Image

മലയാളി സംഘടനകള്‍ എല്ലും തോലുമായി; മാധ്യമങ്ങള്‍ സ്തുതിപാഠകരായി-1 (സംഘടനകളും മാധ്യമങ്ങളും-എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 07 December, 2015
മലയാളി സംഘടനകള്‍ എല്ലും തോലുമായി; മാധ്യമങ്ങള്‍ സ്തുതിപാഠകരായി-1 (സംഘടനകളും മാധ്യമങ്ങളും-എ.സി. ജോര്‍ജ്)
(ലേഖന പരമ്പര അധ്യായം ഒന്ന്))
അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും

(ഈ ലേഖനം മൂന്ന് അധ്യായങ്ങളായി തിരിച്ച് മൂന്ന് പ്രാവശ്യമായി പ്രസിദ്ധീകരിക്കുന്നതിനാല്‍ തുടക്കം മുതല്‍ തന്നെ മൂന്ന് അധ്യായങ്ങളും മുഴുവനായി വായിച്ചാല്‍ മാത്രമാണ് ഈ ലേഖകന്റെ ആശയങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കയുള്ളു. മാത്രമല്ല സ്പീഡ് വായനക്കിടയില്‍ അവിടവിടെ ചില വരികള്‍ ഒഴിവാക്കിയാല്‍ തെറ്റിധാരണകള്‍ മാത്രമാകും ഫലം. അമേരിക്കന്‍ മലയാളി പ്രസ്ഥാനങ്ങളെ കുറിച്ച് എഴുതുമ്പോള്‍ അതിലെ സങ്കീര്‍ണതകള്‍ വളരെ വലുതാണല്ലോ. ഈ ശീര്‍ഷകത്തില്‍ ഉദ്ദേശിക്കുന്നത് ഒരു ഹ്രസ്വ ചരിത്രമോ ലേഖകന്റെ സമ്പൂര്‍ണമായ കാഴ്ചപ്പാടുകളോ പോലുമല്ല. കുറെ ശിഥിലമായ ചിന്തകളും അവലോകനങ്ങളും മാത്രം. ഇതൊന്നും ഒരിക്കലും മുഴുവന്‍ അമേരിക്കന്‍ മലയാളി സംഘടനകളേയും മുഴുവന്‍ മാധ്യമങ്ങളേയും പറ്റിയല്ല. ഒന്നിനേയും പേരെടുത്തുപോലും പറഞ്ഞിട്ടില്ല. ഈ ലേഖകന്റെ അഭിപ്രായങ്ങളും വീക്ഷണ കോണുകളും കുറ്റമറ്റതാണെന്നും അവകാശപ്പെടുന്നില്ല. ഈ വിഷയത്തില്‍ ലേഖകന്‍ ഉന്നയിക്കുന്ന പരാമര്‍ശങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നത്. പിന്നെ കുറച്ചെങ്കിലും നിഷ്പക്ഷമായി മുഖം നോക്കാതെ തുറന്നെഴുതിയില്ലെങ്കില്‍ എന്തു ലേഖന ധര്‍മ്മം. മാധ്യമ ധര്‍മ്മം. പലപ്പോഴായി പ്രസിദ്ധീകരിക്കുന്ന മൂന്ന് അധ്യായങ്ങളും പിന്‍തുടര്‍ച്ചയോടെ അനുസ്മരിച്ചുകൊണ്ട് മുഴുവനായി ചേര്‍ത്തു വായിക്കണമെന്നു മാത്രമാണ് വിനീതമായ അപേക്ഷ)

ഈ ലേഖനത്തിന്റെ ശീര്‍ഷകം പോലെ അമേരിക്കന്‍ മലയാളി സംഘടനകളും അമേരിക്കന്‍ മലയാളി മാധ്യമങ്ങളും തമ്മിലുള്ള പരസ്പര പൂരകങ്ങളായ അഭേദ്യ ബന്ധങ്ങളെ ആധാരമാക്കിയ ഒരു വിഹഗ വീക്ഷണമാണ് താഴെ കൊടുക്കുന്നത്. 1970കളോടെയാണ് കൂട്ടമായ മലയാളി കുടിയേറ്റം അമേരിക്കയില്‍ കൂടുതലായി ആരംഭിച്ചത്. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഉല്‍സവങ്ങള്‍ കേരളീയ തനിമയില്‍ ആഘോഷി ക്കാനാണ് പ്രാദേശിക തലത്തില്‍ മലയാളി കൂട്ടായ്മകള്‍ ഉടലെടുത്തത്. ഈ മലയാളി കൂട്ടായ്മയുടെ അല്ലെങ്കില്‍ ആദ്യകാല മലയാളി സംഘടനകളുടെ ആഘോഷങ്ങളെ പറ്റിയൊ വിവിധ ഉദ്ദേശ പദ്ധതികളെ പറ്റിയൊ മലയാളി ജനമധ്യത്തിലും സമൂഹത്തിലും അറിയിച്ചതും അറിഞ്ഞു കൊണ്ടിരുന്നതുമായ മാധ്യമങ്ങള്‍ നേരിട്ടുള്ള പരസ്പര സംസാരത്തിലൂടെയൊ, ഫോണ്‍ വഴിയോ പോസ്റ്റല്‍ വഴിയൊ ഒക്കെയാണ.് ക്രമേണ കൈഎഴുത്ത് വാരികകള്‍, ദൈ്വവാരികകള്‍, മാസികകള്‍, കുറച്ചൊക്കെ വെട്ടിയും ഒട്ടിച്ചും മലയാളി ജനമധ്യത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. അന്നു മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഘടനയിലും അതുപോലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാധ്യമ രംഗത്തും പരിഗണനീയമായ ഒരു സ്ഥാനവും പരസ്പര ധാരണയു മുണ്ടായിരുന്നു. സംഘടനകള്‍ എണ്ണത്തിലും വണ്ണത്തിലും പെറ്റും പെരുകിയും പിളര്‍ന്നും തളര്‍ന്നും അമേരിക്കയിലെങ്ങും വ്യാപിച്ചു കൊണ്ടെയിരുന്നു.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ നിയമങ്ങള്‍ക്കനുസൃതമായി നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസും വാങ്ങി ജനാധിപത്യരീതിയിലുള്ള ഭരണഘടനകളും തയ്യാറാക്കി അതിന് അനുസൃതമാക്കിയും വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചും ജനാധിപത്യത്തില്‍ വെള്ളം ചേര്‍ത്തും ഭരണഘടനയെ ലംഘിച്ചു തന്നെയും സംഘടനകളുടെ പ്രവര്‍ത്തനം തുടരുന്നു. ഒരേ ദിശയിലും ചട്ടക്കൂട്ടിലുമുള്ള വൈവിധ്യമേറിയ സംഘടനകളെ എല്ലാം ചേര്‍ത്തു വെച്ചും ഏകോപിപ്പിച്ചു കൊണ്ടും വിവിധ മെഗാ അംബ്രല്ലാ അസ്സോസിയേഷനു കളുമുണ്ടായി. കൂടാതെ ആഗോള ഭൂലോക ശൂന്യാകാശ സൗരയൂഥ മലയാളി സംഘടനകളുമുണ്ടായി. എല്ലാറ്റിന്റെയും പരമമായ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഒന്നു തന്നെ. ആര്‍ഷ ഭാരത സംസ്‌ക്കാരം, ചുരുക്കത്തില്‍ (ആ.ഭാ.സം) കൊണ്ടുവരിക, പുലര്‍ത്തുക, നട്ടുനനച്ച് വളര്‍ത്തുക, അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക, അവകാശങ്ങള്‍ പിടിച്ചു പറ്റുക പിടിച്ചു പറിക്കുക തുടങ്ങിയവയാണ്. ആരുടെ അവകാശങ്ങല്‍. ആര് പിടിച്ചെടുത്തു, ആരോട് എന്തിന് എവിടെ, ഏതു വിധേനയും പല്ലും നഖവും ഉപയോഗിച്ച് പോരാടണം എന്ന കാര്യത്തില്‍ മാത്രം അത്ര വ്യക്തത പോരെന്നു മാത്രം. ഈ സംഘടനകള്‍ക്ക് വളവും വെള്ളവും വെളിച്ചവും പകര്‍ന്നു കൊണ്ടിവിടത്തെ മലയാളി അച്ചടി ദൃശ്യമാധ്യമങ്ങളും മലയാളി സാമുഹൃ പ്രസ്ഥാനങ്ങള്‍ പോലെ തന്നെ വളരാനും പിളരാനും തുടങ്ങി. ചില സംഘടനാ പ്രവര്‍ത്തകര്‍ അച്ചടി ദൃശ്യ മാധ്യമ രംഗത്തും പ്രവര്‍ത്തിച്ച് കഴിവ് തെളിയിക്കാനൊ കൊടികുത്താനൊ ശ്രമിച്ചു. അതുപോലെ ചില അച്ചടി ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ മറ്റ് മലയാളികളുടെ വിവിധ ഉദ്ദേശ സംഘടനകളിലേക്കും എടുത്തു ചാടി കഴിവു തെളിയിച്ചു. ചിലര്‍ ഒരേ സമയത്തും കാലഘട്ടത്തിലും ഈ രണ്ടു മേഖലയിലും പ്രവര്‍ത്തിച്ച് അവരുടെ സാന്നിധ്യവും കഴിവും സ്ഥാനത്തും അസ്ഥാനത്തും തെളിയിച്ച് കൊണ്ടിരിക്കുന്നു. അതുപോലെ എല്ലായിടത്തും പോയി തലയിടുന്ന ചിലര്‍ ഒരിടത്തും വിജയിക്കാതെ തോറ്റു തുന്നം പാടുന്നു.

മലയാളി കൂട്ടായ്മകളായ സമാജങ്ങളെയും അതുപോലെ മാധ്യമങ്ങളെയും അതുല്യം പ്രേമിച്ച് തലോടി തലയിലേറ്റിയ ചിലര്‍ പ്രായേണയൊ പെട്ടെന്നു തന്നെയോ ആ പ്രവര്‍ത്തനങ്ങളെല്ലാം മതിയാക്കി അതിന്റെയെല്ലാം പരമ ശത്രുക്കളും ക്രിട്ടിക്കുകളുമായി മാറുന്നുതും കാണാം. എപ്പോഴുമുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചാഞ്ചാട്ടങ്ങളും ഓന്തിന്റെ മാതിരിയുള്ള നിറം മാറ്റങ്ങളും മലയാളിയുടെ മുഖമുദ്രയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതു ശരിയൊ! തെറ്റോ! നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ യുവ ടര്‍ക്കികളൊ തുര്‍ക്കികളൊ ഛോട്ടാ നേതാക്കളോ മൂത്ത നേതാക്കളോ സഖാക്കളോ അമേരിക്കയിലെത്തുമ്പോള്‍ ഒന്നു തിളങ്ങാനും വിളങ്ങാനും നേതൃത്വം ചമഞ്ഞ് ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം വിളിച്ച് സംഘടിക്കുന്നത് കൂവാനും കൊക്കാനുമാണെന്ന് ചിലര്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് പല സന്ദര്‍ഭത്തിലും വെളിവായിട്ടുണ്ട്. ആരുടേയും അപ്രീതി സമ്പാദിക്കേണ്ടതില്ലല്ലൊ എന്നുള്ള കാഴ്ചപ്പാടിലുള്ള മാധ്യമങ്ങള്‍ അവരുടെ അത്തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ചൂട്ടു പിടിക്കുകയാണ് പതിവ്.

ഇന്ത്യന്‍ പള്ളികളുടെയും അമ്പലങ്ങളുടേയും പൂജാരികളുടെയും പുരോഹിതരുടെയും തിരുമേനികളുടെയും സംഘടിതമായ കുടിയേറ്റവും സ്വര്‍ഗ്ഗീയ ആത്മരക്ഷാ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ മണ്ണില്‍ ആരംഭിച്ചതോടെ മലയാളികളുടെ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരില്‍ 95 ശതമാനവും മതങ്ങളുടെ പരിവേഷമുള്ള വളക്കൂറുള്ള ആ മണ്ണിലേക്ക് പറിച്ചു നടപ്പെട്ടു. സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കും ആരാധനാ പ്രസ്ഥാനങ്ങള്‍ക്കുമായി കൂടുതല്‍ ആളും അര്‍ത്ഥവും സമയവും അവര്‍ ചെലവഴിക്കാന്‍ തുടങ്ങിയതോടെ ആദ്യം സൂചിപ്പിച്ച മലയാളികളുടെ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍ പല തരത്തില്‍ ദൂര്‍ബലമായി, കുടുതല്‍ മെലിയാന്‍, തളരാന്‍ തുടങ്ങി. മതത്തിന്റെ ഭിത്തികളില്‍ ഇവിടെ കുടിയേറിയ മലയാളികള്‍ വിഘടിതമായതോടെ മലയാളികളുടെ പൊതുവായ ഓണം തുടങ്ങിയ ദേശീയ ആഘോഷങ്ങള്‍ പോലും ദേവാലയങ്ങളിലായി. സാമൂഹ്യ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാതാകുകയും ഉള്ള പ്രവര്‍ത്തകരുടെ തന്നെ വീറും ശുഷ്‌കാന്തിയും ശുഷ്‌കിച്ച് ഒലിച്ചു പോകാനും തുടങ്ങി. സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളില്‍ തുലോം പ്രവര്‍ത്തിക്കാന്‍ തന്നെ വരുന്നവര്‍ മതാടിസ്ഥാനത്തില്‍ വെട്ടുകിളികളുടെ മാതിരി പാനലുകളുമായി വന്ന് സംഘടനകളെ ഒന്നുകൂടി കലുഷിതമാക്കി. അവരുടെ തന്നെ ആരാധനാലയങ്ങളിലെ പുരോഹിതര്‍ ഇവിടെയും വന്ന് ഓണാഘോഷം തുടങ്ങിയവയില്‍ തിരിതെളിയിക്കാനും മുഖ്യപ്രഭാഷണം നടത്താനുമാരംഭിച്ചതോടെ സാമൂഹ്യ സംഘടനകളുടെ പ്രസക്തി തീര്‍ത്തും നഷ്ടമായി. സങ്കുചിതമായ ഓരോ മതങ്ങളുടേയും അതിപ്രസരത്തിലും വേലികെട്ടിലും ഇവിടത്തെ സാമൂഹ്യ മലയാളി സംഘടനകള്‍ ശോഷിച്ച് എല്ലും തോലുമായി പരിണമിച്ചു. ഇതിന്റെ എല്ലാം ഫോട്ടോകളും വാര്‍ത്തകളും വീഡിയോകളും ഇവിടത്തെ മലയാളി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു., നില്‍ക്കുന്നു.

അമേരിക്കയിലെയൊ ഇന്ത്യയിലെയൊ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്നതുപോലുള്ള സ്വയം വിമര്‍ശനങ്ങളൊ സാമൂഹ്യ വിമര്‍ശനങ്ങളൊ വിലയിരുത്തലുകളൊ ഇവിടത്തെ മലയാളി മാധ്യമങ്ങളില്‍ വളരെ വിരളമായി മാത്രമെ കാണാറുള്ളൂ. മാംസമുള്ളിടത്തെ കത്തി പായൂ എന്നു പറയുന്ന പോലെ മതാധിപരേയും അവരുടെ സംഘടനകളേയും പ്രീണിപ്പിച്ചും പ്രീതിപ്പെടുത്തിയുമാണ് ഇവിടത്തെ ഭൂരിപക്ഷം മലയാളി മാധ്യമങ്ങളും നിലകൊള്ളുന്നത് എന്നുള്ളത് പരിതാപകരമാണ്. സംഘടനകളായാലും മാധ്യമങ്ങളായാലും, ആരാധനാലയങ്ങളായാലും നാട്ടിലെ ഏതു തുറയിലുള്ള സില്‍ബന്ധികളേയൂം സിലിബ്രിറ്റി കളേയൂം ഇവിടെ പൊക്കിക്കൊണ്ടു വന്ന് കൂടെ നിന്നും നടന്നും ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും പ്രദര്‍ശിപ്പിക്കാനും അവരുടെ ആട്ടവും, പാട്ടും, നൃത്തവും പ്രസംഗവും കേള്‍ക്കാനും അവരെ മുഖ്യാതിഥികളായി പ്രതിഷ്ഠിക്കാനുമാണ് തത്രപ്പെടുന്നത്. അതിനായി വലിയ അധ്വാനവും ഫണ്ടും ചെലവഴിക്കാന്‍ സംഘടനാ കണ്‍വെന്‍ഷന്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ ഏതു മേഖലയില്‍ നിന്നായാലും തയ്യാറാണ്. കൂടാതെ അവര്‍ക്കായി ഇവിടെ അവാര്‍ഡുകളും പുരസ്‌കാരങ്ങളും, അംഗീകാരങ്ങളും, പ്രശംസാ ഫലകങ്ങളും കാത്തിരുപ്പാണ്. എന്നാല്‍ ഈ പറയുന്നവരേക്കാള്‍ പതിന്മടങ്ങ് അറിവും കഴിവും പക്വതയുമുള്ള എത്രയോപേര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. അവര്‍ക്ക് അവസരങ്ങളും വേദികളും അംഗീകാരങ്ങളും അര്‍ഹിക്കുന്ന മാതിരി നല്‍കികൂടെ. എല്ലാം നാട്ടിലെ-കേരളത്തിലെ -ഇന്ത്യയിലെ മാത്രം മതി. എങ്കില്‍ പിന്നെ എന്തിനാണീ രാജ്യത്തേക്ക് അമേരിക്കയിലേക്ക് കുടിയേറിയത്? അവിടെ തന്നെ പോയികിടന്ന് നാടന്‍ സിലിബ്രിറ്റികളെ കണ്ട്, കേട്ട്, ആസ്വദിച്ച് പുരസ്‌കാരങ്ങള്‍ വാരികോരി കൊടുത്തും വാങ്ങിയും അങ്ങു കഴിഞ്ഞു കൂടെ? ഒരു നാടന്‍ സിലിബ്രിറ്റിയും ഇവിടെ ആയികൂടായെന്നല്ലാ വ്യംഗ്യം. അതുമാത്രം, അവര്‍മാത്രം എന്ന രീതിയിലുള്ള ഒരു പാരമ്യത്തിലാകരുതേ എന്നു മാത്രമാണിവിടെ ഉദ്ദേശിക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെയൊ മറ്റോ ധാരാളം ഓവര്‍സീസ് അമേരിക്കന്‍ സംഘടനകളിവിടെ കാണാന്‍ സാധിക്കും. അതുകൊണ്ട് ഇവിടെ കാര്യമായ വല്ല പ്രയോജനവുമുണ്ടൊ? ചില രാഷ്ട്രീയ കോമരങ്ങളെ അവരുടെ ലേബലില്‍ ഇവിടെ എഴുന്നള്ളിക്കാം കൂടെ നിന്ന് ഫോട്ടോ എടുക്കാം. മാധ്യമങ്ങളില്‍ ചേര്‍ക്കാം അതുകൊണ്ട് സ്വയം സായൂജ്യമടഞ്ഞ് ഞെളിയാം. അവരെ കൊണ്ട് പ്രവാസികള്‍ക്ക് അര്‍ഹമായ എന്തെങ്കിലും അവകാശങ്ങള്‍ നേടിത്തരാന്‍ സാധിച്ചിട്ടുണ്ടൊ? നാട്ടില്‍ ചെന്ന് അര്‍ഹമായ എന്തെങ്കിലും അവകാശങ്ങള്‍ ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുക മാത്രമല്ലാ അറിയുന്ന ഭാവം പോലും നടിച്ചെന്നു വരികയില്ലാ താനും.

സംഘടനകളില്‍ പോകുന്നവരുടെയും വരുന്നവരുടെയും കാര്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണെങ്കിലും വീണ്ടും സംഘടനകള്‍ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. നാട്ടിലെ വിവിധ ഡിസ്ട്രിക്ടുകളുടെ, താലൂക്കുകളുടെ സ്ഥലങ്ങളുടെ ഒക്കെ പേരില്‍ ഇവിടെ ധാരാളം സംഘടനകളായി. വിവിധ പ്രൊഫഷനുകളുടെ പേരില്‍ സ്‌പോര്‍ട്‌സുകളുടെ പേരില്‍ മാധ്യമങ്ങളുടെ തന്നെ പേരില്‍ സംഘടനകള്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു. മിക്കവാറും എല്ലാ സംഘടനകളിലും ഒരു ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ ഭരണഘടനയൊ പരിവേഷമോ ഉണ്ടെങ്കില്‍ തന്നെ ചിലര്‍ ചില സംഘടനാ തസ്തികകളില്‍ സ്ഥിരമായി കുത്തിയിരിക്കുന്നു. സ്ഥാനമൊഴിയേണ്ടി വന്നാല്‍ അവര്‍ക്കായി അതില്‍ തന്നെ മറ്റ് വിവിധ ബോര്‍ഡുകളും ഉപസമിതികളും തസ്തികകളും സൃഷ്ടിക്കപ്പെടുന്നു. അതുമല്ലെങ്കില്‍ അവരുടെ തന്നെ ഇഷ്ടക്കാരെ സ്ഥാനങ്ങളില്‍ തിരികി കയറ്റി പിടിവിടാതെ സംഘടനകളെ സ്വകാര്യ സ്വത്താക്കി വരുന്നു. പല സംഘടനകളും അംഗങ്ങളെ ശരിയായ വരവ് ചെലവ് കണക്കുകള്‍ ബോധിപ്പിക്കാറില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ നാട്ടില്‍ നടത്തി എന്നതിന്റെ ശരിയായ തെളിവുകള്‍, കണക്കുകള്‍ അധികം ഹാജരാക്കാറില്ല. മാധ്യമങ്ങളിലെ കീര്‍ത്തിക്കും പബ്ലിസിറ്റിക്കുമായി കുറച്ച് കടലാസ്സുകളൊ കാലി കവറുകളൊ കൈമാറുന്നതിന്റെ വാര്‍ത്തയും പബ്ലിസിറ്റിയും ഫോട്ടോകള്‍, വീഡിയോകള്‍ ഒക്കെ മാത്രം അച്ചടി ദൃശ്യമാധ്യമങ്ങളില്‍ കാണാം. വളരെ കുറച്ചു മാത്രം ആത്മാര്‍ത്ഥത നിറഞ്ഞ, സത്യസന്ധത നിറഞ്ഞ വാര്‍ത്തകള്‍ കണ്ടെന്നിരിക്കും.
(തുടരും) 
മലയാളി സംഘടനകള്‍ എല്ലും തോലുമായി; മാധ്യമങ്ങള്‍ സ്തുതിപാഠകരായി-1 (സംഘടനകളും മാധ്യമങ്ങളും-എ.സി. ജോര്‍ജ്)
Join WhatsApp News
Association Fan 2015-12-08 02:02:52
There are so many one man association also. They go around, make big roaring statements and big claims on the media and get big attention. Also they get stage time and microphone time on stages. Even they appear on TV and collect big awards for service for nothing at all. It is funny. Their skin is too thick. Some one or two member lead association give awards like booker prize like or like nobel prize awards.  The media must question and do some "Madhyama Vicharana" especially to the leaders and punish them for wasting public time.
andrew 2015-12-08 13:42:41
വളരെ ഭംഗിയായി  സത്യം തുറന്നു കാട്ടിയ  Sri. A C G താങ്കള്ക്ക്  അബിനദ്ദനം.
Thomas Koovalloor 2015-12-09 19:32:04
എ. സീ . ജോർജ് അമേരിക്കൻ മലയാളീ സംഖടനകളെപ്പറ്റി എഴുതിയ ലേഖനം നന്നായി വായിച്ചു. എഴുത്തിൽ നർമ്മവും അതുപോലെതന്നെ സത്യവും തെളിഞ്ഞുകാണം. സത്യം മറച്ചു വെക്കേണ്ട കാര്യമില്ല. അഭിനന്ദനംഗൽ . തോമസ്‌ കൂവള്ളൂർ
Binu Zachariah 2015-12-11 08:45:58
Thank you for pointing out the fact, nothing but truth.
Ninan Mathullah 2016-01-21 06:12:29
Agree to many issues Mr. A.C George mentioned. Still, like to hear solution also instead of criticism alone. It is very important that we organize as a community. If not our future is bleak. Churches can't solve the different problems we face as a community. As a church they have limitations. So it is necessary that we meet outside the church as a community. I do not question the sincerity of all those serve the community in different organizations. If we do not organize and show our children the benefit of organizing and involving in the mainstream of social and political life here, our children also will follow our footpaths and will stay divided. Scathing criticism of community organizations will leave a negative image of them among the public, and harm their efforts to organize the community. A balanced approach to nourish the growth of community organizations is a better approach.
Anthappan 2016-01-21 09:17:37

Malayalee community from the very beginning was misled by crooks.   Among those were the priests and religious leaders of all religion who had some training in exploiting people.  They took advantage and pounced on the weary people.    The people came here had only one thing in mind and that was to have lots of dollar in the bank and have the things they lacked in Kerala.   They didn’t have any clue about American dream and how to realize it.  They were people with green card hiding from the American society like the illegal hiding from the authority.   They were people with no language or little language (Some people I, remember telling me that the English spoken here is not the right English and the real English is British English. In fact they did not know both) they had problem getting adjusted with the culture they were in. They were baffled by the adventurous, aggressive, and thriving forward attitudes of the American society.   Many people depended on Churches and Societies to have directions and leadership out of their anxiety and stress.  And that gave the Priests and leaders the chance to exploit the weak and tired.  The leaders were focused on themselves and their hidden agenda of securing their position in the society.  They enslaved most of the first time emigrants and froze their thinking capability by inducing religious poison.  They told them the God of heaven can resolve their entire problem.  In that process many people lost the chance to find their on strength within or ‘Thatthwamasi’  In the churches and societies they threw the crumps of power by making them vice presidents, secretaries of churches, temples and gave them the taste of power.   As they started tasting it, they wanted more of it.  They split into groups and churches started multiplying.  While this was happening in America, priests were getting fattened.  Some people thought they really had encounters with God when the Bishops started visiting their home.  People were still not happy.  Some of them started establishing Malayalee association and started drinking alcohols, smoking, playing cards in that facility.  They engrossed in spreading rumors about someone else’s life or wife.  (They ruined many families with their dirty interference.)   Women were not bothered and relieved by these people spending their time in the clubs and not harassing them and beating them up.  To make the long story short; this is the foundation of the Malayalee society on which everything else is built.  

 

The only solution for this is to free oneself by thinking.  Critical thinking is very important in life.  It doesn’t matter what I write her but subject that proposals to your own critical thinking.  If it is good accept it or otherwise reject it.   

 

Good article.    

MOhan Parakovil 2016-01-21 09:41:59
വർഷക്കാലത്ത് മാക്കാൻ തവളകൾ ശബ്ദം
വയ്ക്കുന്ന പോലെ പാവം മലയാളി
വെറുതെ ശബ്ദമുണ്ടാക്കുന്നു . അതൊന്നും
ശ്രദ്ധിക്കാതെ നേതാക്കൾ മറ്റുള്ളവരുടെ
ചോര കുടിച്ചും അവരെ കുത്തിയും
ചെവിയിൽ വഗദാനങ്ങളുടെ  താരാട്ടു പാടിയും കൊതുകുകളെപോലെ പറന്നു നടക്കുന്നു . ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല.തെങ്ങിൽ കയറി ഇരിക്കാതെ   ശ്രീ മാത്തുള്ള,
അദേഹത്തിന്റെ ദൈവ ജ്ഞാനം പകര്ന്നു
കൊണ്ടിരിക്കുക . ആരെങ്കിലും രക്ഷപ്പെടുന്നെങ്കിൽ
രക്ഷപ്പെടട്ടെ, . ശ്രീ ജോര്ജ് നന്നായി എഴുതി എന്നാൽ ആരു ശ്രദ്ധിക്കുന്നു. അതൊക്കെ തവള
രോദനമായി പെരുമഴയിൽ അലിഞ്ഞ് പോകുന്നു
അമേരിക്കൻ മലയാളികൾ ഒറ്റ കെട്ടായി നിന്നാൽ
അവര്ക്ക് പലതും ചെയ്യാൻ സാധിക്കും . കുഞ്ഞി
കണ്ണുകളുള്ള വലിയ ആനയെപോലെ ഫോക്കാനയും, ഫോമായും , പിന്നെ കുറെ മത
സാമൂഹ്യ സംഘടനകളുമായി അവർ അവരുടെ
വലിപ്പം അറിയാതെ പനം പട്ട തിന്നും
നെറ്റിപ്പട്ടം ചൂടിയും നടക്കുന്നു . നാട്ടിലുള്ള
ഞങ്ങൾ ഇങ്ങനെ അഭിപ്രായങ്ങൾ എഴുതി വിടാം
സാഹിത്യം വിമർശിക്കു ന്ന വിധ്യാധരാൻ മാസ്റ്റരെപോലെ  ശ്രീ ജോരജ് സംഘടനകളെ
വിമർശിക്കട്ടെ .
നാരദർ 2016-01-21 13:06:37
നാട് വിട്ടതിനു ശേഷം മാക്കാൻ തവളകളുടെ ശബ്ദം കേൾക്കുന്നത് അമേരിക്കയിലെ മലയാളി സംഘടനകളിലാണ്.  രാത്രിയുടെ യാമങ്ങളിൽ, ചീവീടുകളുടെ കിരു കിരു പശ്ചാത്തല ശബ്ദത്തിൽ മാക്കാന്റെ ബ്രാക്ക് ബ്രാക്ക് എന്ന ബാസ്സ് ശബ്ദം ഭയാനകമാണ്.  എന്നാൽ മലയാളി അസോസിയേഷനിലെ മാക്കാന്മാർ പെട്ടെന്ന് മുന്നോട്ട് ചാടിയാണ് ഒച്ച ഉണ്ടാക്കുന്നത്‌.   നല്ല തവളയായിരുന്നെകിൽ ഇവന്മാരെ കുരുമുളക് പുരട്ടി പൊരിച്ചു തിന്നാമായിരുന്നു.  ഈ മാക്കാന്മാരുടെ പ്രത്യുൽപ്പാതന ശക്തി ഭാങ്കരമാ. ഒരെണ്ണം മതി ഒരു സംഘടനയിൽ . ഒരു വർഷം കൊണ്ട് അവന്മാര് ഇരട്ടിയാകും.  ചില ചൊറി തവളകളുടെ അകമപ്ടിയോടെയാണ് ഇവന്മാര് വിലസുന്നത് .
Thomas. P 2016-01-21 13:19:12

The Bullfrog Song

The bullfrog sang the strangest song, he sang it night and day.
Ker-runk, ker-runk, ker-runk, ker-runk, ker-runk, was all it seemed to say.
A duck who liked to sing thought he would give the song a try: 
Ker-runk, quack, quack, ker-runk, quack, quack they sang as I walked by.

The spotted cow had never heard a more delightful song.
Right then and there the spotted cow began to sing along.
The frog, the duck, the spotted cow sang out so loud and clear:
Ker-runk, quack, quack, ker-runk, moo, moo was all that I could hear.
The speckled hen, a mother hen, whose work was never done,
began to sing for she knew when you sing your work is fun.
The frog, the duck, the cow, the hen, all sang the happy song:
Ker-runk, quack, quack, moo, moo, cluck, cluck, they sang the whole day long.

 

കൊച്ചുമക്കൾ 2016-01-21 13:25:36
എന്തിനാ ചേട്ടന്മാരെ നിങ്ങൾ 
ഇങ്ങനെ കടുംകൈ ചെയ്യിതിടുന്നെ?
ഞങ്ങടെ പൂർവികർ മർക്കടങ്ങൾ 
ഞങ്ങൾക്ക് വഴികാട്ടികളായിരുന്നു 
ഇന്ന് ഞങ്ങൾ കാട്ടും കൊക്രികൾ 
ഞങ്ങൾ കണ്ടു പഠിചതാണ് .
എന്തിനിന്നിങ്ങനെ ചീത്ത വിളിചിടുന്നെ 
നിങ്ങളല്ലേ ഞങ്ങളേ വഴിനടത്തിയോർ ?

വിദ്യാധരൻ 2016-01-21 14:40:48
കവിത                 വിദ്യാധരൻ 

ഒരു നായിക്ക് വേറൊരു നായിനെ കാണുമ്പോൾ 
കലികൊണ്ട്‌ വല്ലാത്ത മുറുമുറുപ്പ് 
അതുപോലെ മലയാളി മലയാളിയെ  കാണുമ്പോൾ 
മുഖം മാറ്റി പിടിച്ചിട്ടൊരു നടപ്പ് 
എന്ത്കൊണ്ടാണിവർ  ഇങ്ങനെയാകുവാൻ 
ചിന്തിച്ചിട്ടെനിക്കൊരു അന്തോം ഇല്ല? 
 എവിടൊക്കെ ചെന്നാലും അവിടൊക്കെ സംഘടനം  
കൂടാതെ ഉടൻ തന്നെ സംഘടനയും. 
പല കോണകം കെട്ടി ഞാൻ നോക്കീട്ടും, അല്ല 
പല കോണിൽ നിന്നും ഞാൻ നോക്കീട്ടും 
എന്താണതെന്നെനിക്കൊരു പിടിയുമില്ല. 
ഒരു പക്ഷേ ആരാണവരെന്നറിയാതെ (തത്ത്വമസി)
അവിടൊക്കെ തിരഞ്ഞു നടപ്പതാവാം 
എത്രെത്ര ലേഖനം
ഒരു നാണോം ഇല്ലാതെ എന്നിട്ടും വികൃതികൾ 
തുടരുന്നു മലയാളി ശിവശംമ്പോ നീ കാത്തീടേണേ 
Ninan Mathullah 2016-01-21 17:28:57
Almost all of the negative comments here against social and community involvement is from those who do not do any community work. They do not spend any time getting involved in the community, meeting people outside their family, or move a little finger to solve social problems. It takes a lot of time and energy to do social events. The only experience critics in this forum have is to spend time with their wives or look after their personal affairs for self enrichment. Then they criticize those who get involved in organizing social events.  Is this a mental disease or a type of ‘chorichil’ to see the photos of others coming in newspaper? They do not want to come out of their holes, and then throw mud at those who do social work openly. ‘Thinnukayumilla theettikkukayumilla ennapoleyanu’. May be they need to see a psychiatrist or if it is ‘chorichil’ climb on a thorny bush and move up and down. I am not the one on coconut tree, These mud throwing group is staying up on the coconut tree instead of coming down to the society and get involved. They have deep skin as that of a Hippopotamus as they hide for a few days when they get a good reply and again lift their heads and continue with the mud throwing as they have to fear of no consequences as nobody see them. They are doing damage to the community. People need encouragement to do good work. Instead of encouraging people to get involved in the community, they selectively attack certain individuals and groups. Most people read articles and do not comment. It looks like a gang is operating in emalayale to attack with different names. Emalayalee also is inadvertently supporting them by allowing them to do this dirty work anonymously.
Mohan Parakovil 2016-01-22 07:10:30
ആദ്യമായി,  ഞാൻ അമേരിക്കൻ മലയാളിയല്ല . ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ മുഖ പുസ്തകത്തിലൂടെ പരിചയപ്പെട്ടതാണ് ഇ മലയാളിയെ . അതിലെ കമന്റ് വിഭാഗം ഞങ്ങള്ക്ക്
രസം പകരുന്നതാണ്  പ്രത്യേകിച്ച് സിനിമ താരം
ശ്രീനിവാസൻ അമേരിക്കൻ മലയാളികളെ
കോമാളികൾ എന്ന് വിളിച്ചത് ഞങ്ങൾ
ഓർമ്മിക്കുന്നത്കൊണ്ട് . നിങ്ങൾ പോസ്റ്റ് ചെയ്ത
ഒരു കമന്റ് ഇതിന്റെ മുകളിൽ കൊടുത്തിട്ടുണ്ട് അത് കണ്ടപ്പോൾ നിങ്ങൾ റ്റമാശകൾ ആസ്വദിക്കുന്നയാളാണഎന്ന് തോന്നി . അത് കൊണ്ട്
മാത്രം "മാത്തുള്ള തെങ്ങിൽ കയറി ഇരിക്കാതെ എന്നാ കമന്റ് " എഴുതി  അത് താങ്കളെ
അലോസരപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക . ഇ മലയാളിക്ക് ഒരു ഗാങ്ങ് ഉണ്ടോ എന്നൊന്നും
ഞങ്ങള്ക്കറിയില്ല  .ഞ്നങ്ങൾ അതിലില്ല . ശ്രീ മാത്തുള്ള എന്നോടും എന്റെ സുഹൃത്തുക്കലോടും
ക്ഷമികണം  . ഞങ്ങള്ക്ക് വിദ്യാധരൻ മാസ്റ്റരുടെ
കമന്റുകൾ ഇഷ്ടമാണ് . 

ശ്രീ മാത്തുള്ള എഴുതുന്ന മതപരമായ കാര്യങ്ങളും
അന്തപ്പനും ആൻഡ്രുസ്സും അവരുടെ വാദഗതി
നിരത്തുന്നതും രസകരമാണ്. ഇ മലയാളി
ഒരു ഡിബെയ്റ്റ് സംഘടിപ്പിക്കുന്നത് നന്നായിരിക്കും
കമന്റ് കോളങ്ങൾ എത്ര പേർ വായിയ്ക്കും എന്നറിയില്ലല്ലോ  -സ്നേഹത്തോടെ മോഹൻ പാറകോവിൽ   

Anthappan 2016-01-22 07:43:40

The Malayalee’s organizations are so detached from the community and it is used by the so called leaders to advance their interests.   Malayalee organizations and churches are not trust worthy.  People cannot take their issues to them and discuss.  Even if they discuss, it will be spread like a wild fire before they reach home.  Malayalee churches, temples, organizations, stay away from American politics, and the community around them.   There only interest is in developing Kerala and their interest something to do in Kerala.  For that they bring crooks from Kerala and take them around with celebrations.    But, first priority is to get involved in the community around you where you live.  How many people exercise their voting power during the elections?   Most of the people find time to gossip rather than taking time to go and vote.   They don’t realize that they have given birth to a new generation in this land and their future is associated with the events unfolding here.    I wonder most of the Malayalee’s don’t have the guts to integrate with the American society so they find comfort in small organizations or churches.   The leaders have to have passion, vision, commitment and courage. Of course,  they have to have the ability to communicate well in English language and have the knowledge about the country they live in.   More over the leader has to have the support of the family.  How many Malayalee leaders can bring their wife or husband to the organizations they work?  Majority of the wives do not know what their husbands doing.    Our society is weird without any goals or leaders.   Matthulla’s assumption, that the people making negative comments here are those who do not do anything for the community, is wrong.  I can tell there are so many people write here are once involved in the community and got frustrated with the hypocrisy of some of the illiterate moronic idiotic leaders thriving on their ignorance and the people carrying them.   I urge all commentators to strip naked of these fake, fraudulent, hypocrites ( I salute all the people  who write anonymously because they are the intelligent minority understand the psychology of the crooked leaders) and make them stand in the public.   

ജനാർദ്ദനൻ 2016-01-22 09:20:06
കേരളത്തിലുള്ളവരെക്കുറിച്ച് പ്രതീക്ഷ നശിച്ചതുകൊണ്ടായിരിക്കും മോഹൻ പാറക്കോവിൽ അമേരിക്കയില്ലുള്ള സാഹിത്യകാരന്മാരിലെക്കും നേതാക്കന്മാരിലെക്കും പ്രതീക്ഷയോടെ നോക്കിയത്.  ഒരു പക്ഷെ നിങ്ങൾ അവിടുള്ള സാഹിത്യകാരന്മാരേം നേതാക്കളേം ഇവിടുള്ള കോമാളികളുടെ കൂടെ കണ്ടു ഞെട്ടികാണും.  ഇവിടെയുള്ളവന്മാരുടെ കൊട്ടും റ്റയ്യും ഒക്കെ കണ്ടപ്പോൾ നിങ്ങൾ വിചാരിച്ചു കാണും സംസ്കാരം ഉള്ളവരായിരിക്കും എന്ന്.  അത് ഇനിമുതൽ വേണ്ട.  ഇവിടെ കള്ളനും കൊലപാതകിയും സൂട്ടും റ്റയ്യും കെട്ടിയാണ് ജഡ്ജിയുടെ മുന്നിൽ പോകുന്നത്. അതുകൊണ്ട് ആ തെറ്റ് ധാരണ മാട്ടിയെക്കണം, പിന്നെ സാഹിത്യകരന്മാർ എന്ന് ചമഞ്ഞു നടക്കുന്നവരുടെ  ഫോട്ടോ കണ്ടു നിങ്ങൾ അവർ ബുദ്ധി ജീവികൾ എന്ന് കരുതുന്നുണ്ടാകും. അതും വെറും കളിപ്പീരാ. ചിലരുടെ ദൃഷ്ടി അങ്ങ് അകലെ ചക്രവാളത്തിലെക്കാണെങ്കിൽ ചിലര് കീഴോട്ടു നോക്കിയാണ് ഇരിക്കുന്നത്, ചിലര് മച്ചിലേക്ക് നോക്കി ചിരിച്ചോണ്ട് ഇരിക്കും , ചിലര് ചില കേരള സാഹിത്യകാരന്മാരുടെ തോളത്തു കയ്യിട്ടു നിലക്കുന്ന ഫോട്ടോ അടിച്ചു വിട്ടാണ് തട്ടിപ്പ്. മുഴുവൻ ഉടാപ്പ് പരിപാടിയാ.  ഞാൻ തിരിച്ചു പോരുവാ കേരളമാണ് ഇതിലും നല്ലത് 

ന്യുയോർക്കൻ 2016-01-22 14:10:10
എന്തിനാ ഇനി രണ്ടാം ഭാഗം ജോര്ജ്ജെ. ഇത് മതിയല്ലോ?  ആവശ്യത്തിനു തീ പിടിചിട്ടുണ്ടല്ലോ 

nocaste 2016-01-22 15:11:02
For some, the world is black and white. They sit in their dark rooms, think they know a little bit, and continuously spew out venom and advise for the 'crooked world filled with crooks'. They think they're philosophers or new world prophets. It'll be interesting for a professional to figure out their psychological profiles.
SchCast 2016-01-22 11:41:22

If all the people of the wrold were like Mr.Anthappan, this world would be filled with inactive zombies. It is thru failing and failing one would succeed in anything. Join in an organization first and see if you can change it pesuading the members one by one. If you have not figured it out yet, that is how a life is made. All the comments you put forward sound like a broken record emitting the same bleak sound. Jump a little harder - it may be sweet grapes after all.

PS I had responded to your comment calling me a 'boy'. But emalayalee, for some reason, did not let it see the light.

Ninan Mathullah 2016-01-23 05:06:14

Mohan Parakovil: Being sorry for something done wrong need to be appreciated. Most people do not care to express sorry for hurting others. Their mind finds reasons not to do that. I enjoy sense of humor if it is appropriate for the occasion. Coming to the subject, criticism of a group such as all priests or all politicians or all community leaders as crooks can be from stereotyped opinions. General criticism can be from ignorance and prejudice. It is not from an educated mind as it is not objective. Even when you know the person and circumstances, you can be wrong as your knowledge has limitations. Judging others can be from the all knowing pride. Such people can’t be brought to the truth. Their pride will not let them say sorry when they find the truth. For example when Jesus was abused and crucified most people of the day thought that God was punishing him for his own mistakes. Their all knowing pride prevented them from knowing the truth. Humble and simple among them knew Jesus as innocent. For the majority Jesus broke the religious laws of Jews as they understood it. They considered that understanding superior and that is from pride. This leads to judging people. For many their understanding of their religious text is the reason for judging people wrong. Their understanding can be far from the truth. Some slander others in their own self interest. We need to watch out for such comments, and not let it brainwash you. If you do not think independently, it can brainwash you.

Anthappan 2016-01-23 15:48:24
SchCast 
I sent reply via E-malyaalee and they failed to deliver it you. Think positively. don't wait to get to heaven. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക