Image

ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 19 January, 2012
ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍
ഡാലസ് : ദുബായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഡാലസില്‍ നിന്നും കേരളത്തിലക്കുള്ള പുതിയ സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പ്രശസ്തമായ ടെക്്സാസ് കൗബോയ് സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങില്‍ എമിറേറ്റ്‌സിന്റെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ട്രാവല്‍ ഏജന്റ്‌സും പ്രത്യേക ക്ഷണിതാക്കളായി ടെക്‌സസിലെ സാമുഹ്യസാംസ്‌ക്കാരികകലാരംഗത്തെ പ്രമൂഖരും പങ്കെടുത്തു. അമേരിക്കയിലെ പ്രൊഫഷണല്‍ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തത്തിന്റെ അകമ്പടിയുള്ള ഓര്‍ക്കട്രയുമുണ്ടായിരുന്നു. പ്രമൂഖ ടിവി അവതാരകനായ എറിക് ജോണ്‍സായിരുന്നു അവതാരകന്‍.

ഫെബ്രുവരി 2, വ്യാഴാഴ്ച ഉച്ചയ്ക്കു ടെക്‌സസ് സമയം 11.50ന് യാത്ര പുറപ്പടുന്ന ഇകെ 222 വിമാനം പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 12.20ന് ദുബായില്‍ എത്തിച്ചേരും. പതിനാലര മണിക്കൂര്‍ നീളുന്ന യാത്ര സുഖകരമാക്കുവാന്‍ ഇഷ്ടപ്പെട്ട സിനിമ, ടിവി ചാനലുകള്‍, സൗജന്യഡ്രിങ്ക്‌സ് ഉള്‍പ്പെടെയുള്ള പരിചരണസംവിധാനമുണ്ട്. ഇതോടൊപ്പം കേരളത്തിലേക്കുള്ള കണക്ഷന്‍ വിമാനത്തിനായി എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം ദുബായില്‍ ചിലവഴിക്കുന്ന സാഹചര്യത്തില്‍ സൗജന്യഹോട്ടല്‍ മുറിയും ആഡംബരഭക്ഷണവും ലഭിക്കും.

ഡാലസ് മലയാളി അസോസിയേഷന്‍, ഗ്‌ളോബല്‍ മലയാളി ചേമ്പര്‍ ഓഫ് കോമേഴ്‌സ്, കേരള അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍, മലയാളവേദി തുടങ്ങിയ മലയാളി സംഘടനകള്‍ ഉള്‍പ്പെടെ വിവിധ ഭാരതീയ സാംസ്‌ക്കാരികസംഘടനകളുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് നോര്‍ത്ത് ടെക്‌സസ് മലയാളികളുടെയും ഇന്‍ഡ്യാക്കാരുടെയും ചിരകാല അഭിലാഷമായ ഈ എമിറേറ്റ്‌സ് സര്‍വീസിനു തുടക്കം കുറിച്ചത്. ഇതോടൊപ്പം മാര്‍ച്ച് 1 മുതല്‍ സിയാറ്റില്‍ നിന്നും എമിറേറ്റ്‌സിന്റെ ഇകെ 230 വിമാനവും ദുബായിലേക്കു പുതിയ സര്‍വ്വീസ് ആരംഭിക്കും.

അന്താരാഷ്ട്ര വ്യോമയാന സര്‍വ്വീസ് മേഖലയില്‍ വിശിഷ്ടസേവനം അര്‍പ്പിക്കുന്ന എമിറേറ്റ്‌സ് യാത്രക്കാരുടെ തികഞ്ഞ സംതൃപ്തിയും നിറഞ്ഞ സന്തോഷവും ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രൊഫഷണല്‍ സേവനം സംവിധാനം ചെയ്തിട്ടുള്ളതെന്ന് അമേരിക്കന്‍ റീജിയന്‍ മാനേജര്‍ അക്ബര്‍ ഹുസൈന്‍ പറഞ്ഞു.
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ കാര്യക്ഷമതയും സേവനതല്പരതയും താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കും മൂലമാണ് ഓരോ യാത്രക്കാരനും വീണ്ടും വീണ്ടും എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെന്ന് എമിറേറ്റ്‌സിന്റെ എറ്റവും വലിയ ട്രാവല്‍ എജന്റായ റിയ ട്രാവല്‍സ് ഡയറക്ടര്‍ ബെന്‍സണ്‍ സാമുവല്‍ അഭിപ്രായപ്പെട്ടു. എമിറേറ്റ്‌സ് ഗ്‌ളോബല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് ടെറി ആന്റിനോറി ചടങ്ങില്‍ എയര്‍ലൈന്‍സിന്റെ വിവിധോദേശ കര്‍മ്മപദ്ധതികള്‍ വിശദീകരിച്ചു.
ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍ഡാലസ് റ്റു കേരള: എമിറേറ്റ്‌സ് സര്‍വ്വീസ് ഫെബ്രുവരി 2 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക