Image

ചെന്നൈക്ക് ആശ്വാസമേകാന്‍ കെഎച്ച്എന്‍എയുടെ കാരുണ്യ ഹസ്തം

രഞ്ജിത് നായര്‍ Published on 06 December, 2015
ചെന്നൈക്ക് ആശ്വാസമേകാന്‍ കെഎച്ച്എന്‍എയുടെ കാരുണ്യ ഹസ്തം
പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന ചെന്നൈ മഹാനഗരം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു .ഒരു കൈത്താങ്ങിനുവേണ്ടി നിലവിളിച്ച നഗരവാസികള്‍ പുനരധിവാസത്തിന്‍െറ കടുത്ത വെല്ലുവളികളെ നേരിടുന്നു .വെള്ളപ്പൊക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ വാടിത്തളര്‍ന്നവര്‍ക്കായി കെ എച് എന്‍ എ കാരുണ്യ ഹസ്തം നീട്ടുന്നു .ദുരിതാശ്വാസ രംഗത്ത് പ്രശംസനീയമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സേവാ ഇന്റര്‍നാഷനലുമായി കൈകോര്‍ത്ത് കൊണ്ട് കെഎച്ച്എന്‍എ പ്രളയ ദുരിതാശ്വാസ നിധി രൂപികരിച്ചു .

നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ ചെന്നൈ നഗരത്തിന്റെ സിംഹഭാഗവും 2500 ഓളം ഗ്രാമ പ്രദേശങ്ങളും വെള്ളത്തിനടിയിലായി .ദിവസങ്ങളോളം ജന ജീവിതം സ്തംഭിച്ച മഹാ ദുരന്തത്തില്‍ ഒരു പാട് മലയാളി കുടുംബങ്ങളും അകപെട്ടു . സമൂഹത്തിന്റെ എല്ലാ തട്ടുകളിലും തലങ്ങളിലും ഉള്ളവര്‍ തങ്ങളാല്‍ക്കഴിയുന്ന സഹായവുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും എത്തുന്നു. അതോടൊപ്പം കെഎച്ച്എന്‍എയുടെ ഈ ദൌത്യത്തിലൂടെ അമേരിക്കന്‍ മലയാളികളും മഹത്തായ ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു . മാനവ സേവ മാധവ സേവ എന്നത് ആപ്തവാക്യമായി കാണുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദുരന്ത ഭൂമിയിലേക്ക് കൈത്താങ്ങുമായി മുന്നിട്ടിറങ്ങുമ്പോള്‍ നിങ്ങളുടെ സഹായം എത്ര ചെറുതുമാകട്ടെ, അതിന്റെ വലിപ്പം ഏറെയാണ്.

നിങ്ങളുടെ സംഭാവനകള്‍ ചെക്കായി താഴെ കാണുന്ന വിലാസത്തില്‍ അയക്കാം
: Kerala Hindus of North America
Address: KHNA, 400 Ann Arbor Road, Suite 205, Plymouth, MI 48170

അല്ലെങ്കില്‍ ഓണ്‍ലൈനില്‍ https://www.youcaring.com/khna-482062

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക