Image

കൈരളി ടിവി വെബ്‌സൈറ്റ് രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Published on 01 December, 2015
കൈരളി ടിവി വെബ്‌സൈറ്റ്   രാജു  ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: പ്രവാസി ജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീഴുന്ന കൈരളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിനായി വെബ്‌സൈറ്റ്.

പുതുക്കിയ വെബ്‌സൈറ്റ് (www.kairaliusa.com) ഉദ്ഘാടനം ഇന്ത്യ പ്രസ്ക്ലബിന്റെ ആറാമത് കണ്‍വന്‍ഷന്റെ മഹനീയ വേദിയില്‍ രാജു ഏബ്രഹാം എം.എല്‍.എ നിർവഹിച്ചു . 

തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ് (എം.ഡി, കൈരളി ടിവി), സന്തോഷ് ജോര്‍ജ് (മനോരമ), പി.ജി. സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്), സെര്‍ജി ആന്റണി (ദീപിക), കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സാരഥികളായ ടാജ് മാത്യു, ശിവന്‍ മുഹമ്മ, ജോസ് കണിയാലി, വിന്‍സെന്റ് ഇമ്മാനുവേല്‍, കൈരളി ടിവി യു.എസ്.എ പ്രതിനിധികളായ ജോസ് കാടാപ്പുറം, ജോസ് പ്ലാക്കാട്ട്, ഡോ. റോയി പി. തോമസ്, മനു തുരുത്തിക്കാടന്‍, അനിലാല്‍ ശ്രീനിവാസന്‍, ബിനു തോമസ്, അനില്‍ മറ്റത്തിക്കുന്നേല്‍, ശങ്കരന്‍കുട്ടി, പ്രസന്നന്‍പിള്ള, അലന്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

www;kairaliusa.com-യുടെ വെബ്‌സൈറ്റില്‍ അമേരിക്കയില്‍ നിന്നുള്ള എല്ലാ കൈരളി പ്രോഗ്രാമുകളും തത്സമയം കാണാവുന്നതാണ്.
കൈരളി ടിവി വെബ്‌സൈറ്റ്   രാജു  ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തുകൈരളി ടിവി വെബ്‌സൈറ്റ്   രാജു  ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തുകൈരളി ടിവി വെബ്‌സൈറ്റ്   രാജു  ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക