Image

ബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

അനില്‍ പെണ്ണുക്കര Published on 02 December, 2015
ബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണം
ബാബ്‌റി മസ്ജിദ് വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ അഞ്ച് മുതല്‍ ഏഴിന് പുലര്‍ച്ചെ വരെ അയ്യപ്പന്മാരുടെ ദര്‍ശനകാര്യത്തില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു. ജീവനക്കാരെ ഉള്‍പ്പെടെ കര്‍ശനമായി ദേഹ പരിശോധന നടത്തിയ ശേഷമേ സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിക്കൂ.

നടപ്പന്തലില്‍ സ്ഥാപിച്ചിരിക്കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധന നടത്തും. അഞ്ചിന് രാത്രി ഹരിവരാസനത്തിന് ശേഷം നടയടച്ചുകഴിഞ്ഞാല്‍ ആറിന് നടതുറന്നതിന് ശേഷം മാത്രമേ പതിനെട്ടാം പടികയറുവാന്‍ അനുവദിക്കുകയുള്ളൂ. ഇരുമുടിക്കെട്ടല്ലാതെയുള്ള ലഗേജുകളും പതിനെട്ടാം പടി കയറുന്ന സമയത്ത് അനുവദിക്കുന്നതല്ല. സോപാനത്തിലോ പരിസരത്തിലോ ഇരുമുടിക്കെട്ട് തുറക്കുവാന്‍ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ സോപാനത്തും പരിസരത്തും ഉപയോഗിക്കുവാന്‍ പാടില്ല. നാളികേരം ഉടയ്ക്കുന്നതിനുള്ള വെട്ടുകത്തി തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരരുത്.
തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തിയാല്‍ തൊഴില്‍ ദാതാക്കള്‍ ഉത്തരവാദികളാവും. ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങളും സ്ഥാപനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. എണ്ണതോണിയില്‍ നെയ്‌ത്തേങ്ങ ഉടയ്ക്കുവാന്‍ അനുവദിക്കുന്നതല്ല. നെയ്‌ത്തേങ്ങ ഉടയ്ക്കുവാന്‍ മാളികപ്പുറം ഫ്‌ളൈഓവറില്‍ പ്രതേ്യക സജ്ജീകരണം ഒരുക്കും. സോപാനത്തിനുള്ളിലേക്ക് പണമോ മറ്റ് വഴിപാട് സാധനങ്ങളോ വലിച്ചെറിയുന്നത് തടയും. പടിഞ്ഞാറേ നടയില്‍ കൂടിയും മാളികപ്പുറം ഫ്‌ളൈഓവര്‍ വഴിയും തിരുമുറ്റത്തേക്ക് പ്രവേശനം നിരോധിക്കും. അമ്പലത്തിന് ചുറ്റും കര്‍പ്പൂരം കത്തിച്ച് പ്രദക്ഷിണം അനുവദിക്കുന്നതല്ല.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ വഴിയും തലച്ചുമടായും കൊണ്ടുവരുന്ന ലഗേജുകള്‍ക്ക് കര്‍ശന പരിശോധനയും നിയന്ത്രണവും ഏര്‍പ്പെടുത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് കേരള പോലീസ്, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് എന്നിവരെ കൂടൊത തമിഴ്‌നാട്, ആന്ധ്ര,കര്‍ണാടക പോലീസ് സേനയെയും കൂടുതല്‍ സായുധസേനയെയും വിന്യസിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

ട്രാക്ടറുകളുടെ വേഗത നിയന്ത്രിക്കും

ശബരിമല സന്നിധാനത്തിനും പമ്പയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ട്രാക്ടറുകളുടെ വേഗത നിയന്ത്രിക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന വകുപ്പ് തലവന്‍മാരുടെ അവലോകനയോഗം തീരുമാനിച്ചു. തിരക്കുള്ള സമയത്ത് ട്രാക്ടര്‍ യാത്ര പരമാവധി ഒഴിവാക്കും. ഓരോ ട്രാക്ടറിനും ഡ്രൈവറെ കൂടാതെ ക്ലീനറെ നിര്‍ബന്ധമാക്കും.
കൊപ്രാക്കളത്തിന് സമീപത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കി. ലോട്ടറി വില്‍പന പൂര്‍ണമായി നിരോധിച്ചു. വില്‍പന ശ്രദ്ധയില്‍പ്പെടാന്‍ ലോട്ടറികള്‍ കണ്ടുകെട്ടി സമ്മാനമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഭസ്മക്കുളം ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം കൂടുമ്പോള്‍ വൃത്തിയാക്കും.
പട്ടി, പന്നി ശല്യം നിയന്ത്രിക്കാന്‍ നടപടിയെടുക്കും. പട്ടി ശല്യത്തിന് പരിഹാരം കാണാന്‍ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള നടപടി സ്വീകരിക്കും. മാലിന്യ സംസ്‌കരണത്തിന് ബോധവല്‍ക്കരണം നടത്തും.
പത്ത് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ.ജി.എസ് സുരേഷ് ബാബു പറഞ്ഞു. ഏഴ് പേര്‍ സന്നിധാനത്തും മൂന്ന് പേര്‍ എരുമേലിയിലുമാണ് മരിച്ചത്. 55 ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ വന്നു. സന്നിധാനത്ത് മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റുകള്‍ ഉണ്ടാക്കി. പാണ്ടിത്താവളം ബി.എസ്.എന്‍.എല്‍ ഓഫീസ് പരിസരത്ത് ബയോടോയ്‌ലറ്റ് സ്ഥാപിക്കും. ഇന്‍സിനറേറ്റര്‍ വഴി മാത്രമേ മാലിന്യങ്ങള്‍ കത്തിക്കാവു എന്ന് കര്‍ശന നിര്‍ദേശം നല്‍കും.

ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍ രേണുഗോപാല്‍, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ സി.ടി പത്മകുമാര്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.ആര്‍ മോഹനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

സന്നിധാനത്ത് ജില്ലാ കളക്ടര്‍ മിന്നല്‍ പരിശോധന നടത്തി

ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ സന്നിധാനത്ത് മിന്നല്‍ പരിശോധന നടത്തി. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകള്‍, പാത്രക്കടകള്‍ വിരിശാലകള്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് 15 ദിവസം പിന്നിട്ടപ്പോള്‍ ആകെ 4,24,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ലോട്ടറിക്കാരെ ഒഴിവാക്കുവാനും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനേയും മറ്റ് ജീവനക്കാരെയും അഭിനന്ദിച്ചു. അമിതവില, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ സംബന്ധിച്ച് ഭക്തജനങ്ങള്‍ക്കുള്ള പരാതി ടോള്‍ ഫ്രീ നമ്പരായ 1800 425 1606 എന്ന നമ്പരില്‍ അറിയിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.ആര്‍. മോഹനന്‍പിള്ള, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ. രാമദാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാലഗോപാലന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ.ബി വേണു, ഇന്‍സ്‌പെക്ടിങ്ങ് അസിസ്റ്റന്റ് ബാബു.കെ. ജോര്‍ജ്ജ്, ഹെഡ് സര്‍വ്വേയര്‍ അരുണ്‍കുമാര്‍, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ. പ്രേമന്‍, കെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

മോഷ്ടാവിനെ പിടികൂടി
ശരംകുത്തി വാട്ടര്‍ പ്ലാന്റിന് സമീപം മോഷണ ശ്രമത്തിനിടെ ഒരാളെ പിടികൂടി. കമ്പം തേനി സ്വദേശി സുരുളിനാഥന്‍ (40) ആണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

സ്‌പെഷ്യല്‍ കമ്മീഷണര്‍ മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ പരിശോധിച്ചു

സന്നിധാനത്തെ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശമനുസരിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ. ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മലിനജല സ്രോതസ്സുകളും അവയെ മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധിപ്പിക്കുന്ന പൈപ്പുലൈനുകളും പരിശോധിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എ.ബൈജു, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ബിജു, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.പി വിനോദ് ,ദേവസ്വം മരാമത്ത് എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ വിനയകുമാര്‍, അസി.എഞ്ചിനീയര്‍ ബസന്ത് എന്നിവരും കൂടെയുണ്ടായിരുന്നു. 
ബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണംബാബ്‌റിദിനം : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക