Image

എബി ആനന്ദ് കെഎച്ച്എന്‍എ മീഡിയ കോഡിനേറ്റര്‍

Published on 19 January, 2012
എബി ആനന്ദ് കെഎച്ച്എന്‍എ മീഡിയ കോഡിനേറ്റര്‍

ഫ്‌ളോറിഡാ: കെഎച്ച്എന്‍എ യുടെ മീഡിയ കോഡിനേറ്റ
ര്‍ ‍, പബ്‌ളിക് റിലേഷന്‍സ് ഓഫീസറായി എബി ആനന്ദിനെ ഫ്‌ളോറിഡയില്‍ കൂടിയ കെഎച്ച്എന്‍എ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

കഴിഞ്ഞ ആറു വര്‍ഷമായി അമേരിക്കയിലെ ഫ്‌ളോറിഡയില്‍ താമസിക്കുന്ന എബി ആനന്ദ്, ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള
ആര്‍ട്‌സ് ക്ലബിന്റെ കമ്മറ്റി മെമ്പര്‍ , കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ട്രഷറര്‍ , മലയാളം ഐപിടിവി റെപ്രസന്റേറ്റീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്.

എബി ആനന്ദിന്റെ ആത്മാര്‍ത്ഥയും നിസ്വാര്‍ത്ഥ സേവന ശൈലിയും, കെഎച്ച്എന്‍എയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ആശംസാ പ്രസംഗത്തില്‍ കെഎച്ച്എന്‍എയുടെ ജനറല്‍ സെക്രട്ടറി ശ്രീ. സുരേഷ് നായര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട് അയച്ചത്: കെഎച്ച്എന്‍എ പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേല്‍
എബി ആനന്ദ് കെഎച്ച്എന്‍എ മീഡിയ കോഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക