Image

കോണ്‍ഫറന്‍സില്‍ ഒരു ക്യാമ്പ് ഫെയര്‍ സന്ധ്യ; ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

Published on 01 December, 2015
കോണ്‍ഫറന്‍സില്‍ ഒരു ക്യാമ്പ് ഫെയര്‍ സന്ധ്യ; ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു
ചിക്കാഗോ: സാഹോദര്യത്തിന്റെ പൂത്തിരി കത്തിയ രാവില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു. കൂട്ടായ്മയിലെ മികവില്‍ മികച്ചവരെ അഭിനന്ദിക്കുന്ന ചടങ്ങ് ഇന്ത്യ പ്രസ്‌ക്ലബ്ബിന് ക്യാമ്പ് ഫെയര്‍ സന്ധ്യ പോലെ പ്രിയപ്പെട്ടതുമായി.
മുപ്പതാണ്ടത്തെ പത്രപ്രവര്‍ത്തന, പ്രസിദ്ധീകരണ മേഖലകളിലെ സംഭാവനകള്‍ക്ക് കേരള എക്‌സ്പ്രസ് മുഖ്യ പത്രാധിപര്‍ കെ.എം ഈപ്പനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചാണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ആദരിച്ചത്. പ്രസ്‌ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്  
ടാജ്  മാത്യു ഈപ്പച്ചായന്‍ എന്ന് പരക്കെ വിളിക്കപ്പെടുന്ന കെ.എം ഈപ്പനെ സദസിന് പരിചയപ്പെടുത്തി. മലയാളം പത്രത്തിന്റെ പ്രതിനിധിയാണ് താനെങ്കിലും എതിര്‍പക്ഷത്തു നില്‍ക്കുന്ന കേരള എക്‌സ്പ്രസിന്റെ സാരഥിയായ ഈപ്പച്ചായനെ ആദരിക്കുന്നത് മാത്സര്യങ്ങള്‍ക്കപ്പുറമുളള സ്‌നേഹ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ടാജ് മാത്യു പറഞ്ഞു. ഗവണ്‍മെന്റ്ചീഫ് വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായ തോമസ് ഉണ്ണിയാടന്‍ കെ. എം ഈപ്പന് അവാര്‍ഡ്  സമ്മാനിച്ചു.
മികച്ച കോളമിസ്റ്റായി ഇന്ത്യ പ്രസ്‌ക്ലബ്ബ് തിരഞ്ഞെടുത്ത മീനു എലിസബത്ത് റാന്നി എം.എല്‍.എ രാജു എബ്രഹാമില്‍ നിന്നും 
അവാര്‍ഡ്  ഏറ്റുവാങ്ങി. എഴുത്തിന്റെ വഴികളില്‍ തനിക്ക് തുണയായി നിന്നത് പ്രസ്‌ക്ലബ്ബിന്റെ പ്രധാന പങ്കാളിയായ മലയാളം പത്രമാണെന്ന് മീനു അനുസ്മരിച്ചു. ഈ സൗഹൃദ കൂട്ടായ്മയുടെ അംഗീകാരം ജീവിതത്തിലെ അമൂല്യ നേട്ടങ്ങളിലൊന്നാണ്. ജോസ് കണിയാലി മീനു എലിസബത്തിന്റെ സാ ഹിത്യ സംഭാവനകള്‍ സദസിന് വിവരിച്ചു.
ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ അഭിമാന മുഹൂര്‍ത്തം തന്നെയായി പ്രവാസി ചാനല്‍ സാരഥി സാമുവേല്‍ ഈശോയെ (സുനില്‍ ട്രൈസ്റ്റാര്‍) ആദരിക്കുന്ന ചടങ്ങ്. ഒരാള്‍ മാത്രമായി പത്രം നടത്തുന്നത് അമേരിക്കയില്‍ പഴങ്കഥയാണെങ്കിലും ഒരാള്‍ മാത്രം 24 മണിക്കൂര്‍ ടെലിവിഷന്‍ ചാനല്‍ നടത്തിയെടുക്കുന്നത് സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിനപ്പുറം സുനിലിന്റെ കഠിനാധ്വാനത്തിന്റെയും കര്‍മ്മശേഷിയുടെയും ബാലന്‍സ് ഷീറ്റാണെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട്  
ടാജ്  മാത്യു പറഞ്ഞു. പുനര്‍ചിന്തയില്ലാതെയാണ് സുനിലിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസാണ് സുനിലിന് പുരസ്‌കാരം സമ്മാനിച്ചത്.
ദൃശ്യ മാധ്യമ രംഗത്ത് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മുഖം നല്‍കുന്ന ഡോ. കൃഷ്ണ കിഷോറിന് കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ് പുരസ്‌കാരം സമ്മാനിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നാമ്പുറങ്ങളില്‍ ഒതുക്കിയിരുന്ന പ്രവാസി വാര്‍ത്തകളെ ഉമ്മറത്തെത്തിച്ച ക്രെഡിറ്റാണ് കൃഷ്ണ കിഷോറിന് ഉളളതെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തിയ ടാജ് മാത്യു അ ഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താ വിതരണ ശൃംഖലയുടെ അഭിവാജ്യ ഘടകമായ ഡോ. കൃഷ്ണ കിഷോറിന്റെ ശബ്ദ ഗാംഭീര്യം ലോകമെമ്പാടുമുളള മലയാളി കളുടെ സ്വീകരണ മുറികളില്‍ കടന്നു ചെന്നിട്ടുണ്ട്.
പത്രപ്രവര്‍ത്തന താല്‍പ്പര്യം പതിറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ തലമുതിര്‍ന്ന രണ്ടുപേരെയും ആദരിക്കുകയുണ്ടായി. കേരള കൗമുദിയില്‍ തുടങ്ങി മ
ലയാള നാടില്‍ എഴുതി, ബോംബെയില്‍ പത്രപ്രവര്‍ത്തനം തുടര്‍ന്ന എബ്രഹാം തോമസിനെയും ന്യൂസ് ഏജന്‍സി പോലെ നിരന്തര റിപ്പോര്‍ട്ടുകളിലൂടെ പ്രവാസി മാധ്യമ മേഖല യ്ക്ക് ശ്രദ്‌ധേമായ സംഭാവനകള്‍ നല്‍കിയ പി.പി ചെറിയാനെയും. സാങ്കേതിക വിദ്യകള്‍ പരിമിതമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തിലെത്തിയ ഇരുവരും മാറുന്ന സാങ്കേതിക വിദ്യകളെ സ്വായത്തമാക്കി ഈ മേഖലയില്‍ ഇപ്പോഴും തുടരുന്നത് കാലത്തോടു പോരടിക്കുന്ന യൗവന മനസു കൊണ്ടാണെന്ന് ഇവരെ പരിചയപ്പെടുത്തിയ ജോസ് കണിയാലിയും ടാജ് മാത്യുവും പറഞ്ഞു. മലയാള മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് പി.പി ചെറിയാനും ജോണ്‍ ബ്രിട്ടാസ് എബ്രഹാം തോമസിനും അവാര്‍ഡ്  സമ്മാനിച്ചു.
ഏഷ്യാനെറ്റ് വീക്ക്‌ലി റൗണ്ട്അപ്പിന്റെ എണ്ണൂറിലധികം എപ്പിസോഡുകള്‍ നിര്‍മ്മിച്ചെടുത്ത ബിജു സഖറിയയും പ്രസ്‌ക്ലബ്ബിന്റെ ആദരം ഏറ്റുവാങ്ങി. കഠിനാധ്വാനത്തിനൊപ്പം പ്രൊഫഷണലിസവും സമന്വയിപ്പിക്കുന്ന പത്രപ്രവര്‍ത്തകനാണ് ബിജു സഖറിയയെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തിയ ജോസ് കണിയാലി പറഞ്ഞു. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയാണ് ബിജു സഖറിയക്ക്  
അവാര്‍ഡ്  സമ്മാനിച്ചത്.
കഴിഞ്ഞ എട്ടുവര്‍ഷമായി കൈരളി ടി.വിയില്‍ യു.എസ് വാര്‍ത്ത വായിക്കുന്ന സുധ ജോസഫിനെയും ആദരിക്കുകയുണ്ടായി. ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുധ ജോസഫിന്റെ ശുദ്ധ മലയാളം എല്ലാവരെയും ആകര്‍ഷിക്കുന്നതായി അവരെ പരിചയപ്പെടു ത്തിയ ടാജ് മാത്യു പറഞ്ഞു. സുധയുടെ അഭാവത്തില്‍ ഭര്‍ത്താവ് ജോസ് പ്ലക്കാട്ട് കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു.
കോണ്‍ഫറന്‍സ് വിജയത്തിന് ശ്രദ്‌ധേയമായ സംഭാവനകള്‍ നല്‍കിയ ജോയിച്ചന്‍ പുതുക്കുളം, ശബ്ദവും വെളിച്ചവും നിയന്ത്രിച്ച ജേക്കബ് ചിറയത്ത്, വീഡിയോയുടെ ചുമതല കുറ്റമറ്റ രീതിയില്‍ നിര്‍വഹിച്ച പ്രസന്നന്‍ പിളള എന്നിവരെ പൊന്നാട അണിയിച്ചും ആദരി ച്ചു. സേര്‍ജി ആന്റണി ജോയിച്ചന്‍ പുതുക്കുളത്തെയും തോമസ് ഉണ്ണിയാടന്‍ ജേക്കബ് ചിറയത്തിനെയും രാജു എബ്രഹാം പ്രസന്നന്‍ പിളളയെയും പൊന്നാട അണിയിച്ചു.
നാട്ടില്‍ നിന്നെത്തിയ അതിഥികള്‍ക്കും കഴിഞ്ഞ രണ്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് പ്രസിഡന്റ്ടാജ് മാത്യു, സെക്രട്ടറി വിന്‍സന്റ്ഇമ്മാനുവേല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി, ട്രഷറര്‍ ബിജു കിഴക്കേക്കൂറ്റ്, വൈസ് പ്രസിഡന്റ്‌ജോസ് കാ ടാപുറം, അഡ്്‌വൈസി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ക്കും പ്രശംസാ ഫലകങ്ങള്‍ നല്‍കുകയുണ്ടായി. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക