Image

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത താങ്ക്‌സ് ഗിവിങ് ആഘോഷം

കോര ചെറിയാന്‍ Published on 04 December, 2015
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത താങ്ക്‌സ് ഗിവിങ് ആഘോഷം
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മേഖലയില്‍ രണ്ടായിരത്തിലധികം അംഗങ്ങളുള്ള ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ സംഘടനയായ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് പെന്‍സിന്‍വാനിയയുടെ താങ്ക്‌സ് ഗിവിങ് ആഘോഷം ആന്‍ഡ്രൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ബഹുമാനപ്പെട്ട കെ. കെ. ജോണച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ അനേകം വൈദീകരും അംഗങ്ങളും പങ്കെടുത്തു.

ആരാധനാനന്തരം ഫെലോഷിപ്പ് ചെയര്‍മാന്‍ ബഹുമാനപ്പെട്ട കെ. മത്തായി കോര്‍എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സണ്‍ഡേസ്കൂള്‍ ടാലന്റ് കോമ്പറ്റീഷനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിയായ ശാലേം മാമന്‍ താങ്ക്‌സ് ഗിവിങ് സന്ദേശം നല്‍കി. ബൈബിള്‍ വാക്യങ്ങളെ പുനരുദ്ധരിച്ച്, ഈശ്വരനോടുള്ള നന്ദി പ്രകടനമായ താങ്ക്‌സ് ഗിവിങ് ആഘോഷങ്ങളുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചും മനുഷ്യനു ദൈവദത്തമായി ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചും വിശദീകരിച്ചു. ചെയര്‍മാന്‍ ബഹുമാനപ്പെട്ട കെ. മത്തായി കോര്‍-എപ്പിസ്‌കോപ്പായുടെ ഉപക്രമ പ്രസംഗത്തില്‍ സംഘടനയുടെ ഉദ്ദേശം മുഖ്യമായും ആത്മിക ഉണര്‍വോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണെും, ദരിദ്രരരെ പരമാവധി സഹായിക്കുവാനുള്ള സംവിധാനങ്ങള്‍ ശക്തരായി സംഘടനയില്‍ നിലവിലുണ്ടെന്നും പ്രഖ്യാപിച്ചു. ഫിലിപ്പോസ് ചെറിയാന്റെ നന്ദി പ്രകടന സന്ദേശത്തോടൊപ്പം സംഘടനയുടെ പ്രാവര്‍ത്തിക വര്‍ഷത്തിലെ ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മീക സാസംകാരിക മണ്ഡലങ്ങളില്‍ അനുഷ്ഠിച്ച സേവനങ്ങളെക്കുറിച്ചും വിവരിച്ചു.

പ്രശംസനീയം വിധം ഓര്‍ത്തഡോക്‌സ് ഫെലോഷിപ്പിന്റെ സെക്രട്ടറി ഫിലിപ്പോസ് ചെറിയാനും ട്രഷറാര്‍ ജോണ്‍ പണിക്കരും മുന്‍ സെക്രട്ടറി ജോര്‍ജ് മാത്യു (കുഞ്ഞ്) വും അടക്കമുള്ള ഭരണസമിതി സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി അനുഷ്ഠിച്ച സേവനങ്ങള്‍ അവിസ്മരണിയമാണ്.

സമ്മേളനാനന്തരം അനേക സംവത്സരങ്ങളായി നിലവിലുള്ള പരമ്പരാഗതമായ ടര്‍ക്കി കട്ടിങ്ങും, വിഭവ സമര്‍ദ്ധമായ ഉച്ചഭക്ഷണവും സംബന്ധിച്ച ഏവര്‍ക്കും നല്‍കി.
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത താങ്ക്‌സ് ഗിവിങ് ആഘോഷം
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത താങ്ക്‌സ് ഗിവിങ് ആഘോഷം
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത താങ്ക്‌സ് ഗിവിങ് ആഘോഷം
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത താങ്ക്‌സ് ഗിവിങ് ആഘോഷം
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത താങ്ക്‌സ് ഗിവിങ് ആഘോഷം
കോര ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക