Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ജനുവരി 3ന്

ജോയിച്ചന്‍ പുതുക്കുളം Published on 07 December, 2015
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ജനുവരി 3ന്
ഷിക്കാഗോ: പതിനെട്ടാം നൂറ്റാണ്ടിലെ കേരള സഭയുടെ ആദ്ധ്യാത്മിക നവേത്ഥാന നായകനും പരിഷ്കര്‍ത്താവും ആധുനിക സാക്ഷരകേരളത്തിന്റെ നിര്‍മ്മിതിയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച സി.എം.ഐ സഭാ സ്ഥാപകന്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി 3-ന് ഞായറാഴ്ച രാവിലെ 11 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് ആഘോഷിക്കും.

വിഭാഗീയതയുടെ സ്പര്‍ശമേല്‍ക്കാത്ത ധന്യതയാര്‍ന്ന ദൈവനിയോഗത്തിന്റെ, വശ്യമായ വിശുദ്ധിയുടെ പര്യായമായ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ച് വി. കുര്‍ബാന, വചനസന്ദേശം, ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദിക്കല്‍, ലദീഞ്ഞ്, നേര്‍ച്ച വിതരണം, സ്‌നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും.

വിശുദ്ധ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ ദൈവാനുഗ്രഹം പ്രാപിക്കാന്‍ തിരുനാള്‍ തിരുകര്‍മ്മങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കത്തീഡ്രല്‍ ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക