Image

സെന്റ് തോമസ് ഇടവകയുടെ അനുഗ്രഹപൂര്‍ണ്ണമായ റിട്രീറ്റ്

സണ്ണി കല്ലൂപ്പാറ Published on 07 December, 2015
സെന്റ് തോമസ് ഇടവകയുടെ അനുഗ്രഹപൂര്‍ണ്ണമായ റിട്രീറ്റ്
ന്യൂയോര്‍ക്ക്: സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ദ്വിദിന റിട്രീറ്റ് അനുഗ്രഹപൂര്‍ണ്ണമായി പര്യവസാനിച്ചു.

പ്രാരംഭദിനമായ വെള്ളിയാഴ്ച ഗായകസംഘത്തിന്റെ ഗാനാലാപനങ്ങളോടുകൂടി ആരംഭിച്ച റിട്രീറ്റില്‍ ജോര്‍ജ് വര്‍ക്കി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സൂസന്‍ ജോണ്‍ പാഠം വായിക്കുകയും, എം.സി ചാക്കോ എല്ലാവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. ഇടവക വികാരി റവ.കെ.കെ. സാമുവേലിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം റവ. ഷിനോയി ജോസഫ് ക്രൈസ്തവ കുടുംബത്തെ ആസ്പദമാക്കി സംസാരിച്ചു.

രണ്ടാം ദിവസം ഗായകസംഘത്തിന്റെ ഗാനാലാപനത്തിനുശേഷം സെലിന്‍ ജോര്‍ജ് പാഠം വായിച്ചു. തുടര്‍ന്ന് വര്‍ഗീസ് ബേബി മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അനന്തരം പി.ടി. തോമസ് ധ്യാന പ്രസംഗം നടത്തി. എന്റെ പിതാവ് ദേശാന്തരിയായൊരു ആരാമ്യനായിരുന്നു എന്ന വാക്യത്തെ അടിസ്ഥാനമാക്കി നടത്തിയ ധ്യാനപ്രസംഗത്തില്‍, ഒന്നുമില്ലായ്മയില്‍ നിന്നു നമുക്കെല്ലാവര്‍ക്കും ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍, മറ്റുള്ളവരുടെ നന്മയ്ക്കായി ഉപകരിക്കണമെന്നു തോമസ് ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് റവ. ഷിനോയി ജോസഫ് വീണ്ടും പ്രധാന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഓരോ ഇടവകയും ഫെയ്ബുക്ക് ഇടവകകളായി മാറണമെന്ന് ആഹ്വാനം ചെയ്ത അച്ചന്‍ ദൈവത്തിന്റെ ഫെയ്‌സിലേക്കും, വേദപുസ്തകം എന്ന ബുക്കിലേക്കും നോക്കി ജീവിതം നയിക്കുന്ന കുടുംബങ്ങള്‍ അനുഗ്രഹപൂര്‍ണ്ണമായിത്തീരുമെന്ന് ഓര്‍മ്മിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം ഇടവക സെക്രട്ടറി ജോണ്‍ സി. തോമസ് നന്ദി പ്രകാശിപ്പിച്ചു. പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനുംശേഷം അനുഗ്രഹനിറവോടെ റിട്രീറ്റ് സമാപിച്ചു.
സെന്റ് തോമസ് ഇടവകയുടെ അനുഗ്രഹപൂര്‍ണ്ണമായ റിട്രീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക