Image

ചലച്ചിത്രമേളയില്‍ ഷാജി എന്‍ കരുണ്ക്യൂറേറ്റ് ചെയ്യുന്ന 3 പാക്കേജുകള്‍

Published on 30 November, 2015
ചലച്ചിത്രമേളയില്‍ ഷാജി എന്‍ കരുണ്ക്യൂറേറ്റ് ചെയ്യുന്ന 3 പാക്കേജുകള്‍
തിരുവനന്തപുരം: ഇരുപതാമത് അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ സംവിധായകനും ഫെസ്റ്റിവല്‍ ഉപദേശക സമിതി ചെയര്‍മാനുമായ ഷാജി എന്‍ കരുണ് തെരെഞ്ഞെടുത്ത ഇരുപതു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവാഗത സംവിധായകരുടെ ചിത്രങ്ങളുടെ 'ഫസ്റ്റ് ലുക്ക്', സ്ത്രീപക്ഷ സിനിമകള്‍ ചേര്‍ത്തുവച്ച് 'വിമന്‍ പവര്‍', യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രങ്ങളുടെ 'ബേസ്ഡ് ഓണ് ട്രൂ സ്‌റ്റോറീസ്' എന്നിങ്ങനെ മൂന്നു പാക്കേജുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

കഥപറച്ചിലില്‍ തനതു ശൈലിപുലര്‍ത്തുന്ന ചിത്രങ്ങളാണ് പാക്കേജുകളിലേക്ക് തെരെഞ്ഞെടുത്തതെ്ന്ന് ഷാജി എന്‍ കരുണ് പറഞ്ഞു. ഈ ചിത്രങ്ങളില്‍ പലതും ഹൃദയത്തെയാണ് ആദ്യം സ്പര്‍ശിക്കുത്, പിന്നീടുമാത്രമെ തലച്ചോറുകൊണ്ട് ഇവയെ വിലയിരുത്താനാകൂ, അദ്ദേഹം പറഞ്ഞു.
സിനിമാലോകം പുതുതലമുറചിത്രങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുത് എന്താണെന്ന അന്വേഷണമാണ് ഫസ്‌ററ് ലുക്ക് പാക്കേജ്. ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ എന്ന പ്രയോഗവും അതു വ്യഞ്ജിപ്പിക്കുന്ന അര്‍ത്ഥങ്ങളും ലോകസിനിമയിലെ പുതിയ ചിന്തകളെയോ നവാഗത സംവിധായകരുടെ ചിത്രങ്ങളെയോ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. പുതുതലമുറ ചിത്രങ്ങളെന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നതിനെ ലോകത്തെ മറ്റുഭാഗങ്ങളിലുള്ളവയുമായി താരതമ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഫസ്റ്റ് ലുക്ക് പാക്കേജ്. 

600 മൈല്‍സ്, ഹോപ്ഫുള്‍സ്, കെയ്‌ലി ട്ടൂസ്, ലാംപ്, ലാന്റ് ആന്‍ഡ് ദി ഷെയ്ഡ്, മൈ സ്‌കിന്നി സിസ്റ്റര്‍, ദി തിന്‍ യെല്ലോ ലൈന്‍ എന്നിവയാണ് ഫസ്റ്റ് ലുക്ക് പാക്കേജിലെ ചിത്രങ്ങള്‍. ആദ്യ ചലച്ചിത്ര സംരംഭത്തിന് സംവിധായകര്‍ തെരെഞ്ഞെടുത്ത വിഷയങ്ങള്‍ക്കും സ്വീകരിച്ച ആവിഷ്‌കാരശൈലിക്കുമാണ് ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുമ്പോള്‍ പ്രാധാന്യം നല്‍കിയത്. ചിലയിടങ്ങളില്‍ സാങ്കേതികതയ്ക്ക് വലിയപ്രാധാന്യം നല്‍കാതിരിക്കാന്‍ ഇതു സഹായിച്ചുവെന്നും ഷാജി എന്‍ കരുണ് പറഞ്ഞു. 

പൂര്‍ണമായും മൊബൈല്‍ ക്യാമറയില്‍ മാത്രം ചിത്രീകരിച്ച ചിത്രങ്ങളുണ്ട്. സിനിമയെ അനന്യമാക്കുന്നത് ചലച്ചിത്രകാരന്റെ ഭാവനാപൂര്‍ണമായ ഇടപെടലുകളാണ്. അത്തരത്തിലുള്ള ചിത്രങ്ങളില്‍ പലതും പ്രസിദ്ധരായ സംവിധായകരെ മറികട്ന്ന ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്കു പരിഗണിക്കപ്പെടുകയും അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
     
പരമ്പരാഗത പുരുഷകേന്ദ്രീകൃത ഘടനകളും ജീവിതത്തിന്റെ പക്ഷഭേദങ്ങളും സ്ത്രീകളുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് വിമന്‍ പവറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാക്കേജിലെ വനിതാസംവിധായകരുടേതും അല്ലാത്തതുമായ ചിത്രങ്ങളെല്ലാം തന്നെ സ്ത്രീപക്ഷ ചിന്തയിലൂന്നിയുള്ളവയാണ്. ഫഌപ്പിംഗ് ഇന്‍ ദി മിഡില്‍ ഓഫ് നോവെയര്‍, ഇക്‌സാനുവല്‍, കില്‍ മി പ്ലീസ്, മൈ മദര്‍, ദി സെക്കന്‍ഡ് മദര്‍, ഔര്‍ ലിറ്റില്‍ സിസ്റ്റര്‍, ദി സമ്മര്‍ ഓഫ് സാന്‍ഗൈല്‍ എന്നിവയാണ് വിമന്‍ പവര്‍ പാക്കേജിലുള്ളത്.
 
ലോകമെമ്പാടും മാനവികതയുടെ സംരക്ഷകര്‍ സ്ത്രീകളാണ്. നിര്‍ണായക സാമൂഹിക ഘടനകള്‍ നിലനിര്‍ത്തുന്നതിലും കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിലും ദുര്‍ബലവിഭാഗമെന്നു കരുതപ്പെടുന്ന സ്ത്രീകളാണ് വലിയ പങ്കുവഹിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സ്ത്രീകളുടെ സാര്‍വ്വലൗകികമായ വേദനകളുടെയും കുടുംബ ബന്ധങ്ങളുടെയും സര്‍വ്വോപരി വ്യത്യസ്തസംസ്‌കാരങ്ങളില്‍ നി്ന്നുള്ള സ്ത്രീജീവിതങ്ങളുടേയും കഥകളാണ് വിമന്‍ പവര്‍ എന്ന പാക്കേജിലുള്ളതെും ഷാജി എന്‍ കരുണ് പറഞ്ഞു.

യാഥാര്‍ത്ഥ്യം ചിലപ്പോള്‍ കാല്‍പനികതയെക്കാള്‍ വിചിത്രമാകുമെന്ന ചിന്തപങ്കുവയ്ക്കുവന്നയാണ് ബേസ്ഡ് ഓണ് എ ട്രൂ സ്‌റ്റോറി വിഭാഗത്തിലെ ചിത്രങ്ങള്‍. ഓരോ ചിത്രവും യഥാര്‍ത്ഥജീവിത്തില്‍ നിന്നുള്ള സംഭവങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി പുനര്‍നിര്‍മ്മിക്കപ്പെട്ട ദൃശ്യാനുഭവങ്ങളാണ്. ഡോക്യുഫിക്ഷനായി വ്യാഖ്യാനിക്കപ്പെടാവുന്നവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍. ഒരു യഥാര്‍ത്ഥസംഭവത്തില്‍ സിനിമയുണ്ടെന്ന് തിരിച്ചറിയാനെടുക്കുന്ന മാനസിക വ്യാപാരത്തിനാണ് തെരെഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കിയത്. ആന്റ ചെക്കോവ് 1890, തന്ന, ദി ഡാര്‍ക്ക് ഹോഴ്‌സ്, ദി ട്രൂത്ത്, ദി വുള്‍ഫ് പാക്ക്, ബ്രിജഡ് എന്നിവയാണ് ബേസ്ഡ് ഓണ് എ ട്രൂ സ്‌റ്റോറി വിഭാഗത്തിലെ ചിത്രങ്ങള്‍
ക്യൂറേറ്റഡ് സിനിമകളെല്ലാം തന്നെ ലോകമെമ്പാടും മാനവികതയുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ചലച്ചിത്രകാരന്മാര്‍ അനുഭവിക്കുന്ന ആനന്ദത്തിന്റെയും വേദനയുടേയും പ്രകാശനമാണ്. ആക്ഷനും കട്ടും പറയുന്നതിനിടെ സംവിധായകന്റെ ആവിഷ്‌കാര സാധ്യതകളാണ് ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുമ്പോള്‍ മനസിലുണ്ടായിരുന്നത്  ഷാജി എന്‍ കരുണ് പറഞ്ഞു.
ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് ഇന്നു മുതല്‍,തിരിച്ചറിയല്‍ കാര്‍ഡ് വേണം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പ്രതിനിധി പാസ് ഏതെങ്കിലും ഗവ.അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കി നവംബര്‍ 30 മുതല്‍ വഴുതക്കാട് ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍നി്ന്ന കൈപ്പറ്റാമെ്ന്ന  ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ അറിയിച്ചു. ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ തിങ്കളാഴ്ച രാവിലെ 10.30 ന് മന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊ്ന്ന ഹാജരാക്കി പാസ് സ്വന്തമാക്കാം. വിദ്യാര്‍ത്ഥികള്‍ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. 
തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം അക്കാദമി വെബ്‌സൈറ്റില്‍ നി്ന്ന ഓണ്‌ലൈന്‍ രജിസ്‌ട്രേഷന്‍ കണ്ഫര്‍മേഷന്‍ ഡൗലോഡ് ചെയ്തതിന്റെ കോപ്പിയും ഹാജരാക്കണം. ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ തയാറാക്കിയിട്ടുള്ള 15 കൗണ്ടറുകളില്‍നിന്ന് തിങ്കളാഴ്ച മുതല്‍  ഡിസംബര്‍ 10 വരെ ഡെലിഗേറ്റ് പാസും ഫെസ്റ്റിവല്‍ കിറ്റും ലഭിക്കും.

ആദ്യ ഡെലിഗേറ്റ് കാര്‍ഡ് ശ്രീ.എം.എ.ബേബി എം.എല്‍.എ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നി്ന്ന സ്വീകരിക്കും. ചടങ്ങില്‍ ശ്രീ.അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീ.ഷാജി എന്‍ കരുണ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി.റാണി ജോര്‍ജ്ജ് എന്നിവരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ചലച്ചിത്ര മേളകളുടെ റിപ്പോര്‍ട്ടിംഗിന് ലേഖകര്‍  സ്വയം സജ്ജരാകണം: മാധ്യമ ശില്പശാല
     
തിരുവനന്തപുരം: ചലച്ചിത്രമേളകള്‍ സാമൂഹ്യാവബോധത്തിന്റെയും ധാര്‍മികതയുടെയും സംസ്‌കാരത്തിന്റെയും അളവുകോലാകുന്നതുകൊണ്ട് ഇത്തരം മേളകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനുമുമ്പ് ലേഖകര്‍ സ്വയം സജ്ജരാകണമെന്ന് കേരള ചലച്ചിത്ര അക്കാദമിയും കേരള പത്രപ്രവര്‍ത്തകയൂണിയനും ചേര്‍ന്ന് സംഘടിപ്പിച്ച സിനിമ ആസ്വാദനറിപ്പോര്‍ട്ടിംഗ് ശില്പശാല അഭിപ്രായപ്പെട്ടു 
     
സമയത്തിന്റെയും സ്ഥലത്തിന്റെയും പ്രതികൂലാവസ്ഥ മാധ്യമപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. വിവാദത്തിനു പുറകെ പോകുമ്പോള്‍ പലപ്പോഴും വസ്തുതകള്‍ വിസ്മരിക്കപ്പെടുന്നു. മേളകള്‍ക്കെത്താന്‍ കഴിയാത്ത, അതേസമയം ചലച്ചിത്രമേളകളെ ഇഷ്ടപ്പെടുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവര്‍ക്കുവേണ്ടി മാധ്യമങ്ങളിലുടെ വിവരങ്ങള്‍  വ്യാഖ്യാനിക്കുകയും  സംസ്‌കരിച്ചെടുക്കുകയും വേണം. ദിനംപ്രതിയുള്ള റിപ്പോര്‍ട്ടിംഗിന്റെ പരിമിതികള്‍ മറികടക്കാന്‍  നവമാധ്യമങ്ങളെയും ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ഉപയോഗിക്കാനാവുമെ്ന്ന ശില്പശാല ചൂണ്ടിക്കാട്ടി. 

     
സിനിമയെ വിമര്‍ശനാത്മകമായി കാണുന്ന മാധ്യമപ്രവര്‍ത്തകരായിരിക്കും പിന്നീട് ചലച്ചിത്രപ്രവര്‍ത്തകരായി മാറുകയെ്ന്ന ശില്പശാല ഉദ്ഘാടനം ചെയ്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  ടി.രാജീവ് നാഥ് ചൂണ്ടിക്കാട്ടി. ഭാഷ, കാലം, സാമൂഹികാബോധം എന്നിവ വൈകാരികമായി ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമ അതതുകാലത്തെ ചരിത്രലിഖിതങ്ങളാണെ്ന്ന ചലച്ചിത്രമേളയുടെ ഉപദേശകസമിതി ചെയര്‍മാന്‍ ഷാജി എന്‍.കരുണ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഇവയുടെ പ്രതിഫലനം വിലയിരുത്തുകയും സമുഹത്തിന് പറഞ്ഞുകൊടുക്കുകയും വേണമെന്ന് ഷാജി നിര്‍ദ്ദേശിച്ചു. 
     
ചലച്ചിത്ര നിരൂപകരും മാധ്യമപ്രവര്‍ത്തകരുമായ ഫൈസല്‍ ഖാന്‍, എ.ചന്ദ്രശേഖര്‍, സി.ഗൗരീദാസന്‍നായര്‍, സരിത വര്‍മ്മ, എന്‍.വി.രവീന്ദ്രനാഥന്‍ നായര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി.എസ് പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു. 
'കണ്ട്രി ഫോക്കസ്'ല്‍ രണ്ട് രാജ്യങ്ങള്‍ ഐഎഫ്എഫ്‌കെ: ഇതാദ്യമായി മ്യാന്‍മറിലെ ചിത്രങ്ങള്‍
   
 തിരുവനന്തപുരം:  ഡിസംബര്‍ നാലിന് തിരുവനന്തപുരത്താരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പതിവില്‍നി്ന്ന വ്യത്യസ്തമായി കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ രണ്ട് രാജ്യങ്ങളുണ്ടാകും. ലിത്വാനിയ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മേളയ്‌ക്കെത്തുന്നത്. അവികസിതമായ മ്യാന്‍മറിന്റെ ചലച്ചിത്രമേഖലയെ തിരിച്ചറിയാനുള്ള അവസരം ഇതാദ്യമായി ഒരുക്കുന്നുവെന്നതാണ് ഇരുപതാം ഐ എഫ് എഫ് കെയിലെ കണ്ട്രി ഫോക്കസിന്റെ സവിശേഷത.

സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കില്‍നിന്ന്  സ്വതന്ത്രരാഷ്ട്രത്തിലേക്കുള്ള ലിത്വാനിയയുടെ  പരിണാമത്തിന്റെ കഥ അവിടെനിന്നുള്ള അഞ്ച് ചിത്രങ്ങളില്‍നി്ന്ന പ്രേക്ഷകര്‍ക്ക് സ്വന്തമാകും. ശീതയുദ്ധകാലത്തെ സോവിയറ്റ് ലിത്വാനിയയില്‍നിന്നുള്ള ജൗസമി (1966), ഗ്രാസോള്‍ (1969), സ്വതന്ത്ര ലിത്വാനിയയില്‍നിന്നുള്ള കളക്ഷനിയര്‍ (2008), എക്‌സ്‌കര്‍ഷന്റി(2013), ലൊസേജസ് (2015) എന്നിവയാണ് ഈ ചിത്രങ്ങള്‍.

ലിത്വാനിയയെപ്പോലെ സ്വേച്ഛാധിപത്യത്തിന്റെ കീഴിലായിരുന്ന മ്യാന്‍മറിലെ ചിത്രങ്ങള്‍ രാഷ്ട്രീയം തൊടാതെ ലളിതമായ കുടുംബകഥകളാണ് പ്രമേയമാക്കു്ന്നത്. അതിഭാവുകത്വം ഈ ചിത്രങ്ങളില്‍ നിഴലിക്കുന്നു. ലെറ്റ് പാന്‍ (2012), സക്‌സസര്‍ ഓഫ് മെറിറ്റ്‌സ് (2015) എന്നീ ചിത്രങ്ങള്‍ സൈനികഭരണം 2011ല്‍ ഇല്ലാതായശേഷമുള്ള നിയന്ത്രിത ജനാധിപത്യത്തിന്റെ സ്വഭാവം ഉള്‍ക്കൊള്ളുന്നു. 

ഫീലിംഗ്‌സ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അലിമന്റാസ് ഗ്രിക്കിയാവിഷ്യസ്, അലിഗിര്‍ദസ് ദൗസ എന്നിവര്‍ സംയുക്തമായി സംവിധാനം ചെയ്തതാണ്. യുദ്ധത്തിന്റെ അവസാന നാളുകളില്‍ വേര്‍പെടുന്ന രണ്ടു സഹോദരന്മാര്‍ ഇരുമ്പുമറയുടെ രണ്ടുവശത്തുമായാണ് എത്തിപ്പെടുത്. 

സൗന്ദര്യമത്സരത്തില്‍ വിജയിക്കുന്ന പെണ്കുട്ടി നഷ്ടപ്പെട്ട തന്റെ സ്വത്വം വീണ്ടെടുക്കുന്നതിന് നടത്തുന്ന ശ്രമമാണ് അറുനാസ് സെബ്രിയുനാസ് സംവിധാനം ചെയ്ത ഗ്രാസോള്‍ (ബ്യൂട്ടി) എന്ന ചിത്രത്തിന്റെ പ്രമേയം. ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ അടിച്ചമര്‍ത്തപ്പെട്ട രോഷത്തിന്റെയും വികാരങ്ങളുടെയും പുനരുജ്വലനമാണ് ക്രിസ്റ്റിന ബ്യോസൈറ്റിന്റെ  നിരവധി അവാര്‍ഡുകള്‍ നേടിയ കളക്ഷനിയര്‍ പ്രമേയമാക്കുന്നത്. 
സോവിയറ്റ് യൂണിയനിലെ കുപ്രസിദ്ധമായ ലേബര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന അനാഥയുവതിയുടെ കഥയാണ് എക്‌സ്‌കര്‍ഷന്റി പറയുന്നത്. ചൂതുകളിയില്‍ ഹരം കയറി എല്ലാം നഷ്ടപ്പെട്ടശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പെടാപ്പാട് പെടുന്ന യുവാവിന്റെ കഥപറയുകയാണ് ലൊസേജസിലൂടെ ഇഗ്‌നസ് ജോനിനാസ് എന്ന സംവിധായകന്‍. 

വെയ്ന്‍ എന്ന ഒറ്റപ്പേരിലറിയപ്പെടുന്ന ചലച്ചിത്രകാരന്റെ ലെറ്റ് പാന്‍ എന്ന ചിത്രം മ്യാന്‍മറിന്റെ സിനിമാചരിത്രത്തില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. വിലക്കപ്പെട്ട സ്‌നേഹത്തില്‍നിന്നുള്ള വേര്‍പെടുത്തലിനിടെ  എത്തുന്ന ഒരു നിഗൂഢ കഥാപാത്രം ചിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നു. 

സക്‌സസര്‍ ഓഫ് മെറിറ്റ്‌സ് എന്ന ചിത്രത്തിലൂടെ ഷ്വെ പൈ കദോ മതവിശ്വാസത്തിലേക്ക് കാലുകുത്തുന്ന ഒരു സമ്പന്നയുവാവിനെയാണ് ചിത്രീകരിക്കുന്നത്. ശ്രീബുദ്ധനെപ്പോലെ ജീവിതത്തിന്റെ സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകുന്നതിനിടെ ആത്മീയതയിലേക്ക് യുവാവ് നീങ്ങുന്നതാണ് പ്രമേയം.

ചലച്ചിത്രമേളയില്‍ ഷാജി എന്‍ കരുണ്ക്യൂറേറ്റ് ചെയ്യുന്ന 3 പാക്കേജുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക