യാ­ത­ല­സ്ഥാ­നം. അവിടെ നിന്നു 28 കിലോ­മീ­റ്റര്‍ അടു­ത്താണു ആന്‍ട്രിം. ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷ­ണല്‍ എയര്‍പോര്‍ട്ട് 8 കിലോ­മീ­റ്റര്‍ അടു­ത്ത്.

മലയും താഴ്‌വ­രയും കടലും ചേര്‍ന്ന മനോ­ഹ­ര­ഭൂ­മി­യാണു അവി­ടം. ആന്‍ട്രിം ആകട്ടെ സിക്‌സ് മൈല്‍ വാട്ടര്‍ എന്ന തടാ­ക­ക്ക­ര­യി­ലും. ആറു­ല­ക്ഷ­മാണ് ജന­സം­ഖ്യ. അറു­പ­തു­പേ­രുണ്ട് മല­യാ­ളി­കള്‍.

""ഞങ്ങള്‍ അറു­പതേ ഉള്ളു­വെ­ങ്കിലും ഓണവും ക്രിസ്മസും തകര്‍ത്താ­ഘോ­ഷിക്കും.'' - മല­യാള സമാജം പ്രസി­ഡന്റ് കടു­ത്തു­രുത്തി സ്വദേശി ചെറി­യാന്‍ സ്കറിയ ഫോണില്‍ അറി­യി­ച്ചു. നാട്ടു­കാര്‍ക്കും വലിയ കാര്യം. അവ­രുടെ സ്‌നേഹാ­ദ­ര­വു­ക­ളുടെ അര്‍ച്ച­നാ­പു­ഷ്പ­മാ­യാ­ണല്ലോ മണി­ക്കൂ­റു­കള്‍ കൊണ്ടു­ന­ടന്ന ധന­ശേ­ഖ­ര­ണം.''

ഷിജോ ജയിംസ് കുര്യന്‍ പിതാ­വിന്റെ അടക്കം കഴിഞ്ഞു ഇന്നലെ രാത്രി എത്തി­യ­തേ­യു­ള്ളൂ. സമാ­ജ­ത്തിന്റെ മുന്‍പ്ര­സി­ഡന്റ് കൂടി­യാണു ഷിജോ. പിതാ­വിന്റെ അട­ക്കം­ന­ട­ക്കു­മ്പോ­ഴാ­യി­രുന്നു ആന്‍ട്രി­മിലെ അക്ര­മം. പക്ഷെ നാട്ടു­കാര്‍ സ്‌നേഹാ­ദ­ര­വു­കൊണ്ട് സുബി­യെയും ഷിജോ­യെയും പെണ്‍മ­ക്ക­ളായ ടാനി­യയെയും, മോണി­ക്ക­യെയും ആശ്വസിപ്പിച്ചു.
സ്ത്രീകളെ എന്തി­നു­കൊള്ളാം, പക്ഷെ ആന്‍ട്രി­­മില്‍ സുബിയെ വേണം (കുര്യന്‍ പാമ്പാടി)
സുബി ഫിലിപ്പും കത്തി­യ­കാറും
സ്ത്രീകളെ എന്തി­നു­കൊള്ളാം, പക്ഷെ ആന്‍ട്രി­­മില്‍ സുബിയെ വേണം (കുര്യന്‍ പാമ്പാടി)
ജന­പ്ര­തി­നി­ധി­യുടെ സാന്ത്വനം
സ്ത്രീകളെ എന്തി­നു­കൊള്ളാം, പക്ഷെ ആന്‍ട്രി­­മില്‍ സുബിയെ വേണം (കുര്യന്‍ പാമ്പാടി)
ആന്‍ട്രി­മിലെ മല­യാളി സപ്പോര്‍ട്ട്
സ്ത്രീകളെ എന്തി­നു­കൊള്ളാം, പക്ഷെ ആന്‍ട്രി­­മില്‍ സുബിയെ വേണം (കുര്യന്‍ പാമ്പാടി)
മനോ­ഹ­ര­ഭൂമി
സ്ത്രീകളെ എന്തി­നു­കൊള്ളാം, പക്ഷെ ആന്‍ട്രി­­മില്‍ സുബിയെ വേണം (കുര്യന്‍ പാമ്പാടി)
ആന്‍ട്രി­­മിലെ ഫുട്‌ബോള്‍ കമ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക