Image

ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ 2015 ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു.

ബിനോയി കിഴക്കനടി (പി. ര്‍. ഒ.) Published on 01 December, 2015
ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ 2015 ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു.
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, നവംബര്‍ 29 ഞായറാഴ്ച ഒമ്പതേമുക്കാലിനുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഉണ്ണീശോയുടെ രൂപങ്ങള്‍ വെഞ്ചരിച്ച് ഇടവകയിലെ 8 കൂടാരയോഗം കോര്‍ഡിനേറ്റേഴ്‌സിന് നല്‍കികൊണ്ട് 2015 ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. റ്റോണി പുല്ലാപ്പള്ളി, ഫിലിപ്പ് പുത്തെന്‍പുരയില്‍, ബെന്നി വാച്ചാച്ചിറ, ജോയി വരകാലായില്‍, റ്റിജോ കമ്മപറമ്പില്‍, തങ്കമ്മ നെടിയകാലായില്‍, ജിമ്മി കണിയാലി, റ്റോമി കുന്നശ്ശേരില്‍, എന്നീ കൂടാരയോഗം കോര്‍ഡിനേറ്റേഴ്‌സാണ് തിരുസ്വരൂപങ്ങള്‍ ഏറ്റുവാങ്ങിയത്. വിശുദ്ധ കുര്‍ബാനക്ക് മധ്യേ നടന്ന വചന സന്ദേശത്തില്‍, ആഗമനകാലത്തില്‍ ആഘോഷങ്ങളേക്കാളുപരിയായി, ആത്മീയമായി ഒരുങ്ങേണ്ടതിന്റെ ആവശ്യകതയേപ്പറ്റി ഉത്‌ബോധിപ്പിച്ചു. ഈ ഒരുക്കം രണ്ട് കാര്യങ്ങളാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഈശോയുടെ ജനനത്തിന്റെ അനുസ്മരണമായ ക്രിസ്മസിനുള്ള ഒരുക്കവും, അവിടുത്തെ മഹത്വപൂര്‍ണ്ണമായ രണ്ടാം പ്രത്യാഗമനത്തിനു വേണ്ടിയുള്ള ഒരുക്കവും. ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ ഉണ്ണീശോയുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിച്ച് നല്‍കിയതിനുശേഷം, എല്ലാ കുടുംബങ്ങളിലും ഈ തിരുസ്വരൂപങ്ങള്‍ ഭക്തിയോടെ സ്വീകരിക്കണമെന്നും, ഇത് വഹിക്കുന്നവേയും, ഇത് വയ്ക്കുന്ന എല്ലാ കുടുംബങ്ങളേയും കുടുബാംഗങ്ങളേയും ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടേയെന്നും, ക്രിസ്മസിന്റെ ശാന്തിയും സമാധാനവും വന്ന് നിറയാന്‍ വേണ്ടിയും പ്രാര്‍ത്ഥിച്ചു.

ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ 2015 ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക