Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പുതുവത്സരാഘോഷവും കോണ്‍ഫറന്‍സ് കിക്കോഫും നടത്തുന്നു.

ഷാജി രാമപുരം Published on 19 January, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പുതുവത്സരാഘോഷവും കോണ്‍ഫറന്‍സ് കിക്കോഫും നടത്തുന്നു.

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷവും ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2012 ന്റെ പ്രൊവിന്‍സ്യല്‍ രജിസ്‌ട്രേഷന്‍ കിക്കോഫും വരുന്ന 21-ാം തീയതി ശനിയാഴ്ച ഇര്‍വ്വിംഗിലെ സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തുന്നതാണെന്ന് ഔട്ട് ഗോയിംഗ് പ്രസിഡന്റും കോണ്‍ഫറന്‍സ് കമ്മിറ്റി കോ-കണ്‍വീനറും കൂടിയായ ശ്രീ.പി.സി. മാത്യൂവും പുതിയ സാരഥിയായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്രീ.സെസില്‍ ചെറിയാനും സംയുക്തമായ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്റര്‍നാഷണല്‍ ബിസിനസ് എക്‌സ്‌പോയും സിനിമാതാരം ജഗതീഷ് നയിക്കുന്ന സൂപ്പര്‍ മെഗാഷോയും കേരളത്തില്‍ നിന്നെത്തുന്ന നേതാക്കളുടെ നിരയും കോണ്‍ഫറന്‍സിനു മാറ്റുകൂട്ടുമെന്ന് ശ്രീ. മാത്യൂ അറിയിച്ചു.

കര്‍ഷകരത്‌ന അവാര്‍ഡുകള്‍ അടുക്കളത്തോട്ട കര്‍ഷകര്‍ക്കു പ്രചോദനമായതുപോലെ രക്തദാനവും മറ്റു സാംസ്‌കാരികസേവന പരിപാടികളും കാഴ്ച്ചവെക്കുവാനിടയായത് കഴിഞ്ഞ രണ്ടു വര്‍ഷത്തെ കമ്മിറ്റിയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് എന്ന് യോഗം വിലയിരുത്തി. ശ്രീ.പി.സി.മാത്യൂവിന്റെയും ഷാജി രാമപുരത്തിന്റെയും നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളെ ഏകോപിപ്പിച്ചു നടത്തിയ പ്രവര്‍ത്തനമാണ് മറ്റുസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു സ്ഥാനം ഡാളസില്‍ സൃഷ്ടിച്ചതെന്ന് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാല പിള്ളയും ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂരും പറഞ്ഞു.

ഈ വര്‍ഷത്തെ കര്‍ഷകര്‍ക്കുള്ള പ്രോത്സാഹന അവാര്‍ഡുദാനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 2012-2014 വര്‍ഷങ്ങളിലേക്കുള്ള പ്രൊവിന്‍സ് ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടക്കും. ഗ്രൈറ്റ് നേഴ്‌സസ് അവാര്‍ഡിനര്‍ഹനായ സ്റ്റീഫന്‍ പുട്ടൂരിനെയും ഒബാമയുടെ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡിനര്‍ഹനായ നെവിന്‍ മാത്യൂവിനെയും ചടങ്ങില്‍ ആദരിക്കും.

പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ക്ക് തോമാച്ചന്‍ മുകളേല്‍ , സജി ജോര്‍ജ്ജ്, സോളമന്‍ വര്‍ഗീസ്, ജോണ്‍ സാമുവേല്‍ , പ്രിയാ ചെറിയാന്‍ , ആന്‍സി തലച്ചെല്ലൂര്‍ , ശാന്താ പിള്ള, നെബു തോമസ്, സുകു വര്‍ഗീസ്, സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം: 727 മെറ്റ്കര്‍ സ്ട്രീറ്റ്, ഇര്‍വ്വിംഗ്, ടെക്‌സാസ് -75062
ഡാളസിലെ മലയാളി സുഹൃത്തുക്കളെ സര്‍വ്വാത്മനാ പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി പി.സി. മാത്യൂ അറിയിച്ചു.

ഏലിയാസുകുട്ടി പത്രോസ്, വികാസ് നെടുവള്ളി, തോമസ് ഏബ്രഹാം, വര്‍ഗീസ് അലക്‌സാണ്ടര്‍ മുതലായ കോണ്‍ഫറന്‍സ് കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കുമെന്നും മുഖ്യ അതിഥിയായി സെയിന്റ് അല്‍ഫോണ്‍സാ കാത്തലിക് ചര്‍ച്ച് വികാരി റവ. മാത്യൂ സസ്സേരില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കുമെന്നും അറിയിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പുതുവത്സരാഘോഷവും കോണ്‍ഫറന്‍സ് കിക്കോഫും നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക