Image

അമേരിക്കന്‍ ദമ്പതികളില്‍ നിന്ന് വന്‍തുക തട്ടിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 01 December, 2015
അമേരിക്കന്‍ ദമ്പതികളില്‍ നിന്ന് വന്‍തുക തട്ടിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: അമേരിക്കന്‍ മലയാളിയില്‍ നിന്നും വന്‍തുക തട്ടിയെടുത്ത സംഭവം: എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. വസ്തു കച്ചവടത്തിന്റെ മറവിലാണ് വിദേശ മലയാളികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്നും 80 ലക്ഷം തട്ടിയെടുത്തത്. പൈനാവ് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ തൊടുപുഴ തെനംകുന്ന് വാകശേരിക്കല്‍ ഫ്രാന്‍സീസിനെയാണ് (53) നെയാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എന്‍. നെല്‍സണ്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇടുക്കി ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഫ്രാന്‍സീസിനെ അറസ്റ്റു ചെയ്തിരുന്നു. അമേരിക്കയില്‍ ഡോക്ടറായിരുന്ന പരേതനായ ഓണാട്ട് ഇമ്മാനുവേല്‍ എബ്രഹാമിന്റെ ഭാര്യ ആശയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഉദ്യോഗസ്ഥനായ ഫ്രാന്‍സീസും ഡോക്ടറായ ഇമ്മാനുവേല്‍ എബ്രഹാമും തമ്മില്‍ സൃഹൃത്തുകളായിരുന്നു. കുടുംബ സമേതം അമേരിക്കയില്‍ ആയിരുന്നതിനാല്‍ നാട്ടിലുള്ള ചില സ്വത്ത് ഇടപാടുകള്‍ നടത്തിയിരുന്നത് ഫ്രാന്‍സീസ് ആയിരുന്നു.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ മെയ് 15 ന് എബ്രഹാമിന്റെ അഞ്ചേക്കര്‍ പുരയിടം ഫ്രാന്‍സീസ് ഇടനിലക്കാരനായി നിന്ന് കച്ചവടം നടത്തിയിരുന്നു. 1.80  കോടി   രൂപയ്ക്കായിരുന്നു വസ്തുകച്ചവടം ചെയ്തത്. ഈയിനത്തില്‍ ലഭിച്ച തുകയില്‍ നിന്നും 80 ലക്ഷം മുതലക്കോടത്ത് എബ്രഹാമിന്റെ പേരില്‍ സ്ഥലവും വീടും വാങ്ങുന്നതിന് ഫ്രാന്‍സീസീന് നല്‍കിയിരുന്നു. ബാങ്കു വഴി ഫ്രാന്‍സീസിന്റെ അക്കൗണ്ടിലേക്കാണ് ഈ തുക നല്‍കിയത്. ഇതുകൂടാതെ ഇളംദേശത്തുള്ള 50 സെന്റ് സ്ഥലം എബ്രഹാം ഫ്രാന്‍സീസിന്റെ പേരില്‍ എഴുതി നല്‍കിയിരുന്നു. ് കഴിഞ്ഞ ഒക്‌ടോബര്‍ 25ന് എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ച് ഹൃദയാഘാതം മൂലം അബ്രഹാം മരിച്ചു. ഇതിനുശേഷമാണ് വീടും സ്ഥലവും വാങ്ങുന്നതിനായി ഫ്രാന്‍സീസിന് നല്‍കിയ തുകയെ പറ്റി അന്വേഷിക്കുന്നത്. ഈ തുക ഉപയോഗിച്ച് ഫ്രാന്‍സീസ് വീടും സ്ഥലവും സ്വന്തം പേരില്‍ വാങ്ങിയതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് എബ്രഹാമിന്റെ ഭാര്യ ആശ എറണാകുളം റേഞ്ച് ഐ.ജി അജിത് കുമാറിന് പരാതി നല്‍കിയ­ത്.
Join WhatsApp News
Vayanakkaran 2015-12-02 01:00:30
Dear Pravasi friends, Pravasi media, Pravasi Mega Associations:  Who do you trust now a days in India/Kerala. Many of us are getting cheated there in India/Kerala. Still you are believe/our Kerala Ministers, Kerala politicians, Kerala leaders and give undue importance to such people and treat them like gods. Look all in our pravasi news. They come here get all kinds of receptions all over USA. They get ponnadas, they distribute prizes to pravasis. Many of our organizations bring such useles leaders from many area, by paying huge money from our own pocket. What they do for us? We do not need any thing out of the way. We have to get what we deserve, we need pravasi justice. Please do not carry them on your head. This Vayanakkaran ( my self decided to boycott such receptios to such useles leaders from Kerala, whether MLA/MP, Movie star or any body, until the do some thing for pravasis.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക